
കോവിഡ് പ്രതിസന്ധിയില്‍ ഇന്ന് ബ്രിട്ടന് ഏറ്റവും ആവശ്യമുള്ളത് ആരോഗ്യ പ്രവര്‍ത്തകരേയാണ്. നിങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെങ്കില്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിസ സൗജന്യമായി നീട്ടിക്കിട്ടാന്‍ ഇടയുണ്ട്. 2020 ഒക്ടോബര്‍ 1 നും 2021 മാര്‍ച്ച് 31 നും ഇടയില്‍ നിങ്ങളുടെ വിസ കാലാവധി അവസാനിക്കുകയാണെങ്കില്‍ മാത്രമാണ് ഇതിനുള്ള യോഗ്യതയുണ്ടായിരിക്കുക. മാത്രമല്ല, അര്‍ഹമായ ഒരു സ്ഥാനത്ത് എന്‍ എച്ച് എസ്സിലോ മറ്റേതെങ്കിലും സ്വതന്ത്ര ആരോഗ്യ സുരക്ഷാസേവന ദായകര്ക്കൊപ്പമോ ജോലി ചെയ്യുന്നുണ്ടാകുകയും വേണം. നിങ്ങളുടെ വിസയുടെ കാലാവധി അവസാനിക്കുന്ന ദിവസം മുതല്ക്കായിരിക്കും നീട്ടിക്കിട്ടുക.
അതേസമയം, 2021 മാര്‍ച്ച് 31 ന് ശേഷമാണ് നിങ്ങളുടെ വിസ കാലാവധി അവസാനിക്കുന്നതെങ്കിലോ, നിങ്ങള്‍ മറ്റൊരു തൊഴില്‍ ഉടമയ്ക്കൊപ്പം ജോലിചെയ്യുവാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ വിസയുടെ കാലാവധി നീട്ടിക്കിട്ടുകയില്ല. നിങ്ങള്‍ക്ക് വിസ നീട്ടിലഭിക്കുവാന് അര്‍ഹതയുണ്ടെങ്കില്‍, സ്വാഭാവികമായും അത് നിങ്ങളുടെ കുടുംബത്തിനും ലഭിക്കും. അതിനായില്‍ സാധാരണ വിസ കാലാവധി നീട്ടുന്നതിനായി നല്കുന്നതുപോലുള്ള അപേക്ഷതന്നെയാണ് നല്‍കേണ്ടത്.
വിസ നീട്ടിക്കിട്ടുന്ന പ്രൊഫഷണുകള്‍
ബയോകെമിസ്റ്റ്, ബയോളജിക്കല്‍ സയന്റിസ്റ്റ്, ഡെന്റല്‍ പ്രാക്ടീഷണര്‍, ഹെല്‍ത്ത് പ്രൊഫഷണല്‍,മെഡിക്കല്‍ പ്രാക്ടീഷണര്‍, മെഡിക്കല്‍ റേഡിയോഗ്രാഫര്‍, മിഡ്വൈഫ്, നഴ്സ്, ഒക്കുപ്പേഷണല്‍ തെറാപിസ്റ്റ്, ഒഫ്താല്‍മോളജിസ്റ്റ്, പാരാമെഡിക്, ഫാര്‍മസിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, പോഡിയാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപിസ്റ്റ്, തെറാപി പ്രൊഫഷണല്‍ എന്നീ മേഖലകളില്‍ ഉള്ളവര്‍ക്കാണ് വിസ കാലാവധി സൗജന്യമായി നീട്ടിക്കിട്ടുക. ഇക്കാര്യത്തില്‍ സംശയ നിവര്ത്തിവരുത്തുവാനായി നിങ്ങളുടെ തൊഴിലുടമയുമായി ബന്ധപ്പെടുക.
കുടുംബാംഗങ്ങള്‍ക്ക് വേണ്ട യോഗ്യതകള്‍
നിങ്ങളുടെ ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കും വിസ കാലാവധി 1 വര്‍ഷം വരെ നീട്ടിക്കിട്ടും. ആശ്രിതര്‍ എന്നു പറയുമ്പോള്‍, ഭാര്യ, ഭര്‍ത്താവ്, പങ്കാളി, 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരാണ് അതില്‍ ഉള്‍പ്പെടുക.ഇവര്‍ക്ക് ഇതിനുള്ള അര്‍ഹത ലഭിക്കുവാന്‍ നിങ്ങള്‍ ഒരു ഹെല്‍ത്ത് വര്‍ക്കര്‍ ആയിരിക്കണം, നിങ്ങളുടെ വിസയുടെ കാലാവധി 2020 ഒക്ടോബര്‍ 1 നും 2021 മാര്‍ച്ച് 31 നും ഇടയില്‍ അവസാനിക്കുകയും വേണം. നിങ്ങലുടെ കുടുംബാംഗത്തിന്റെ വിസ 2020 ഒക്ടോബര്‍ 1 നും 2021 മാര്‍ച്ച് 31 നും ഇടയില്‍ അവസാനിക്കുന്നതായിരിക്കണം. ഇവരുടെ വിസയുടെ കാലാവധി തീരുന്ന ദിവസം മുതല്ക്കായിരിക്കും ഒരുവര്‍ഷത്തേക്ക് കാലാവധി നീട്ടികിട്ടുക.
അതേസമയം ബ്രിട്ടനില്‍ തുടരാന്‍ അനിശ്ചിതമായ ലീവ് ഉള്ള ഒരു വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, നിങ്ങളുടെ ആശ്രിതരുടെ വിസ കാലാവധി സൗജന്യമായി നീട്ടിക്കിട്ടുകയില്ല. അതിനായി സാധാരണ വഴിയില്‍ അപേക്ഷിക്കണം.
കാലാവധി നീട്ടാന്‍ അപേക്ഷിക്കേണ്ട മാര്‍ഗ്ഗം
നിങ്ങളുടെ തൊഴിലുടമയാണ് യു കെ വിസ ആന്‍ഡ് ഇമിഗ്രേഷനോട്, നിങ്ങള്‍ക്ക് വിസ കാലാവധി നീട്ടിക്കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് പറയേണ്ടത്. നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. ഇതിനായി നിങ്ങളുടെ ഒരു ഫോട്ടോ, ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റ് എന്നിവ സമര്‍പ്പിക്കണം. അപേക്ഷയില്‍ നിങ്ങളുടെ കുടുംബാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ അവരുടെ ഫോട്ടോ, ബയോമെട്രിക് പെര്‍മിറ്റ് എന്നിവ കൂടി സമര്‍പ്പിക്കണം. നിങ്ങള്‍ക്ക് ബയോമെട്രിക് റെസിഡന്റ് പെര്‍മിറ്റ് ഇല്ലായെങ്കില്‍ പാസ്സ്പോര്‍ട്ടില്‍ നിങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങള്‍ അടങ്ങിയ പേജിന്റെ കോപ്പി സമര്‍പ്പിച്ചാല്‍ അംതിയാകും. ഇമിഗ്രേഷന്‍ ഹെല്‍ത്ത് ചാര്‍ജ്ജുകള്‍ നല്‍കേണ്ടതില്ല.
നിങ്ങള്‍ ഇപ്പോള്‍ തന്നെ വിസയുടെ കാലാവധി നീട്ടിക്കിട്ടുവാന്‍ അപേക്ഷിച്ചിട്ടുണ്ട് എങ്കില്‍
ഈ പുതിയ നിയമം വരുന്നതിനു മുന്‍പ് തന്നെ നിങ്ങള്‍ ഫീസ് അടച്ച് വിസയുടെ കാലാവധി നീട്ടിക്കിട്ടുവാന്‍ അപേക്ഷിച്ചിട്ടുണ്ട് എങ്കില്‍ നിങ്ങള്‍ക്ക് ആ ഫീസ് തിരികെ ആവശ്യപ്പെടാം. അതേസമയം, ഫീസ് സ്വീകരിച്ച് വിസയുടെ കാലാവധി നീട്ടിക്കിട്ടി എങ്കില്‍ ഒരു വര്‍ഷത്തേക്കുള്ള വിസ ഫീസ് നിങ്ങള്‍ക്ക് തിരികെ ലഭിക്കും. ഇതിനായി കോവിഡ്-19 ഹെല്‍ത്ത് എക്സ്റ്റന്‍ഷന്‍- എക്സ് ഗ്രേഷ്യാ ക്ലെയിം എന്ന് സബ്ജക്ടില്‍ പരാമര്ശിച്ച്ചുകൊണ്ട് യുകെ വിസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ മെയില്‍ അയക്കണം.
ഇതില്‍ നിങ്ങളുടെ വിസ അപേക്ഷയുടെ യൂണിക് റെഫറന്‍സ് നമ്പര്‍, നിങ്ങളുടെ പൂര്‍ണ്ണമായ പേര്, പാസ്സ്പോര്‍ട്ട് നമ്പര്‍, നിങ്ങളുടെ തൊഴിലുടമയുടെ വിശദാംശങ്ങള്‍, നിങ്ങളുടെ തൊഴില്‍ എന്നിവ പരാമര്‍ശിച്ചിരിക്കണം. നിങ്ങള്‍, നിലവിലുള്ള തൊഴിലുടമയ്ക്കൊപ്പം തന്നെ ജോലിചെയ്യുമെന്ന് സ്ഥിരീകരിക്കുന്ന, തൊഴിലുടമയുടെ കത്തിന്റെ കോപ്പിയും ഇതോടൊപ്പം അയയ്ക്കണം.
വിസ ഫീസ് തിരികെ ലഭിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍, വിസ നീട്ടിക്കിട്ടുവാനുള്ള ഇടപാടുകള്‍ക്കായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ഒരു തവണയായി ഈ പണം തിരികെ വരും. ഇനി, നിങ്ങളുടെ അപേക്ഷയിന്മേലൊരു തീരുമാനത്തിനായി കാത്തുനില്ക്കുകയാണെങ്കില് നിങ്ങള്‍ക്ക് ഒന്നുകില്‍ തീരുമാനം ഉണ്ടാകുന്നതുവരെ കാത്തിരുന്നതിനു ശേഷം പണം മടക്കി ലഭിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാം. അല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ റദ്ദ് ചെയ്ത് പുതിയൊരു അപേക്ഷ സമര്‍പ്പിക്കാം. റദ്ദ് ചെയ്യുന്ന സമയത്ത് കോവിഡ്-19 ഹെല്‍ത്ത് എക്സ്റ്റന്‍ഷന്‍- റീഫണ്ട് റിക്വസ്റ്റ് എന്ന് സബ്ജക്ടില്‍ പരാമര്‍ശിക്കണം. 6 ആഴ്ച്ചകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് പണം തിരികെ ലഭിക്കും. അതിനുശേഷം സൗജന്യമായി വിസ കാലാവധി നീട്ടിക്കിട്ടുവാന്‍ അപേക്ഷിക്കാം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam