
കവന്‍ട്രി: പെണ്ണ് വീടുകളില്‍ നേരിടുന്ന പ്രതിസന്ധിയും പ്രയാസവും അതിനു മേമ്പൊടിയായി ആണിന്റെ പഴമയായി കിട്ടിയ ആണത്തവും ഒക്കെ ചേരുംപടി ചേര്‍ത്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന സിനിമയെ ചുറ്റിപ്പറ്റിയുള്ള ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ ഇനിയും അടങ്ങിയിട്ടില്ല. സിനിമയിലെ ശരി തെറ്റുകള്‍ കണ്ടെത്തി മലയാളികള്‍ പക്ഷം ചേര്‍ന്ന് വാദിക്കുന്നു, പതിവ് പോലെ. കുറച്ചു പേരെ മുന്‍നിര്‍ത്തി മുഴുവന്‍ പുരുഷന്മാരും സ്ത്രീയെ അടക്കി ഭരിക്കുന്നവര്‍ ആണെന്ന് പറയാന്‍ കഴിയുമോ എന്ന വാദം സിനിമയുടെ വിമര്‍ശകര്‍ ഉയര്‍ത്തുമ്പോള്‍ ഒരു സിനിമ വന്നത് കൊണ്ട് മലയാളി നന്നാകും എന്ന് പറയാന്‍ കഴിയില്ലെന്നാണ് ലിവര്‍പൂളിലെ സാമൂഹ്യ പ്രവര്‍ത്തകനും ഹാസ്യം ചേര്‍ത്ത് സാമൂഹിക വിഷയങ്ങളില്‍ നിരീക്ഷണം നടത്തുന്ന ജോയ് ആഗസ്തി പറയുന്നത്. എന്നാല്‍ ഈ സിനിമ വരേണ്ട സമയം തന്നെയാണ് ഇപ്പോഴെന്നും അമ്പതു വര്‍ഷം മുന്പാണെങ്കില് ഒരാള്‍ പോലും കാണാത്ത സാമൂഹ്യ വ്യവസ്ഥിതി ആയിരുന്നേനെ എന്നും ജോയ് നിരീക്ഷിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടീഷ് മലയാളി നടത്തിയ സംവാദങ്ങളില്‍ പങ്കെടുത്ത ജോസ്ന സെബാസ്റ്റിയന് - സൗത്ത് ഏന്‍ഡ് ഓണ്‍ സീ, അനില്‍ മതിര - സറെ എന്നിവരുടെ നിരീക്ഷണങ്ങളും ഈ കുറിപ്പിനൊപ്പം ചേര്‍ക്കുന്നു. ജോയ് നടത്തുന്ന നിരീക്ഷണം ഇപ്രകാരണമാണ്:
- അടുക്കള സിനിമയെ ഫെ മിനിസം എന്ന വള്ളിയില്‍ പിടിച്ചു കെട്ടിയിടേണ്ട കാ ര്യമുണ്ടോ? സൗത്തെന്റ് ഓണ്‍സിയിലെ ജോസ്ന സെബാസ്റ്റിയന് നടത്തുന്ന ദിഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് വിശകലനം
- സിനിമയില്‍ രാഷ്ട്രീയം കാണുന്ന മലയാളി; മഹത്തായ അടുക്കള ചര്‍ച്ച മലയാളിയുടെ ഉറക്കം കെടുത്തുന്ന കാഴ്ചയായി മാറുമ്പോള്‍
''നഃ സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതീ'' എന്ന് മനുസ്മൃതി മാത്രമല്ലാ പറഞ്ഞു വച്ചിട്ടുള്ളത്. സ്ത്രീ പുരുഷന് കീഴ്പ്പെട്ട് ജീവിക്കണമെന്ന് പറയുന്ന ബൈബിളും, നാലു കെട്ട് കെട്ടി പൂട്ടിക്കെട്ടി വയ്ക്കാന്‍ പറയുന്ന ഖുറാനും മനുസ്മൃതിയേക്കാള്‍ ഒട്ടും മോശമല്ല. പൊതുവേ മേല്‍പ്പറഞ്ഞ മൂന്ന് മതങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇന്ത്യയിലെ ജനങ്ങള്‍ക്ക് നൂറ്റാണ്ടുകളായി ആചരിച്ചുപോരുന്ന ഈ വിശ്വാസ സംഹിതകളില്‍ നിന്നും അല്‍പ്പമെങ്കിലും മാറി ചിന്തിക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഈയടുത്തകാലത്ത് മാത്രമാണ്. അത് വിദ്യാഭ്യാസത്തിലൂടെയും ശാസ്ത്രത്തിലൂടെയും വന്ന മാറ്റമാണ്. അതുകൊണ്ടുതന്നെയാണ് ശാസ്ത്രത്തിന് നന്ദിപറഞ്ഞുകൊണ്ട് ഈ ചിത്രം തുടങ്ങുന്നത്.
.jpg)
യാതൊരുവിധ കൊട്ടിഘോഷവുമില്ലാതെയെത്തിയ ഈ ചിത്രം ഇന്ന് ചര്‍ച്ചാവിഷയമാകുന്നത് ശുഭോതര്‍ക്കം തന്നെയാണെന്നതില്‍ സംശയമില്ല . ഒരമ്പത് കൊല്ലം മുന്‍പാണ് ഈ ചിത്രം ഇറങ്ങിയിരുന്നതെങ്കില്‍ ഇത് എട്ടു നിലയില്‍ പൊട്ടുമായിരുന്നു. അപൂര്‍വ്വം സ്ത്രീകള്‍ക്ക് മാത്രമേ ഈ ചിത്രം കാണാന്‍ സാധിക്കുമായിരുന്നുള്ള എന്നതിനപ്പുറം കണ്ടവര്‍ ഒരു സ്ത്രീ, ഭാര്യ എന്ന നിലകളില്‍ ഭാര്യ ഒരു കുലസ്ത്രീയായി വീട്ടില്‍ ഒതുങ്ങിക്കഴിയേണ്ടവള് തന്നെയാണ് എന്ന അഭിപ്രായത്തില്‍ നിന്നും മാറി ചിന്തിക്കുമെന്ന് തോന്നുന്നില്ല. ഞാനുള്‍പ്പെടുന്ന ആണ്‍വര്‍ഗ്ഗം ഒരു പരിധിവരെ ഭാര്യമാര്‍ കുലസ്ത്രീകള്‍ ആയിരിക്കണമെന്നാഗ്രഹിക്കുന്നവരാണ്, അറിയാതെയെങ്കിലും. ഇത്തരം കുലസ്ത്രീകളുടെ ഭര്ത്താക്കന്മാരായ കുലപുരുഷന്മാരെ നമ്മിലും, നമ്മുടെ കുടുംബങ്ങളിലും, നമുക്ക് ചുറ്റിലുമൊക്കെ ധാരാളം കാണാം. മലയാള സിനിമയില്‍ കത്തിജ്വലിച്ചു നിന്ന കാലത്ത് വിവാഹത്തിലൂടെ അഭിനയം നിറുത്തി കുലസ്ത്രീയാകേണ്ടിവന്ന നടിമാരും അവരുടെ ഭര്ത്താക്കന്മാരായ കുലപുരുഷന്മാരുമെല്ലാം ഈ സിനിമയിലെ നായകനും നായികയും തന്നെയല്ലേ?

ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന് നാമെല്ലാം ആവേശത്തോടെയും അഭിമാനത്തോടെയും പറയാറുള്ള, ''ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കള്‍ച്ചര്‍'' തന്നെയല്ലേ?നൂറ്റാണ്ടുകളായി മത, സാമൂഹിക, കുടുംബ വ്യവസ്ഥിതികളുടെ അദൃശ്യ ചങ്ങലകളില്‍ തളക്കപ്പെട്ട നമ്മുടെ സമൂഹം അത് പൊട്ടിച്ചെറിഞ്ഞു സ്വാതന്ത്ര്യത്തിലേക്ക് നടക്കാന്‍ തയ്യാറാകണമെന്ന് ഈ സിനിമ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ അവിടെയാണ് ഈ സിനിമയുടെ വിജയം. എന്ന്കരുതി ഈ സിനിമ കണ്ട് ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും സമൂഹം പാടേ മാറും എന്നൊന്നും ആരും കരുതണ്ട. അതിനിനിയും ചിലപ്പോള്‍ യുഗങ്ങള്‍തന്നെ വേണ്ടിവന്നേക്കാം.

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam