
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ട്രംപിനെ വളര്‍ത്തി വലുതാക്കിയത് റഷ്യന്‍ ചാരസംഘടനയാണെന്ന വിവാദ വെളിപ്പെടുത്തലുമായി ഒരു പുസ്തകം ഇറങ്ങിയിരിക്കുന്നു. ട്രംപിനും റഷ്യയ്ക്കും ഒരുപോലെ പ്രയോജനകരമായ ഒരു ബന്ധമായിരുന്നു അതെന്നും വെളിപ്പെടുത്തല്‍. 80 കളിലും 90 കളിലും നിരവധി തവണ ടംപ് കടംകേറി മുടിയാറായപ്പോള് അദ്ദേഹത്തിന്റെ റിയല്‍എസ്റ്റേറ്റ് ബിസിനസ്സുകളില്‍ പണമിറക്കി ട്രംപിനെ അതില്‍ നിന്നെല്ലാം കരകയറ്റിയതും റഷ്യന്‍ ചാരസംഘടനായണെന്ന് ഈ പുസ്തകത്തില്‍ പറയുന്നു.
ഹൗസ് ഓഫ് ബുഷ്, ഹൗസ് ഓഫ് സൗദ് തുടങ്ങി ആറോളം ബെസ്റ്റ് സെല്ലറുകള്‍ രചിച്ചിട്ടുള്ള ക്രെയ്ഗ് അങ്കര്‍ ആണ് തന്റെ പുതിയ പുസ്തകമായ അമേരിക്കന്‍ കോംപ്രോമാറ്റ്, ഹൗ കെ ജി ബി കള്‍ട്ടിവേറ്റഡ് ട്രംപ് എന്ന പുസ്തകത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 1987-ല്‍ മോസ്കോയില്‍ ട്രംപ് ഹോട്ടല്‍ പണിയുവാനുള്ള മുന്നൊരുക്കള്‍ക്ക് എന്നപേരില്‍ ട്രംപ് നടത്തിയ യാത്രയിലാണ് ട്രംപും കെ ജി ബിയുമായുള്ള ബന്ധം സുദൃഢമായതെന്നും അതില്‍ പറയുന്നു.
ഈ യാത്രയില്‍ അമേരിക്കന്‍ ജനാധിപത്യത്തെ നശിപ്പിക്കുവാനുള്ള ഒളിയുദ്ധങ്ങള്‍ക്ക് ട്രംപിന്റെ സഹായം അവര്‍ തേടി. അതിനു പകരമായിട്ടായിരുന്നു അളവില്ലാത്ത പണമൊഴുക്കി പല സന്ദര്‍ഭങ്ങളിലും ട്രംപിനെ രക്ഷിച്ചുവന്നത്. പിന്നീട് ട്രംപ് പ്രസിഡണ്ടായപ്പോള്‍ ഇതിനെല്ലാം പ്രത്യൂപകാരം ചെയ്തുവെന്നും, പുട്ടിന് ആവശ്യമുള്ളതെല്ലാം നല്കി എന്നും ഈ പുസ്തകത്തില്‍ പറയുന്നു. ഉയര്‍ന്ന തലത്തിലെ ഉദ്യോഗസ്ഥര്‍, റഷ്യയില്‍ നിന്നും കൂറുമാറിയവര്‍, മുന്‍ സി ഐ എ ഉദ്യോഗസ്ഥര്‍, എഫ് ബി ഐയുടെ കൗണ്ടര്‍ ഇന്റലിജന്റ് ഏജന്റുമാര്‍, നിയമജ്ഞര്‍ തുടങ്ങി വിവിധരംഗങ്ങളിലുള്ള നിരവധിപേരുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ പുസ്തകം രചിച്ചിട്ടുള്ളത്.
ട്രംപിനെതിരെ ആരംഭിച്ച നിരവധി അന്വേഷണങ്ങള്‍ വഴിതെറ്റി പാതിവഴിയില്‍ നിന്നുപോയതിനു പുറകിലെ വൃത്തികെട്ട രഹസ്യങ്ങളും അങ്കര്‍ തുറന്നു കാണിക്കുന്നുണ്ട്. റഷ്യയിലെ ഉന്നതര്‍ക്കും സിലിക്കോണ്‍ വാലിയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാഴ്ച്ചവെച്ചിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ട്രംപിനുണ്ടായിരുന്ന അടുത്ത സൗഹൃദത്തിലൂടെയായിരുന്നു റഷ്യാക്കാരും ട്രംപുമായി അടുത്തതെന്നും ഇതില്‍ പറയുന്നുണ്ട്. എപ്സ്റ്റീന്റെ കീഴിലുള്ള പെണ്‍കുട്ടികളുമായി ട്രംപ് ബന്ധം പുലര്‍ത്തിയിരുന്ന കാലത്തുതന്നെയാണ് എപ്സ്റ്റീന് വഴി ട്രംപ് മെലാനിയയുമായി പരിചയപ്പെടുന്നതെന്നും ഗ്രന്ഥകാരന് അവകാശപ്പെടുന്നു.
ട്രംപ് ഈ പെണ്‍കുട്ടികളുമായി നടത്തിയ ലൈംഗിക ബന്ധങ്ങളുടെ നിരവധി വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് ഉപയോഗിക്കുവാനായി എപ്സ്റ്റീന് സൂക്ഷിച്ചിരുന്നുവത്രെ! പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ദൃശ്യങ്ങളാണ് ഇവയൊക്കെ. ട്രംപിനെ ബ്ലാക്ക് മെയില്‍ ചെയ്യുവാനായി ഇതൊക്കെ സൂക്ഷിച്ചു വയ്ക്കുകയായിരുന്നു.
ട്രംപിന്റെ റഷ്യയുമായുള്ള ബന്ധം ആരംഭിക്കുന്നത് 1976 ലാണ്. അന്ന്, ക്യുന്‍സ് മുതല്‍ മാന്‍ഹാട്ടന്‍ വരെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലായിരുന്നു ട്രംപ്. മാഫിയാ ലോയര്‍ എന്ന പേരില്‍ കുപ്രസിദ്ധനായ നിയമജ്ഞന് റോയ് കോഹനാണ് നികുതിവെട്ടിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ട്രംപിന് പറഞ്ഞുകൊടുത്തത്. പാര്‍ക്ക് അവന്യൂവിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ സ്റ്റേഷനു സമീപമുള്ള പഴയ കോമ്മഡോര്‍ ഹോട്ടല്‍ അങ്ങനെയാണ് നിസാരവില രേഖകളില്‍ കാണിച്ച് ട്രംപ് വാങ്ങുന്നത്. തീര്‍ത്തും വികൃതമായ ഈ കെട്ടിടം ഗ്രാന്‍ഡ് ഹയാത്ത് ന്യുയോര്‍ക്ക് എന്ന മനോഹരസൗധമാക്കി മാറ്റുന്നതിനിടയിലാണ് റഷ്യാക്കാരുമായുള്ള ബന്ധം ആരംഭിക്കുന്നത്.
ഈ ഹോട്ടലില്‍ ഉപയോഗിക്കുവാനായി നിരവധി ടെലിവിഷന്‍ സെറ്റുകള്‍ വാങ്ങുവാന്‍ ട്രംപ് ഫിഫ്ത്ത് അവന്യൂവിലെ ജോയ്-ലുഡ് ഇലക്ട്രോണിക്സ് സന്ദര്‍ശിച്ചു. ഈ സ്ഥാപനത്തിന്റെ ഉടമകളില്‍ ഒരാളായ സെയ്മണ് എന്നറിയപ്പെടുന്ന സാം ക്രിസ്ലിന് 1972-ല്‍ മന്ഹാട്ടനിലേക്ക് കുടിയേറിയ ഒരു ഉക്രേനിയന്‍ യഹൂദനായിരുന്നു. ഇതിന്റെ മറ്റൊരു ഉടമസ്ഥനും പഴയ സോവ്യറ്റ്കാരന് തന്നെയായിരുന്നു. സോവിയറ്റ് യൂണിയനില്‍ നിന്നുള്ള നയതന്ത്രവിദഗ്ദര്‍, കെ ജി ബി ഉദ്യോഗസ്ഥര്‍ എന്നിവര്ക്കാവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം നല്‍കിയിരുന്നത് ഈ സ്ഥാപനമായിരുന്നു.
അന്ന്, സോവിയറ്റ് യൂണിയനിലേക്ക് തിരികെ കൊണ്ടുപോകാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിറ്റിരുന്ന ഏകസ്ഥാപനവും അതായിരുന്നു. കാരണം അന്ന് യൂറോപ്പിലും സോവ്യറ്റ് യൂണിയനിലും നിലനിന്നിരുന്ന പാല് സിസ്റ്റത്തിലുള്ളവ ഇവിടെ മാത്രമായിരുന്നു ലഭ്യമായിരുന്നത്. 30 ദിവസത്തെ ക്രെഡിറ്റിനായിരുന്നു ട്രംപ് ഇവിടെനിന്നും ടിവികള്‍ വാങ്ങിയത്. പണമിടപാടുകളുടെ കാര്യത്തില്‍ കാര്‍ക്കശ്യക്കാരനായ കിസ്ലിന് ഇത് എങ്ങനെ അനുവദിച്ചു എന്നത് ഒരു അദ്ഭുതമായിരുന്നു.
ഇത്തരത്തില്‍ ഇരട്ട സാങ്കേതികവിദ്യയുള്ള ടി വി സെറ്റുകള്‍ ഗ്രാന്‍ഡ് ഹയത്തില്‍ എന്തിനായിരുന്നു ആവശ്യമെന്നാണ് ഗ്രന്ഥകാരന് ചോദിക്കുന്നത്. സോവിയറ്റ് യൂണിയനില്‍ നിന്നുള്ള പ്രക്ഷേപണങ്ങള്‍ ലഭ്യമാക്കുക എന്നതുമാത്രമായിരുന്നു ഉദ്ദേശമെന്നും പറയുന്നു. കെ ജി ബിയുമായി സഹകരിക്കാമെന്ന ധാരണ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കിസ്ലിനും മറ്റു പലരും അമേരിക്കയിലേക്ക് കുടിയേറിയതെന്ന് പുസ്തകത്തില്‍ പറയുന്നു. അതേസമയം, ഇത്രയധികം സോവിയറ്റ് യഹൂദന്മാര്ക്ക് അമേരിക്കയില്‍ താമസമനുവദിക്കുന്നത് ചോദ്യം ചെയ്തവരെയൊക്കെ യഹൂദവിരുദ്ധരായി ചിത്രീകരിക്കാനും തുടങ്ങി.
അമേരിക്കയില്‍ ഒരു നിര്‍ണ്ണായക സ്വാധീനം ഉണ്ടാക്കാന്‍ കാത്തിരുന്ന കെ ജി ബി നോട്ടമിട്ടത് തികഞ്ഞ യാഥാസ്ഥികനും, അധികാരഭ്രാന്തനുമായിരുന്ന ട്രംപിനെയായിരുന്നു. വിവിധ പേരിലുള്ള വ്യാജ കമ്പനികളിലൂടെ ട്രംപിന്റെ കൈകളിലേക്ക് അങ്ങനെ റഷ്യന്‍ മാഫിയയുടെ പണം ഒഴുകിയെത്താന്‍ തുടങ്ങി. 1977- ല്‍ ചെക്ക് പൗരയായ ഇവാന സെല്‍നിക്കോവയെ ട്രംപ് വിവാഹം കഴിച്ച അന്നുമുതല്‍ തന്നെ ട്രംപ് കെ ജി ബിയുടെ നിരീക്ഷണ വലയത്തിലായി എന്നാണ് പുസ്തകത്തില്‍ പറയുന്നത്. അന്നേ തനിക്ക് ഒരുനാള്‍ അമേരിക്കയുടെ പ്രസിഡണ്ടാകണം എന്ന ആഗ്രഹം ട്രംപ് പ്രകടിപ്പിച്ചിരുന്നു.
അധികാര പ്രമത്തതയും, സ്വേച്ഛാധിപത്യ സ്വഭാവവും, അരവട്ടുമൊക്കെയയിരുന്നു ട്രംപില്‍ കെ ജി ബിയെ ആകര്‍ഷിച്ച ഗുണങ്ങള്‍ എന്ന് അങ്കര്‍ പറയുന്നു. ട്രംപിലൂടെ പണമൊഴുക്കി നിരവധിപേരെയാണ് കെ ജി ബി സ്വാധീനിച്ചത്. അതിലൊരാളായിരുന്നു എപ്സ്റ്റീന്. കോണി ഐലണ്ടിലെ മുന്‍സിപ്പല്‍ പാര്‍ക്ക് വകുപ്പിലെ ജീവനക്കാരന്റെ മകനായ എപ്സ്റ്റീന് പിന്നീട് ശതകോടീശ്വരനായി മാറി. നിരവധി സ്ത്രീകളും പെണ്‍കുട്ടികളുമായിരുന്നു അയാളുടെ വീട്ടില്‍ ഉണ്ടായിരുന്നത്. സെക്സ് പാര്‍ട്ടികള്‍ നടത്തി ലോകത്തിലെ പല പ്രമുഖരുമായി അടുത്തബന്ധം സ്ഥാപിക്കാന്‍ ഇയാള്‍ക്കായി.
എന്നാല്‍, ഓരോ പ്രമുഖന്റെയും സ്വകാര്യ ലീലാവിലാസങ്ങള്‍ എപ്സ്റ്റീന് വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇത് പിന്നീടുള്ള വിലപേശലിനായി മാറ്റിവച്ചു. സൗന്ദര്യ മത്സരത്തിന്റെയും, മോഡലിംഗിന്റെയും പേരില്‍ റഷ്യയില്‍ നിന്നുമ്നിരവധി സുന്ദരിമാരെ കൊണ്ടുവരികയും സെക്സ് പാര്‍ട്ടികളില്‍ ദുരുപയോഗം ചെയ്യുകയും ചെയ്തിട്ടുണ്ട് ഇയാള്‍. ഒരിക്കല്‍ ഒരു കലണ്ടര്‍ ഗേള്‍ മത്സരത്തിനായി 28 സുന്ദരിമാരെയാണ് ഇയാള്‍ ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാര്‍-എ -ലാഗോ റിസോര്‍ട്ടില്‍ എത്തിച്ചതെന്ന് ഗ്രന്ഥകാരന് പറയുന്നു. അന്ന് അവിടെ പുരുഷന്മാരായി ഉണ്ടായിരുന്നത് ട്രംപും എപ്സ്റ്റീനും മാത്രമായിരുന്നത്രെ!
അടുത്തയിടെ പ്രായമാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ എപ്സ്റ്റീന് അറസ്റ്റിലായപ്പോള്‍ അയാളുടെ വീട്ടില്‍ റേയ്ഡ് നടത്തിയ എഫ് ബി ഐ, വീഡീയോ റെക്കോര്‍ഡിങ് ഉപകരണങ്ങളും നിരവധി പ്രമുഖരുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകളും ഹാര്‍ഡ് ഡിസ്കുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു. പരസ്പരം രഹസ്യങ്ങള്‍ അറിയാമായിരുന്ന എപ്സ്റ്റീനും ട്രംപും തമ്മില്‍ പിണങ്ങുന്നത് 2004 ലാണ്. കടബാദ്ധ്യത തീര്‍ക്കുവാനായി വില്പനയ്ക്ക് വച്ചിരുന്ന പാം ബീച്ചിലെ ഒരു ബംഗ്ലാവ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു പിണക്കത്തിന് കാരണം.
പിന്നീട് ട്രംപ് അധികാരത്തിലിരുന്ന ആദ്യ മൂന്നു വര്‍ഷക്കാലയളവിനുള്ളില്‍ തന്നെ 20,000 ത്തില്‍ അധികം തെറ്റായ വിവരങ്ങള്‍ നല്കിയ പ്രസിഡണ്ടായി ട്രംപ് മാറി. ഇതുതന്നെയായിരുന്നു അവസാന കാലത്ത് കോവിഡ് വ്യാപനം ഉണ്ടായപ്പോഴും ട്രംപ് ചെയ്തത്. അമേരിക്കക്കാര്‍ മരിക്കുകയാണോ എന്നകാര്യം പോലും ട്രംപ് അന്വേഷിച്ചില്ലെന്ന് പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നു. ശാസ്ത്രത്തിനു വിരുദ്ധമായ കാര്യങ്ങളും, നുണകലൂം പ്രചരിപ്പിച്ച് കൂടുതല്‍ അമേരിക്കക്കാരെ കൊലയ്ക്ക് കൊടുക്കുകയായിരുന്നു ട്രംപ് എന്നും അങ്കര്‍ പറയുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam