1 GBP = 101.50 INR                       

BREAKING NEWS

സൗത്തുകൊറിയയില്‍ 26കാരിയായ സിനിമാ നടിയെ മരിച്ച നിലയില്‍ കണ്ടെത്തി; പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കവെ ആത്മഹത്യ ചെയ്തത് സോങ് യൂ ജങ് എന്ന 26കാരി: അന്വേഷണം ആവശ്യപ്പെട്ട് ആരാധകര്‍

Britishmalayali
kz´wteJI³

സീഔള്‍: സൗത്തുകൊറിയന്‍ സിനിമാ നടിയെ സീഔളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 26കാരിയായ സോങ് യൂ ജങിനെയാണ് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സൗത്തുകൊറിയന്‍ സിനിമാ മേഖലയിലെ നിഗൂഡതകളിലേക്കാണ് ഈ ആത്മഹത്യയുടെ വിരല്‍ ചൂണ്ടുന്നത്. ശനിയാഴ്ചയാണ് ജങിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംസ്‌ക്കാര ചടങ്ങുകള്‍ നടത്തി. വീട്ടുകാരുടെ ആഗ്രഹ പ്രകാരം ചെറിയ തോതിലുള്ള ചടങ്ങാണ് നടന്നത്. അതേസമയം മരണ കാരണം വ്യക്തമല്ല.

സൗത്തുകൊറിയന്‍ സിനിമാ മേഖലയിലെ നിഗൂഢതയിലേക്കും കെ പോപ് കള്‍ച്ചറിലേക്കുമാണ് ജെങിന്റെ മരണവും വിരല്‍ ചൂണ്ടുന്നത്്. മരണ കാരണം പുറത്ത് വരാത്തതും ഈ നിഗൂഢതകളാണെന്നാണ് ആരോപണം. പൂര്‍ണ ആരോഗ്യവതിയായിരുന്ന ജെങിന്റെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ആരാധകരും രോഷത്തിലാണ്. നിരവധി ആരാധകരുള്ള നടിയാണ് ജിങ്. ആറ് വര്‍ഷമായി സൗത്തുകൊറിയന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് ജിങ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category