1 GBP = 101.50 INR                       

BREAKING NEWS

അപകട കാരണം അമിത വേഗതയെന്ന് പ്രാഥമിക നിഗമനം; കൂട്ടിയിടിയില്‍ കാര്‍ കത്തിയത് ദുരന്ത വ്യാപ്തി കൂട്ടി; മരിച്ചവരെല്ലാം കാര്‍ യാത്രക്കാര്‍; മത്സ്യം കയറി വന്ന മീന്‍ ലോറിക്കും കേടു പാടുകള്‍; തോട്ടയ്ക്കാട് ദുരന്തത്തില്‍ മരിച്ച അഞ്ചു പേരും സുഹൃത്തുക്കള്‍; രാത്രി അപകടത്തില്‍ ഞെട്ടി കല്ലമ്പലം

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചതിന് കാരണം വാഹനങ്ങളുടെ അമിത വേഗതെയന്ന് സൂചന. കാര്‍ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മരിച്ച വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

രാത്രിയില്‍ നടന്ന അപകടമായതിനാല്‍ ദൃക്സാക്ഷികള്‍ക്കു പോലും വ്യക്തമായ ചിത്രം അപകടത്തെ കുറിച്ചില്ല. മരിച്ചവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റി വന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ അഞ്ചുപേരായിരുന്നു ഉണ്ടായിരുന്നത്.

സ്റ്റുഡിയോയിലെ ജീവനക്കാരായിരുന്നു കാറിലുണ്ടായിരുന്നത്. മിനി ലോറി ഇടിച്ചതിനെ തുടര്‍ന്ന് കാറിന്റെ ഒരുഭാഗത്ത് തീപിടിക്കുകയും ചെയ്തു. അപകടം നടന്ന ഉടന്‍ തന്നെ പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. രണ്ടുപേര്‍ അപകടം നടന്ന ഉടനെയും മറ്റു മൂന്നുപേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍തകര്‍ന്ന അവസ്ഥയിലാണുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category