1 GBP = 101.50 INR                       

BREAKING NEWS

സോളാര്‍ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണം; അന്വേഷണത്തിനായി പ്രത്യേകം അപേക്ഷ നല്‍കില്ല; സോളാര്‍ വിവാദം വീണ്ടു കത്തുമ്പോള്‍ ആവശ്യവുമായി മല്ലേലില്‍ ശ്രീധരന്‍ നായര്‍; സോളാര്‍ കേസിന്റെ തുടക്കം ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പില്‍ സോളാര്‍ പാടത്തിനായി 40 ലക്ഷം കൊടുത്തുവെന്ന ആരോപണത്തോടെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: സോളാര്‍ പീഡന കേസിലെ അന്വേഷണം സിബിഐക്ക് വിട്ട പശ്ചാത്തലത്തില്‍ കേരളത്തില്‍ വിവാദം കൊഴുക്കുകയാണ്. ഇതിനിടെ ഉമ്മന്‍ ചാണ്ടിയെ പ്രതിരോധത്തിലാക്കും വിധത്തിലുള്ള ആവശ്യവും ഉയര്‍ന്നു. സോളാര്‍ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണമെന്ന് മല്ലേലില്‍ ശ്രീധരന്‍ നായര്‍ ആവശ്യപ്പെട്ടു. സോളാര്‍ കേസിലെ സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണമെന്നാണ് മല്ലേലില്‍ ശ്രീധരന്‍ നായരുടെ ആവശ്യം.

സാമ്പത്തിക തട്ടിപ്പില്‍ സിബിഐ അന്വേഷണത്തിനായി സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേകം അപേക്ഷ നല്‍കില്ലെന്നും സിബിഐക്ക് കൈമാറിയ പീഡന പരാതിക്കൊപ്പം സാമ്പത്തിക തട്ടിപ്പും അന്വേഷിക്കണമെന്നും ശ്രീധരന്‍ നായര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അന്വേഷണത്തില്‍ ഒന്നും നടന്നില്ലെന്നും ശ്രീധരന്‍ നായര്‍ കുറ്റപ്പെടുത്തി. സാമ്പത്തിക തട്ടിപ്പ് കേസാണ് എല്ലാത്തിനും ആധാരമെന്നും ശ്രീധരന്‍ നായര്‍ ഓര്‍മ്മിപ്പിച്ചിച്ചു.

സോളാര്‍ തട്ടിപ്പിലെ 33 കേസുകളില്‍ ഏറ്റവും വിവാദമായതും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെട്ട മല്ലേലില്‍ ശ്രീധരന്‍നായരുടെ കേസായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പില്‍ സോളാര്‍ പാടത്തിനായി യുവതിക്ക് 40 ലക്ഷം കൊടുത്തുന്നായിരുന്നു പത്തനംതിട്ടയിലെ വ്യവസായി ശ്രീധരന്‍നായരുടെ പരാതി. സെക്രട്ടറിയേറ്റില്‍ യുവതിക്കൊപ്പം ഉമ്മന്‍ ചാണ്ടിയെ ചെന്ന് കണ്ടെന്ന് ശ്രീധരന്‍ നായര്‍ നല്‍കിയ മൊഴി അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വളരെയധികം സ്വാധീനിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പിഎ ജോപ്പനെ അറസ്റ്റ് ചെയ്തതും ഈ കേസിലായിരുന്നു. പക്ഷെ എഡിജിപി ഹേമച്ന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സഘം നല്‍കിയ കുറ്റപത്രത്തില്‍ പ്രതി സ്ഥാനത്ത് ഉമ്മന്‍ ചാണ്ടിയില്ലായിരുന്നു.

സോളാര്‍ വിവാദത്തിലെ ജുഢീഷ്യല്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടിലും മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. കേസില്‍ ഉമ്മന്‍ ചാണ്ടിക്കും കൂട്ടാളികള്‍ക്കുമെതിരേ തെളിവുകളുണ്ട്. ഇവയെക്കുറിച്ചെല്ലാം അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടി സോളാറിലെ ഇരയില്‍ നിന്നും 2.42 കോടിയും ആര്യാടന്‍ മുഹമ്മദ് 40 ലക്ഷവും പളനിമാണിക്യം 25 ലക്ഷവും എ.പി. അനില്‍കുമാര്‍ ഏഴ് ലക്ഷവും വാങ്ങിയെന്ന മൊഴി നല്‍കിയിരുന്നു. ഇതില്‍ 32 ലക്ഷം രൂപ മല്ലേലില്‍ ശ്രീധരന്‍ നായരില്‍നിന്ന് വാങ്ങി മുഖ്യമന്ത്രിക്ക് നല്‍കിയെന്നും മൊഴിയിലുണ്ട്. ഇത് വിശ്വാസയോഗ്യമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ഇരയും ഉമ്മന്‍ ചാണ്ടിയുമായി നല്ല പരിചയമുണ്ടായിരുന്നു. 2011 മുതലെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് ടീം സോളാര്‍ കമ്പനിയെ അറിയാം. ആര്യാടന്‍ മുഹമ്മദിന് ഇരയെ പരിചയപ്പെടുത്തിയത് ഉമ്മന്‍ ചാണ്ടിയാണ്. ഇക്കാര്യം എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ ആര്യാടന്‍ പറയുന്നതിന്റെ സി.ഡി.യും കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കി. ഉമ്മന്‍ ചാണ്ടിയുടെയും കൂട്ടാളികളുടെയും പേരില്‍ അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചെങ്കിലും ഈ അന്വേഷണവും എങ്ങുമെത്താത്ത നിലയിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category