
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന് അനുഗ്രഹം തേടി സന്യാസിയുടെ മുന്നിലെത്തിയത് സിപിഎമ്മിന് തലവേദന. ഭദ്രകാളി ഉപാസകനായ ശ്രീ സൂര്യനാരായണന് ഗുരുജിയുടെ അനുഗ്രഹത്തിനായിട്ടാണ് ആര്യ, അച്ഛന് രാജേന്ദ്രനൊപ്പം എത്തിയത്. സമീപഭാവിയില്‍ മന്ത്രി ആകട്ടെ എന്ന് അനുഗ്രഹം ചൊരിഞ്ഞാണ് സ്വാമി പറഞ്ഞയച്ചത്. ആള്‍ദൈവങ്ങളോട് വിട്ടു വീഴ്ചയില്ലാത്ത സമീപനമാണ് സിപിഎമ്മിന്റേത്. അതുകൊണ്ട് തന്നെ സ്വാമിയെ മേയര്‍ അനുഗ്രഹത്തിനായി കണ്ടത് വിവാദമാകുകയാണ്.
മേയര്‍ സന്ദര്‍ശിച്ച കാര്യം സൂര്യനാരായണന് ഗുരുജി തന്നെയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. 'ചുറുറുക്കുള്ള ചെറുപ്പക്കാരിയായ തിരുവനന്തപുരം മേയര്‍ അച്ഛനൊപ്പം എന്നെ കാണാനെത്തി. ഭാവിയിലെ എല്ലാ ലക്ഷ്യങ്ങളും സാധ്യമാകട്ടെ എന്ന് അനുഗ്രഹിച്ചു. അടുത്ത വര്‍ഷങ്ങളില്‍ മന്ത്രി പദവി കിട്ടാന്‍ ദൈവം അനുഗ്രഹിക്കട്ടെ' സ്വാമി എഴുതി. ഇതോടെയാണ് വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. സ്വാമിയാണോ മേയറാക്കിയത് എന്ന ചോദ്യവും സജീവമാണ്. ഇതിനിടെ സ്വാമി പുതിയ വിശദീകരണവും ഫെയ്സ് ബുക്കില്‍ ഇട്ടു. ഇതും സംശയങ്ങള്‍ക്ക് ഇട നല്കുന്നു.
ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ തൊട്ടയല്‍വാസിയായ കുട്ടി മേയാറായപ്പോള്ഒരു കൂടിക്കാഴ്ച നടന്നു, അയല്വാസിയാവുമ്പോള് അത് സ്വഭാവീകം. ജനസേവന താല്പര്യവും ഇത്രയും ആര്‍ജ്ജവവും ഇത്ര ചെറുപ്പത്തിലേ ഉണ്ടായ ഭരണ നൈപ്പുണ്യവും വിലയിരുത്തി ആ കുട്ടിയെ നാം ഇതിലും വലിയ വലിയ തലങ്ങളില്‍ ജന സേവനം ചെയ്യട്ടെ എന്ന് മനസ്സറിഞ്ഞ് അനുഗ്രഹിക്കുകയും ചെയ്തു.ഒരു ആചാര്യ സ്ഥാനത്തിരിക്കുന്ന ആളായതുകൊണ്ട് നാം അങ്ങനെ ചെയ്തതില്‍ യാതൊരു വീഴ്ചയുമില്ലല്ലോ...-ഇതാണ് വിവാദമാകുന്നത്.
അതിനു ചില മാധ്യമങ്ങള്‍ ആവശ്യമില്ലാത്ത രീതിയില്‍ അത് വാര്‍ത്ത ആക്കുകയും ആ ജന സേവനാ തല്‍പ്പര മുകുളത്തെ തല്ലി കെടുത്തുന്നത് വളരെ ഖേതകരമായ കാര്യമാണ്.... പുര കത്തുമ്പോള്‍ വാഴ വെട്ടുന്നത് ഇപ്പോഴത്തെ മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും പ്രധാന അജണ്ടയാണല്ലോ.. രാഷ്ട്രീയം എന്നാല്‍ രാഷ്ട്ര നന്മ മാത്രം ഉദ്ദേശിച്ചുള്ളതുകൊണ്ട് എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും നമുക്ക് പ്രിയകരം തന്നെ...
#ഓംബലോകാഃബസമസ്താഃബസുഖിനോബഭവന്തു. ദയവായി ഇത് എല്ലാവരിലും എത്തും വരെ ഷെയര്‍ ചെയ്യുക.......-സ്വാമി വിശദീകരിക്കുന്നത്. എന്നാല്‍ മേയര്‍ താമസിക്കുന്നത് തിരുവനന്തപുരത്ത് മുടവന്മുകളിലാണ്. ഇവിടെ ആര്‍ക്കും ഇങ്ങനെ ഒരു സ്വാമിയെ അറിയത്തുമില്ല.
അനുഗ്രഹം തേടി മേയര്‍ സ്വാമിയെ കണ്ടത് സിപിഎമ്മില്‍ ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടിയുടെ ഭാവി മുഖങ്ങളായി ഉയര്‍ത്തിക്കാട്ടുന്നവരുടെ ഇത്തരം നടപടികള്‍ ശരിയല്ലന്നാണ് പരമ്പരാഗത വാദികളുടെ നിലപാട്. ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിനോപ്പം ആര്യാ രാജേന്ദ്രന് എന്‍ എസ് എസ് കരയോഗത്തിന്റെ സ്വീകരണം ഏറ്റുവാങ്ങിയതും സിപിഎമ്മില്‍ ചര്‍ച്ചയായിരുന്നു. ബാലസംഘത്തിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു ആര്യാ രാജേന്ദ്രന്. അതുകൊണ്ട് തന്നെ ഭാവിയില്‍ ഗുണകരമാകുമെന്ന വിശ്വാസത്തിലാണ് ആര്യയെ സിപിഎം മേയറാക്കിയത്.
എന്‍ എസ് എസ് സ്വീകരണം പക്ഷേ പാര്‍ട്ടി വിവാദമാക്കിയില്ല. പാര്‍ട്ടിയാണ് ജീവ ശ്വാസമെന്നും പാര്‍ട്ടി തീരുമാനമാണ് തന്റേതെന്നും ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്ന മേയറുടെ നിശ്ചല ഛായാചിത്രം സോഷ്യല്‍ മീഡിയയില്‍ മുമ്പ് വൈറലായിരുന്നു. എന്നാല്‍ ഈ മേയര്‍ എന്തിന് പാര്‍ട്ടി കീഴ് വഴക്കം ലംഘിച്ചു വെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നത് .
അതേ സമയം ആര്യയുടെ സന്ദര്‍ശനം പാര്‍ട്ടിക്ക് തലവേദനയാവുകയാണ് . മേയര്‍ പാര്‍ട്ടിയെ അപമാനിച്ചതായും വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ് . വിശ്വാസികളും വിശ്വാസങ്ങളും ഇല്ലാത്ത പാര്‍ട്ടിക്ക് ആര്യ രാജേന്ദ്രന്റെ നടപടിയില്‍ കടുത്ത അതൃപ്തി ഉണ്ട് . മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മേയറിന് അന്ത്യശാസനം നല്‍കുമെന്നാണ് അറിയുന്നത് . കൈയില്‍ വന്ന അവസരം മുതലാക്കി മേയര്‍ ആര്യയെ ട്രോളര്‍മാരും വലിച്ചു കീറുന്നുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam