1 GBP = 101.50 INR                       

BREAKING NEWS

കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ താന്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ല; കമന്റ് വന്നത് തന്റെ പേരിലുണ്ടാക്കിയ വ്യാജ ഐ.ഡിയില്‍ നിന്നും; ഇക്കാര്യം താന്‍ അറിഞ്ഞിരുന്നില്ല; ഇതിനുള്ള തെളിവുകള്‍ കൈവശമുണ്ട്; തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഖത്തര്‍ പൊലീസിനും സൈബര്‍ പൊലീസിനും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കും; ഖത്തറിലെ ടിക്ക് ടോക്കര്‍ കൂടിയായ അജ്നാസിന് പറയാനുള്ളത്

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകള്‍ക്കെതിരായ മോശം കമന്റ് സംബന്ധിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അജ്നാസ് വിശദീകരണവുമായി രംഗത്ത്. തന്റെ പേരിലുണ്ടാക്കിയ വ്യാജ വിലാസത്തില്‍ നിന്നാണ് കമന്‍് നല്‍കിയിട്ടുള്ളതെന്നും ഇക്കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും അജ്നാസ് വ്യക്തമാക്കി. ഇതിനുള്ള തെളിവുകള്‍ കൈവശമുണ്ട്. സംഭവത്തില്‍ പിതാവ് ക്ഷമാപണം നടത്തിയ വാര്‍ത്ത തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ പൊലീസിനും സൈബര്‍ പൊലീസിനും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കുമെന്ന് അജ്നാസ് പറഞ്ഞു.

അതേസമയം താന്‍ അങ്ങനെ രാഷ്ട്രീയ നേതാക്കളുടെ പ്രൊഫൈലുകളില്‍ ലൈക്ക് ചെയ്യുകയോ കമന്റ് ഇടുകയെ ചെയ്യാറില്ലെന്നും അജ്നാസ് പറഞ്ഞു. തന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജ എഫ്ബി വിലാസത്തില്‍ നിന്നാണ് കമന്റ് വന്നത്, ഇതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അജ്നാസ് വ്യക്തമാക്കി. താന്‍ അറിയാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്ന് അജ്നാസ് ഒരു ചാനലിനോട് പറഞ്ഞത്. തന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജ എഫ്ബി വിലാസത്തില്‍ നിന്നാണ് കമന്റ് വന്നത്, ഇതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. സംഭവത്തില്‍ മേപ്പയൂര്‍ പൊലീസും കേസെടുത്തിരുന്നു.

ഖത്തറിലെ ഇന്ത്യന്‍ എംബസി നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചിരുന്നു. ദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ചാണ് മകളോടൊപ്പമുള്ള ഫോട്ടോ കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ടത്. ആ പോസ്റ്റിന് താഴെ അജ്നാസ് എന്ന പ്രൊഫൈലില്‍ നിന്നാണ് മോശം പരാമര്‍ശം വന്നത്. കമന്റിനെതിരെ വലിയ പ്രതിഷേധമാണ് ബിജെപി അനുഭാവികളില്‍ നിന്നുണ്ടായത്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് മേപ്പയൂര്‍ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തത്.

കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് കീഴിലാണ് അജ്‌നാസ് എന്നയാള്‍ അശ്ലീലപരാമര്‍ശം നടത്തിയത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. അസഭ്യം പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അവരെ വെറുതെ വിടാന്‍ ഉദേശിക്കുന്നില്ലെന്നുമായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

പിന്നാലെ അജിനാസിന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് താക്കീത് നല്‍കിയാണ് ബിജെപി പ്രവര്‍ത്തകര്‍ മടങ്ങിയത്. 'ഈ പ്രതികരണമൊന്നുമല്ല ഉണ്ടാകേണ്ടത്. അറിയാല്ലോ, അതിനുള്ള ആള്‍ക്കാരും സംവിധാനവും ഇവിടെ തന്നെയുണ്ടാവും.' എന്നായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞത്. അജ്‌നാസിനെ തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടെന്നും അവന്‍ പറഞ്ഞത് താന്‍ അല്ല, അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നാണ്. അവന്‍ അല്ലെങ്കില്‍ കുഴപ്പമില്ല. ആണെങ്കില്‍ നിയമപരമായും അല്ലാതെയും നേരിടുമെന്നും ബിജെപിക്കാര്‍ മുന്നറിയിപ്പായി പറഞ്ഞിരുന്നു.

ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിലും അജ്‌നാസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിപ്രവര്‍ത്തകര്‍ കമന്റ് പ്രവാഹങ്ങള്‍ നടത്തുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന നേതാവിന്റെ മകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയ അജ്‌നാസിനെതിരെ നടപടി സ്വീകരിക്കണമെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ബാലികാദിനത്തില്‍ എന്റെ മകള്‍ എന്റെ അഭിമാനം എന്ന അടിക്കുറിപ്പോടെ കെ. സുരേന്ദ്രന്‍ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് താഴെയായിരുന്നു അധിക്ഷേപ കമന്റ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category