1 GBP = 100.80 INR                       

BREAKING NEWS

ഓണ്‍ലൈന്‍ റമ്മി കളി; അജു വര്‍ഗ്ഗീസിനും, തമന്നയ്ക്കും, വിരാട് കോലിക്കും ഹൈക്കോടതി നോട്ടീസ്; സംസ്ഥാന സര്‍ക്കാറില്‍ നിന്നും വിശദീകരണം തേടി; നിരോധനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് സാമൂഹ്യ പ്രവര്‍ത്തകന്‍ പോളി വടക്കന്‍; കോടതി ഉത്തരവ് 21 ലക്ഷം രൂപ ഓണ്‍ലൈന്‍ റമ്മി കളിയില്‍ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ കൂടി

Britishmalayali
kz´wteJI³

കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളി തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്. നടന്‍ അജു വര്‍ഗീസ്, നടി തമന്ന, ക്രിക്കറ്റ് താരം വിരാട് കോലി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. റമ്മി കളി തടയണമെന്ന ഹര്‍ജിയെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. പൊതു പ്രവര്‍ത്തകന്‍ പോളി വടക്കന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

21 ലക്ഷം രൂപ ഓണ്‍ലൈന്‍ റമ്മി കളിയില്‍ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഓണ്‍ലൈന്‍ റമ്മിയില്‍ ലക്ഷകണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വിനീതാണ് ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

പല പ്രാവശ്യത്തെ കളിയിലൂടെയാണ് വിനീതിന് 21 ലക്ഷം രൂപ നഷ്ടപ്പെട്ടത്. ഏതാണ്ട് ഒരു വര്‍ഷത്തോളമായി വിനീത് റമ്മികളിക്ക് അടിമപ്പെട്ട നിലയിലായിരുന്നു. സ്വകാര്യകമ്പനികളില്‍ നിന്നെല്ലാം പണം വായ്പ്പയെടുത്തിട്ടാണ് വിനീത് ഓണ്‍ലൈനായി റമ്മി കളിച്ചിരുന്നത്. എന്നാല്‍ പല കളികളിലും കൈയിലെ പണം നഷ്ടപ്പെട്ടതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനാവുകയായിരുന്നു.

മറ്റ് പോംവഴികള്‍ ഇല്ലാതെയായതോടെ ഒരു വിനീത് വീട്ടില്‍ നിന്നും ഒളിച്ചോടിപ്പോയിരുന്നു. പൊലീസ് ഇടപെട്ടാണ് വിനീതിനെ അന്ന് കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്. പക്ഷേ വീട്ടിലേക്ക് തിരികെ എത്തിയിട്ടും വിഷാദത്തിന് അടിമയായിരുന്നു വിനീതെന്നും വീട്ടുകാര്‍ പറയുന്നു. വിനീത് ഏറ്റവും കൂടുതല്‍ റമ്മി കളിച്ചിരുന്നത് ലോക്ക്ഡൗണ്‍ കാലത്താണ്. എന്നാല്‍ വീട്ടുകാര്‍ ഇക്കാര്യം അറിയുന്നത് 21 ലക്ഷത്തിന്റെ കടം വന്നതിനു ശേഷമാണ്. പിന്നീട് വീട്ടുകാര്‍ ഇടപെട്ട് കുറച്ച് പണം തിരികെ അടക്കുകയായിരുന്നു. ഐഎസ്ആര്‍ഒയിലെ കരാര്‍ ജീവനക്കാരനായിരുന്നു വിനീത്.

ലോക്ഡൗണില്‍ പലരും വീടുകളില്‍ ഒതുങ്ങി കൂടിയപ്പോഴാണ് നിരവധി ഓണ്‍ലൈന്‍ കളികളും രൂപപ്പെട്ടത്. അത്തരത്തിലുള്ള ഒരു ഓണ്‍ലൈന്‍ ഗെയിംമാണ് റമ്മി. ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ പലര്‍ക്കും നഷ്ടമായത് പണം മാത്രമല്ല, പലരുടെയും ജീവിതവും കൂടിയാണ്. റമ്മി കളിയിലൂടെ ചതികുഴിയിലകപ്പെട്ടത് നിരവധി പേരാണ്. കോഴിക്കോട്ടുള്ള 23 കാരന്‍ റമ്മി കളിയുടെ മായിക ലോകത്താണ്. മറ്റൊന്നും അയാള്‍ അറിയുന്നില്ല. ഭര്‍ത്താവിന്റെ റമ്മി കളി കാരണം ഒരു വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങളുടെ സമ്പാദ്യം.

റമ്മി കളിയിലൂടെ ജീവിതം കൈവിടുന്നുവെന്ന് അറിയുന്നുണ്ടായിരുന്നു. എന്നാല്‍ റമ്മി കളിയിലൂടെ തന്നെ ജീവിതം തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ചെറുപ്പക്കാര്‍.കളിയില്‍ നിന്ന് കരകയറാന്‍ കളിയുടെയും കഞ്ചാവിന്റെയും ലഹരി അനുവദിച്ചില്ല. വിഭ്രാന്തിയുടെ മൂര്‍ത്താവസ്ഥയില്‍ കൂലിപ്പണിക്കാരനായ അച്ഛനേയും കിടപ്പുരോഗിയായ അമ്മയേയും മര്‍ദ്ദിക്കുന്നതില്‍ വരെ കാര്യങ്ങളെത്തിയെന്ന് ചെറുപ്പക്കാരന്‍ തുറന്നു പറയുന്നു. സമ്പാദ്യമാകെ ചൂതു കളി കൊണ്ടുപോയ കഥയാണ് വീട്ടമ്മയ്ക്ക് പറയാനുള്ളത്. വില്ലനായത് ഭര്‍ത്താവിന്റെ ഓണ്‍ലൈന്‍ ചീട്ടുകളി ശീലം. നഷ്ടമായത് അന്യന്റെ അടുക്കളയില്‍ വിയര്‍പ്പൊഴുക്കി സ്വരൂകൂട്ടിയ മൂന്നരലക്ഷം രൂപയാണ്. ഇത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതോടെയാണ് കോടതിയിലേക്ക് കേസ് എത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category