
ബെംഗളൂരു: വിഷാദ രോഗം മൂലം ജീവനൊടുക്കിയ സിനിമാ പ്രവര്‍ത്തകരുടെ എണ്ണം കൂടി വരികയാണ്. ഇതിന്റെ ഒടുവിലത്തെ തെളിവായിരുന്നു കന്നട നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യുടെ മരണം. തീര്‍ത്തും അപ്രതീക്ഷിതമായി മരണത്തെ പുല്കിയ നടിയുടേത് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. നടി വിഷാദത്തില്‍ ആയിരുന്നെന്നു അതില്‍ നിന്നും മറികടക്കാന്‍ സാധിക്കാതെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
2020 ല്‍ ജീവിതം മടുത്തുവെന്ന് വ്യക്തമാക്കി ജയശ്രീ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. വിഷയത്തില്‍ ബിഗ് ബോസിന്റെ അവതാരകനും നടനുമായ കിച്ച സുദീപ് ഇടപെടുകയും നടിയെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് നടി ഇന്‍സ്റ്റാഗ്രാമില്‍ ലൈവില്‍ വന്നിരുന്നു. തന്നെ ദയാവധത്തിന് വിധേയാക്കണമെന്നായിരുന്നു നടിയുടെ ആവശ്യം.
ഇത് താന്‍ പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതല്ലെന്നും നടി പറഞ്ഞു. നടന് കിച്ച സുദീപില്‍ നിന്ന് സാമ്പത്തിക സഹായങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. എന്റെ കയ്യില്‍ ആവശ്യത്തിലേറെ പണമുണ്ട്. എന്നാല്‍ വ്യക്തിപരമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. കുട്ടിക്കാലത്ത് വഞ്ചിക്കപ്പെട്ടു. അതില്‍ നിന്ന് ഇതുവരെ മോചനം ലഭിച്ചിട്ടില്ലെന്നും ജയശ്രീ പറഞ്ഞു. ഞാന്‍ ജീവിതത്തില്‍ പാരജയപ്പെട്ടവളാണെന്ന് പറഞ്ഞാണ് ജയശ്രീ സംഭാഷണം അവസാനിപ്പിച്ചത്.
തിങ്കഴാഴ്ച ബെംഗളൂരുവിലെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ വച്ചായിരുന്നു ജയശ്രീയുടെ മരണം. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മരണത്തെ കുറിച്ച് ജയശ്രീ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് എറെ ചര്‍ച്ചകള്‍ക്ക് വിധേയമാകുകയും തുടര്‍ന്ന് താരം തന്നെ അത് ഡിലീറ്റ് ചെയ്യുകയുമായിരുന്നു. ''ഞാന്‍ മതിയാക്കുന്നു. ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട...' എന്നായിരുന്നു 2020 ജൂണ്‍ 23ന് ജയശ്രീ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
പിന്നീട് 2020 ജൂലൈ 25ന് സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ വന്ന ജയശ്രീ താന്‍ വിഷാദരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഇത് തുറന്നു പറയുന്നതെന്നും വ്യക്തമാക്കിയിരുന്നു. ഡിപ്രഷനുമായി പൊരുതാന്‍ സാധിക്കുന്നില്ലെന്നും മരണം മാത്രമാണ് തന്റെ മുന്നിലുള്ള ഏക രക്ഷയെന്നും ജയശ്രീ പറഞ്ഞിരുന്നു. വ്യക്തിപരമായി നിരവധി പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ല. കുട്ടിക്കാലം മുതല്‍ താന്‍ വഞ്ചിക്കപ്പെട്ടിരുന്നുവെന്നും അതില്‍ നിന്നും പുറത്തുകടക്കാന്‍ സാധിച്ചിട്ടില്ലെന്നും നടി ലൈവില്‍ പറഞ്ഞിരുന്നു.
ബിഗ് ബോസ് കന്നഡ സീസണ് 3 ന്റെ മത്സരാര്‍ത്ഥിയായിരുന്നു ജയശ്രീ രാമയ്യ. 2017 ല്‍ പുറത്തിറങ്ങിയ ഉപ്പു ഹുലി ഖര എന്ന ചിത്രത്തിലൂടെയാണ് അഭിനയ അരങ്ങേറ്റം കുറിച്ചത്. ഇമ്രാന് സര്‍ദാരിയയാണ് ചിത്രം സംവിധാനം ചെയ്തത്. മഹേന്ദ്ര സംവിധാനം ചെയ്ത ബ്ലാക്ക് എന്ന സിനിമയിലും അവര്‍ അഭിനയിച്ചു. മോഡലിങ് രംഗത്തു നിന്നാണ് ജയശ്രീ സിനിമയില്‍ എത്തുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam