1 GBP = 100.80 INR                       

BREAKING NEWS

ഫ്ളാറ്റിന്റൈ ബാല്‍ക്കണിയിലെ കൈവരിയില്‍ പിടിച്ച് തുള്ളിച്ചാടി കളിച്ച കുഞ്ഞിന് രക്ഷാകവചം തീര്‍ത്ത് പൂച്ച; കുഞ്ഞിന്റെ കൈ തട്ടി മാറ്റി സുരക്ഷയുറപ്പാക്കുന്ന പൂച്ചയുടെ വീഡിയോ കാണാം

Britishmalayali
kz´wteJI³

ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് കളിക്കുന്ന കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കി വീട്ടിലെ പൂച്ചയുടെ വീഡിയോ വൈറലാകുന്നു. ബാല്‍ക്കണിയിലെ കൈവരിയില്‍ പിടിച്ച് തുള്ളിച്ചാടി കളിച്ച ഒരു വയസ്സുകാരന്റെ കളി കണ്ടു നിന്ന ശേഷം ബാല്‍ക്കണിയില്‍ നിന്നും അവനെ തിരിച്ചു നടത്തിയ ശേഷമാണ് പിന്‍വാങ്ങിയത്. കണ്ണിന് കുളിര്‍മ ഏകുന്നതാണ് ഈ രസകരമായ വീഡിയോ. കുട്ടിയുടെ കാര്യത്തില്‍ പൂച്ചയ്ക്ക് എത്രത്തോളം ആശങ്കയും ശ്രദ്ധയുമാണ് ഉള്ളതെന്ന് ഈ വീഡിയോയില്‍ നിന്നും കാണാം.

കൊളമ്പിയയിലെ ബൂക്കാരമംഗയില്‍ നിന്നും ചിത്രീകരിച്ചതാണ് ഈ വീഡിയോ. ബാല്‍ക്കണിയിലെ റെയിലില്‍ പിടിക്കുന്ന കുട്ടുയുടെ കൈ നിരവധി തവണയാണ് പൂച്ച തട്ടി മാറ്റുന്നത്. ഒടുവില്‍ ബാല്‍ക്കണിയുടെ ഭാഗത്തു നിന്നും തന്നെ കുട്ടിയെ ഓടിച്ചു വിട്ട ശേഷമാണ് പൂച്ചയ്ക്ക് സമാധാനമായത്. കുട്ടിയുടെ പിതാവാണ് ഈ വീഡിയോ പകര്‍ത്തിയത്. തന്റെ തലയ്ക്കും മുകളിലുള്ള ബാല്‍ക്കണി റെയിലില്‍ കുട്ടി നിരവധി തവണയാണ് കൈ പിടിച്ചത്. അപ്പോഴെല്ലാം പൂച്ച കൈ പുറകേ നടന്ന് തട്ടി മാറ്റുകയാണ് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category