
ബംഗളൂരു: എ ഐ എ ഡി എം കെ മുന്‍ ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയുമായിരുന്ന വി കെ ശശികല ജയില്‍മോചിതയായി. ഡോക്ടര്‍മാര്‍ വഴി ജയില്‍ അധികൃതര്‍ രേഖകളില്‍ ഒപ്പ് രേഖപ്പെടുത്തിയതോടെ നിയമനടപടികള്‍ പൂര്‍ത്തിയായി.പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ രാവിലെ 10:30ഓടെയാണ് ആശുപത്രിയിലെത്തി ജയില്‍ മോചന ഉത്തരവ് ശശികലയ്ക്ക് കൈമാറിയത്.നിലവില്‍ ബെംഗളൂരു ആശുപത്രിയില്‍ കോവിഡ് ചികിത്സയിലാണ് ശശികല.ഈ മാസം 20നാണ് ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സ പൂര്‍ത്തിയായതിനു ശേഷമാകും ശശികല ചെന്നൈയിലേക്ക് മടങ്ങുക.
1991- 96 കാലയളവില്‍ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് ശശികലയ്ക്കെതിരെയുള്ള കേസ്.2017ലാണ് ശശികലയെയും, സഹോദരീ പുത്രനായ വി എന്‍ സുധാകരനെയും, അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും, കോടതി ശിക്ഷിച്ചത്.ശശികലയോടെ വരവോടെ അണ്ണാഡിഎംകെ പിളരുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. അസംതൃപ്തരായ പനീര്‍സെല്‍വം പക്ഷത്തെ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് വാദം.ശശികലയുടെ വരവ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി മാറ്റാനാണ് അമ്മാ മുന്നേറ്റ കഴകത്തിന്റെ തീരുമാനം. എന്നാല്‍ വോട്ടുഭിന്നത തടയാന്‍ ശശികലയെ അണ്ണാഡിഎംകെയ്ക്ക് ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. ചര്‍ച്ചകള്‍ക്കായി ജെ പി നദ്ദ ശനിയാഴ്ച ചെന്നൈയിലെത്തും.
നാല് വര്‍ഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വന്‍ സ്വീകരണം നല്‍കാനാണ് അനുയായികളുടെ പദ്ധതി.ബംഗളൂരു മുതല്‍ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണറാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയില്‍ ശക്തിപ്രകടനവും നടത്തും
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam