
ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ അന്ധവിശ്വാസ കൊലയില്‍ ഇനിയും അവ്യക്തതകള്‍. കുറ്റം അച്ഛനും അമ്മയും നിഷേധിക്കുകയാണ്. എല്ലാം മൂത്ത മകളുടെ പ്രശ്നമാണെന്ന് അവര്‍ മൊഴി നല്കുന്നു. പൊലീസ് മണിക്കൂറുകള്‍ ചോദ്യംചെയ്തിട്ടും പ്രതികള്‍ കുറ്റം നിഷേധിക്കുകയാണ്. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല.
കഴിഞ്ഞ ദിവസമാണ് പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ യുവതികളെ മാതാപിതാക്കള്‍ ക്രൂരമായി കൊലപ്പെടുത്തിയത് എന്നായിരുന്നു റിപ്പോര്‍ട്ട്. പൊലീസും അങ്ങനെയാണ് അന്വേഷണം തുടങ്ങിയത്. ഭോപ്പാലില്‍ പി.ജി. വിദ്യാര്‍ത്ഥിയായ ആലേഖ്യ(27) സംഗീത വിദ്യാര്‍ത്ഥിയായ സായി ദിവ്യ(22) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അദ്ധ്യാപകദമ്പതിമാരായ പുരുഷോത്തം നായിഡുവിനെയും പത്മജയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇരുവരും കുറ്റം ചെയ്തില്ലെന്ന് ആവര്‍ത്തിക്കുയാണ്. ഈ മൊഴികളൊന്നും പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാല്‍ ഇരുവരും മക്കളെ ബ്രെയിന്‍വാഷ് ചെയ്ത് അവരുടെ സഹകരണം ഉറപ്പാക്കിയാണ് പൂജയും പിന്നാലെ കൊലപാതകവും നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. അറസ്റ്റിലായ പുരുഷോത്തം നായിഡുവിന് മക്കളുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞദിവസം അനുവാദം നല്‍കിയിരുന്നു. ആത്മീയതയുടെ പരകോടിയിലായ ദമ്പതിമാര്‍ തങ്ങള്‍ ചെയ്തതുകൊലപാതകമാണെന്ന് സമ്മതിക്കുന്നില്ല.
ഇളയ മകളെ കൊലപ്പെടുത്തിയത് മൂത്ത മകളായ ആലേഖ്യയാണെന്നും, പിന്നീട് ആലേഖ്യ തന്നെയാണ് കൊല്ലാന്‍ ആവശ്യപ്പെട്ടതെന്നുമാണ് അറസ്റ്റിലായ മാതാവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസിന്റെ ചോദ്യംചെയ്യലും അന്വേഷണവും തുടരുകയാണ്. സായി ദിവ്യയെ കൊലപ്പെടുത്തിയത് മൂത്ത മകളായ ആലേഖ്യയാണെന്നാണ് പത്മജയുടെ മൊഴി. പിന്നാലെ തന്നെ കൊല്ലാന്‍ ആലേഖ്യ ആവശ്യപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട് കഴിഞ്ഞാല്‍ സായി ദിവ്യയുടെ ആത്മാവുമായി തനിക്ക് കൂടിച്ചേരാമെന്നും കലിയുഗം അവസാനിച്ച് തിങ്കളാഴ്ച സത്യയുഗം ആരംഭിക്കുമ്പോള്‍ സഹോദരിക്കൊപ്പം പുനര്‍ജനിക്കാമെന്നും ആലേഖ്യ പറഞ്ഞെന്ന് അമ്മ മൊഴി നല്കുന്നു.
കൊലപാതക വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിനെ തടയാന്‍ ശ്രമിച്ചത് പത്മജയായിരുന്നു. മൃതദേഹം നഗ്നമായ നിലയിലാണെന്നും പൊലീസിന് കാണാനാകില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. പൊലീസ് ഉദ്യോഗസ്ഥര്‍ മൃതദേഹം കിടന്നിരുന്ന മുറിയില്‍ പ്രവേശിക്കുമ്പോള്‍ ഇവരെ എതിര്‍ക്കുകയും ചെയ്തു. മൃതദേഹം കൊണ്ടുപോകരുതെന്നും തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്നും ഇവരും ഭര്‍ത്താവും പൊലീസിനോട് പറഞ്ഞിരുന്നു. മക്കള്‍ പുനര്‍ജനിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇത്. അതുകൊണ്ട് തന്നെ അച്ഛനും അമ്മയുമാണ് അന്ധവിശ്വാസത്തിന്റെ വിത്തു പാകിയതെന്ന് പൊലീസ് കരുതുന്നു.
മക്കള്‍ തിങ്കളാഴ്ച ജീവനോടെ തിരികെവരുമെന്നായിരുന്നു ദമ്പതിമാരുടെ വാദം. പൊലീസുകാര്‍ ഷൂ ധരിച്ച് വീട്ടില്‍ കയറിയതും ദമ്പതിമാരെ പ്രകോപിപ്പിച്ചു. വീട്ടില്‍ എല്ലായിടത്തും ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്നും ഷൂ ധരിച്ച് നടക്കരുതെന്നുമായിരുന്നു പദ്ജ പറഞ്ഞത്. പൂജാമുറിയില്‍ പൊലീസുകാര്‍ പ്രവേശിച്ചതിലും ഇവര്‍ ദേഷ്യപ്പെട്ടു. പിന്നീട് മൃതദേഹം കിടന്നിരുന്ന മുറിയിലേക്ക് പൊലീസുകാര്‍ പ്രവേശിച്ചപ്പോള്‍ പത്മജ ഉറക്കെ നിലവിളിക്കുകയും മുറിയില്‍ കടക്കാനാകില്ലെന്ന് ആര്‍ത്തു വിളിക്കുകയും ചെയ്തു.
എന്നാല്‍ മറ്റൊന്നും ചെയ്യില്ലെന്നും, മുറിയില്‍ കടന്ന് മൃതദേഹത്തെ വണങ്ങി തിരികെവരുമെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇതോടെയാണ് ഇവര്‍ ശാന്തരയാതെന്നും റിപ്പോര്‍ട്ടുണ്ട്. മക്കളെ കൊലപ്പെടുത്തിയതാണെന്ന് ദമ്പതിമാര്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. അതിനിടെ, ആലേഖ്യയുടെ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും അടുത്തിടെയായി യുവതി പ്രസിദ്ധീകരിച്ച പല പോസ്റ്റുകളും ദുരൂഹതയുണര്‍ത്തുന്നതാണ്. അടുത്തിടെയായി സഹോദരിമാരുടെ പെരുമാറ്റത്തില്‍ പലവിധ മാറ്റങ്ങളും കണ്ടതായി സുഹൃത്തുക്കളും മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ സായി ദിവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതായ വിവരവും പൊലീസിന് ലഭിച്ചു. ഏറെനാളത്തെ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ ഭാഗമായുള്ള പൂജയെക്കുറിച്ച് മക്കള്‍ക്കും അറിവുണ്ടായിരുന്നു. നിരവധി പൂജാ സാധനങ്ങളും ദൈവങ്ങളുടെ ചിത്രങ്ങളും ഇവരുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ലോക്ക്ഡൗണിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറിയത്.
പൂജയ്ക്ക് ശേഷം ത്രിശൂലം ഉപയോഗിച്ചാണ് പ്രതികള്‍ സായി ദിവ്യയെ കൊലപ്പെടുത്തിയത്. ഡംബല്‍ കൊണ്ട് ആലേഖ്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തി. ശേഷം ആലേഖ്യയുടെ വായില്‍ ലോഹപാത്രം വെച്ചിരുന്നു. കൃത്യം നടത്തിയ ശേഷം പുരുഷോത്തം നായിഡു സഹപ്രവര്‍ത്തകനെ ഫോണില്‍വിളിച്ച് വിവരം പറഞ്ഞിരുന്നു. ഇയാളാണ് പൊലീസിനെ വിവരമറിയിച്ചത്. മക്കള്‍ പുനര്‍ജനിക്കുമെന്ന് ഒരു മന്ത്രവാദി പറഞ്ഞതായി മാതാപിതാക്കള്‍ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. ഭോപ്പാലിലെ സെന്‍ട്രല്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അലേക്യ ജോലി ചെയ്തിരുന്നത്. സംഗീതത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ദിവ്യ എ.ആര്.റഹ്മാന്റെ സംഗീത അക്കാദമിയില്‍ പരിശീലനം നേടിയിട്ടുണ്ട്.
കേസില്‍ എല്ലാ സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. വസ്തുതര്‍ക്ക സാധ്യതയും പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍ പൊരുത്തമില്ലാത്തതും വിചിത്രവുമായ മൊഴികളാണു ദമ്പതികള്‍ നല്‍കുന്നത്. തങ്ങളെ നയിക്കുന്ന പ്രകൃതിയുടെ അദൃശ്യശക്തികളാണു പെണ്മക്കളെ കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഇവര്‍ പറഞ്ഞതായാണു വിവരം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam