1 GBP = 100.80 INR                       

BREAKING NEWS

പ്രധാനമന്ത്രിമാര്‍ ഓരോ ഓഗസ്ത് 15-നും ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയത് അധിനിവേശത്തില്‍ നിന്നും നേടിയ വിജയസ്മരണയില്‍; റിപ്പബ്ലിക് ദിനത്തില്‍ ഇവിടെ കര്‍ഷകര്‍ സിഖ് പതാക നാട്ടിയതും ഇനി ഇന്ത്യന്‍ സമരചരിത്രത്തിന്റെ ഭാഗം; ചരിത്ര സ്മാരകത്തില്‍ നിഹാങ്ങുകള്‍ കുതിരപ്പുറമേന്തി കാവലാളുകളെ പോലെ നിന്നപ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കര്‍ഷക സമരം എല്ലാ സീമകളും വിട്ട് മുമ്പോട്ട്. കേന്ദ്ര സര്‍ക്കാര്‍ വിറയ്ക്കുകയാണ്. ചെങ്കോട്ടയിലെ കൊടി പാറല്‍ പ്രതിഷേധത്തിന് പുതിയ മാനം നല്‍കുന്നു. കര്‍ഷകരിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞു കയറിയെന്ന പതിവ് പല്ലവി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ സമാനതകളില്ലാത്ത പ്രതിഷേധമാണ് ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്. ഇനിയും കടുംപിടിത്തം കേന്ദ്ര സര്‍ക്കാര്‍ തുടരില്ലെന്നതാണ് വസ്തുത. രാജ്യം റിപ്പബ്ലിക് ആഘോഷിക്കുന്ന ദിനത്തില്‍ യുവാക്കള്‍ ചെങ്കോട്ടയിലെ കൊടിമരത്തില്‍ സിഖ് പതാക നാട്ടിയത് ഇനി ഇന്ത്യന്‍ സമരചരിത്രത്തിന്റെയും പാഠമാവും.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയാണ് കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചത്. 2020 സെപ്റ്റംബറില്‍ നിയമം പാര്‍ലമെന്റില്‍ പാസാക്കിയതോടെ കര്‍ഷക സമരത്തിന്റെ ശക്തിയും വീര്യവും കൂടി. നിയമം പാസാക്കാന്‍ ആലോചന തുടങ്ങിയപ്പോള്‍ തന്നെ കര്‍ഷകര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ചെങ്കോട്ട സമരത്തോട് ഇത് പുതിയ തലത്തിലേക്ക് എത്തുന്നു. റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പിന്നീട് അക്രമത്തിലേക്ക് നീങ്ങുന്നതിലേക്കാണ് ഡല്‍ഹി സാക്ഷ്യംവഹിച്ചത്. പൊലീസുമായി കര്‍ഷകര്‍ ഏറ്റുമുട്ടി. എല്ലാ തടസങ്ങളും നീക്കി പൊലീസിനെ മറികടന്ന് ഒടുവില്‍ ചെങ്കോട്ടയില്‍ വരെ കര്‍ഷകര്‍ പ്രവേശിച്ചു. കൊടി നാട്ടുകയും ചെയ്തു. ഇത് രാജ്യ സുരക്ഷയെ പോലും ചോദ്യം ചെയ്യുന്ന തരത്തിലുമായി. ഏതു സാഹചര്യവും നേരിടാനുറപ്പിച്ച പോലെയായിരുന്നു ചെങ്കോട്ടയില്‍ കണ്ട സമരക്കാരുടെ മുഖ ഭാവങ്ങള്‍.

നാലു നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ഒന്നാം സ്വാതന്ത്ര്യസമരമുള്‍പ്പെടെ വിവിധ ജനമുന്നേറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ചെങ്കോട്ട അങ്ങനെ കര്‍ഷകരുടെ സ്വന്തമായി. ട്രാക്ടറുകളിലും വാഹനങ്ങളിലുമായി ഇരമ്പിയെത്തിയ കര്‍ഷകര്‍ കോട്ടയ്ക്കു മുകളില്‍ കയറി സിഖ് പതാകയും നാട്ടി. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പ്രധാനമന്ത്രിമാര്‍ ഓരോ ഓഗസ്ത് 15-നും ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തുന്നതാണ് രാജ്യം ഇതുവരെ കണ്ടിട്ടുള്ള ദൃശ്യം. ഇതാണ് കര്‍ഷകരും സാധ്യമാക്കിയത്. പ്രതിഷേധ കരുത്തിന് മുന്നില്‍ സുരക്ഷാ സേന കാഴ്ചക്കാരായതായിരുന്നു ഇതിന് കാരണം.

സിഖ് പതാകയ്ക്കു പുറമെ, ഭാരതീയ കിസാന്‍ യൂണിയന്‍ (ഉഗ്രഹാന്‍), ഭാരതീയ കിസാന്‍ യൂണിയന്‍ (ടിക്കായത്ത്), അഖിലേന്ത്യ കിസാന്‍സഭ എന്നീ സംഘടനകളുടെ കൊടികളും ഏറെനേരം ചെങ്കോട്ടയില്‍ പാറി. പ്രതിഷേധച്ചൂടിനൊടുവില്‍ സമരക്കാര്‍ വൈകീട്ടോടെ കൊടികളഴിച്ചു മാറ്റി. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി, ഭാരതീയ കിസാന്‍ യൂണിയന്റെ ഉഗ്രഹാന്‍, ടിക്കായത്ത് വിഭാഗങ്ങളുമാണ് സുരക്ഷാവലയങ്ങളെല്ലാം ഭേദിച്ച് ഉച്ചയോടെ ചെങ്കോട്ടയില്‍ ഇരച്ചെത്തിയത്. അര്‍ധസൈനികര്‍ കാവല്‍ നില്‍ക്കുന്ന പ്രവേശനകവാടവും കടന്ന് ഒരുസംഘം ചെങ്കോട്ടയ്ക്കു മുകളിലെത്തി. ട്രാക്ടറുകളിലെത്തിയവര്‍ ചെങ്കോട്ട വളപ്പില്‍ കൈകളില്‍ കൊടികളേന്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രതിഷേധിച്ചു.

ചെങ്കോട്ട കീഴടക്കിയതിന്റെ ആഹ്ലാദത്തില്‍ ചിലര്‍ നൃത്തം വെച്ചു. കോട്ടയ്ക്കു മുന്നിലെ പാര്‍ക്കിലും സമരക്കാര്‍ ഇരിപ്പുറപ്പിച്ചു. ഉച്ചയ്ക്കു രണ്ടു മണിയോടെ യുവാക്കളും സ്ത്രീകളും മുതിര്‍ന്നവരുമൊക്കെയായി ചെങ്കോട്ട ഒരു സമരകേന്ദ്രമായി മാറി. പിന്നീട് ഇവര്‍ പതിയെ പിന്‍വാങ്ങി. ട്രാക്ടര്‍ റാലികള്‍ക്കു പോകാന്‍ വഴിയൊരുക്കി സിഖ് യോദ്ധാക്കളായ നിഹാങ്ങുകള്‍ കുതിരപ്പുറമേന്തി കാവലാളുകളെപ്പോലെ നിന്നു. പരാമ്പരാഗതമായി ആയുധധാരികളാണ് നിഹാങ്ങുകള്‍. പല തരത്തിലുള്ള വാളുകളേന്തി അവര്‍ ചെങ്കോട്ടയിലും പരിസരത്തും റോന്തു ചുറ്റുന്നുമുണ്ടായിരുന്നു. അങ്ങനെ കര്‍ഷക സമരത്തില്‍ സിഖ് വീര്യം എല്ലാ സീമകളും കടന്നു.

2020 ജൂണില്‍ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വിവിധ പ്രതിഷേധ പരിപാടികളും സമരങ്ങളും അരങ്ങേറി. എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്ന് കേന്ദ്രം നിയമങ്ങള്‍ പാസാക്കിയപ്പോള്‍ കര്‍ഷകരുടെ പ്രതിഷേധവും ശക്തമായി. പഞ്ചാബ്, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് വന്‍പ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്. രാജ്യവ്യാപകമായി കര്‍ഷകരുടെ പിന്തുണ ലഭിച്ചതോടെ സമരം വലുതായി. വിവിധ കര്‍ഷക സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷക സംഘടനകളുടെ കൂട്ടായ്മ പ്രതിഷേധങ്ങളെ ഒരുമിപ്പിച്ചു.

ട്രെയിന്‍ തടയല്‍ അടക്കമുള്ള വിവിധ സമരപരിപാടികള്‍ക്ക് പിന്നാലെയാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തിലേക്ക് കൂട്ടത്തോടെയെത്തുമെന്നുമായിരുന്നു കര്‍ഷകരുടെ പ്രഖ്യാപനം. നവംബറില്‍ തുടങ്ങിയ ഡല്‍ഹി ചലോ മാര്‍ച്ചില്‍ പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് അണിനിരന്നത്. ഡല്‍ഹി അതിര്‍ത്തിയില്‍ ഇവരെ തടഞ്ഞതോടെ കര്‍ഷകസമരം സംഘര്‍ഷത്തില്‍ കലാശിച്ചു. പക്ഷേ, എന്തുവന്നാലും തങ്ങള്‍ പിന്നോട്ടില്ലെന്നായിരുന്നു സമരക്കാരുടെ പ്രഖ്യാപനം.

ഓരോദിവസം കൂടുന്തോറും ഡല്‍ഹിയിലെ അതിര്‍ത്തിയിലെത്തുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിച്ചു. വിവിധ അതിര്‍ത്തിയില്‍ തമ്പടിച്ച് സമാധാനപരമായിട്ടായിരുന്നു കര്‍ഷകര്‍ സമരം തുടര്‍ന്നത്. സമരക്കാര്‍ ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാന്‍ പൊലീസും പരിശ്രമിച്ചു. ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു. പിന്നെ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പ്രതിഷേധവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category