
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സിഖ് പതാക കത്തിക്കലില്‍ വീണ്ടും ട്വിസ്റ്റ്. കര്‍ഷക സമരത്തിന് പേരുദോഷം വരുത്താന്‍ നടത്തിയ ശ്രമമാണ് അക്രമത്തില്‍ കലാശിച്ചതെന്ന വാദമാണ് ശക്തമാകുന്നത്. ഡല്‍ഹിയിലെ കിസാന്‍ റാലിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദും സംഘവുമാണെന്ന് ആണെന്ന് ആരോപണം. ഇയാള്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍. ദീപ് സിദ്ദു പ്രധാനമന്ത്രിക്കും സണ്ണി ഡിയോളിനുമൊപ്പവും നില്ക്കുന്ന ചിത്രവും ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ ആ ആരോപണവും ദീപ് സിദ്ദു നിഷേധിച്ചു.
കിസാന്‍ മോര്‍ച്ച എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്. പാര്‍ലമെന്റ് മാര്‍ച്ച് സംഘടന ആലോചിച്ചിരുന്നു. എന്നാല്‍ അത് വേണമോ എന്ന പുനര്‍ ചിന്തനം ശക്തമാണ്. എന്നാല്‍ പ്രതിഷേധം ശക്തമായി തുടരും. ഇന്നലത്തെ ടാക്ടര്‍ റാലിയിലെ സംഭവങ്ങളാണ് അതിന് കാരണം. ഫെബ്രുവരി ഒന്നിനുള്ള പാര്‍ലമെന്റ് ഉപരോധത്തില്‍ കര്‍ഷക സംഘടനകള്‍ എല്ലാ വശവും പരിശോധിക്കും. ഇതിന് കാരണം ദീപ് സിദ്ദുവിന്റെ ഇടപെടലാണ്. ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
കര്‍ഷക നേതാക്കളുടെ ആരോപണത്തെ തള്ളി ദീപ് സിദ്ദു സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. സിഖ് പതാകയാണ് ഞങ്ങള്‍ ചെങ്കോട്ടയിലുയര്‍ത്തിയത്. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്, ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ദു ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ഗുണ്ടാത്തലവനില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ ലാഖ സിദ്ധാന, ദീപ് സിദ്ദു തുടങ്ങിയവര്‍ കര്‍ഷകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നു. ചെങ്കോട്ടയില്‍ മൈക്രോഫോണുമായാണ് ദീപ് സിദ്ദു എത്തിയത്. കര്‍ഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചത് ദീപ് സിദ്ദുവാണ്. ഇതില്‍ അന്വേഷണം നടത്തണണെന്ന് സമൂഹ്യപ്രവര്‍ത്തകനായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
നടനും മോഡലുമായ ദീപ് സിദ്ദു പഞ്ചാബ് സ്വദേശിയാണ്. 2015ലാണ് ദീപിന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്. എങ്കിലും 2018ല്‍ പുറത്തിറങ്ങിയ സിനിമയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുര്ദാസ്പുരില് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സണ്ണി ഡിയോളിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയവരില്‍ പ്രധാനികളിലൊരാള്‍ ദീപ് സിദ്ദുവായിരുന്നു. ചെങ്കോട്ടയിലെ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സണ്ണി ഡിയോളും ദീപ് സിദ്ദുവും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ തനിക്കോ തന്റെ കുടുംബത്തിനോ ദീപ് സിദ്ദുവുമായി അടുത്ത ബന്ധമില്ലെന്ന് വിശദീകരിച്ച് സണ്ണി ഡിയോളും രംഗത്തെത്തിയിട്ടുണ്ട്. ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങളെ അദ്ദേഹം അപലപിച്ചു.
കര്‍ഷക പ്രതിഷേധങ്ങളില്‍ പിന്തുണ പ്രഖ്യാപിച്ച് നിരവധി സാമൂഹ്യ പ്രവര്‍ത്തകരും സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദീപ് സിദ്ദു ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ശംഭുവിലെത്തിയത്. പിന്നീട് സമരത്തിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി. സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുമായി കര്‍ഷകപ്രശ്നങ്ങളെക്കുറിച്ച് സംവദിച്ചു. അതേസമയം ദീപ് സിദ്ദുവിന്റെ ഇടപെടലുകളെ എതിര്‍ത്ത് ചില കര്‍ഷക നേതാക്കള്‍ രംഗത്തെത്തി. ദീപ് സിദ്ദുവിന് ആര്‍എസ്എസ്-ബിജെപി ബന്ധമുണ്ടെന്നും അദ്ദേഹം അവരുടെ ഏജന്റാണെന്നും കര്‍ഷക നേതാക്കള്‍ ആരോപിച്ചിരുന്നു.
ദീപ് സിദ്ദുവിന്റെ ബിജെപി ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും പുറത്തുവിട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരോടൊപ്പം നില്ക്കുന്ന ചിത്രങ്ങളാണ് പ്രശാന്ത് ഭൂഷണ് പുറത്തുവിട്ടിരിക്കുന്നത്. ഇതും ചര്ച്ചയാകുന്നതുണ്ട്. സംഘര്‍ഷത്തില്‍ കലാശിച്ച റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ പൊലീസിനെ കായികമായി നേരിടുന്ന പ്രതിഷേധക്കാരുടെ വീഡിയോയും പുറത്തുവന്നു.
ചെങ്കോട്ടയുടെ മകുടങ്ങളില്‍ വരെ കയറുകയും കൊടിമരത്തില്‍ സിഖ്(ഖല്‍സ) പതാക നാട്ടുകയും ചെയ്ത പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് രക്ഷപെടാനായി 15 അടി ഉയരമുള്ള ചെങ്കോട്ടയുടെ ചുറ്റുമതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എടുത്ത് ചാടുന്നതാണ് ദൃശ്യങ്ങളില്‍. അതീവ സുരക്ഷാമേഖലയായ ചെങ്കോട്ടയിലേക്ക് വരെ പ്രതിഷേധക്കാര്‍ ഇരച്ചെത്തുന്നതും സിഖ് പതാക നാട്ടുന്നതും എല്ലാം വലിയ വിവാദമായി മാറുകയാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam