1 GBP = 100.80 INR                       

BREAKING NEWS

കളിക്കുന്നതിനിടെ തെറി വിളി; അമ്മയെ ചേര്‍ത്തുള്ള ചീത്ത വിളി ചോദ്യം ചെയ്തത് ആക്രണമായി; പത്താംക്ലാസുകാരനെ തല്ലിയത് ക്രൂരമായി; അടിക്കുന്നത് ചോദ്യം ചെയ്ത എട്ടാം ക്ലാസുകാരനും പൊതിരെ തല്ല്; വീഡിയോ വൈറലായതോടെ കൊല്ലം പേരൂറിലെ വില്ലന്മാര്‍ പ്രതിസന്ധിയില്‍; ഇത് കളമശ്ശേരിക്ക് സമാനം

Britishmalayali
kz´wteJI³

കൊല്ലം: വീണ്ടും കൊച്ചി മോഡല്‍. കളിക്കുന്നതിനിടെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്ത കുട്ടിക്ക് ക്രൂരമര്‍ദനം. കളമശ്ശേരിയില്‍ ഒരു കുട്ടിയെ സംഘം ചേര്‍ന്ന് കുട്ടികള്‍ ആക്രമിച്ച വീഡിയോ ഈയിടെ വൈറലായിരുന്നു. ഇത് വിവാദങ്ങളായി. കേസില്‍ പ്രതിയായ ഒരാള്‍ ആത്മഹത്യയും ചെയ്തു. കളമശ്ശേരിയിലെ പീഡനത്തിന് സമാനമാണ് പുതിയ സംഭവവും.

കളിക്കുന്നതിനിടെയിലെ ചീത്ത വിളിയാണ് പ്രകോപനമായത്. തന്റെ അമ്മയെ ചേര്‍ത്തുകൊണ്ട് തെറി പറഞ്ഞത് കുട്ടി ചോദ്യം ചെയ്തതോടെ സുഹൃത്തുക്കള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. കൊല്ലം പേരൂര്‍ കല്‍കുളത്താണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ആണ് മര്‍ദിച്ചത്. സുഹൃത്തിനെ അക്രമിക്കുന്നതിനെ ചോദ്യം ചെയ്ത 8 ാം ക്ലാസുകാരനേയും മര്‍ദിച്ചു.

24 ാം തിയ്യതിയായിരുന്നു സംഭവം. ഇന്നലെയാണ് എട്ടാം ക്ലാസുകാരന്റെ രക്ഷിതാക്കള്‍ സംഭവം അറിയുന്നത്. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നീക്കം. അതേസമയം മര്‍ദന വിവരം പുറത്ത് പറഞ്ഞാല്‍ ഇതിലും വലിയത് കിട്ടുമെന്ന് അക്രമികള്‍ ഭീഷണി ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. മര്‍ദനമേറ്റ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇരുവരും വലിയ മാനസിക സമ്മര്‍ദത്തിലാണ്. അതുകൊണ്ട് തന്നെ കരുതലോടെയാണ് ഇടപെടലുകള്‍.

ഈ വിഡീയോ ചിലര്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. എന്നാല്‍ അത് നീക്കി. സമാനസംഭവമായിരുന്നു കളമശേരിയും നടന്നത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്നാരോപിച്ച് 17 കാരനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. കേസില്‍ ജാമ്യത്തില്‍ വിട്ട പ്രായപൂര്‍ത്തിയാവാത്തകുട്ടിയായിരുന്നു ജീവനൊടുക്കിയത്.

ക്രൂര മര്‍ദനമാണ് പതിനേഴുകാരന് സുഹൃത്തുക്കളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. മെറ്റലില്‍ മുട്ടുകുത്തി നിര്‍ത്തിയായിരുന്നു മര്‍ദനം. നഗ്‌നനാക്കി നിര്‍ത്തിയ ശേഷം വടിയും മറ്റും ഉപയോഗിച്ച് തലയിലടക്കം അടിച്ചാണ് പ്രതികള്‍ ദേഷ്യം തീര്‍ത്തത്. കുഴഞ്ഞു വീണ കുട്ടിയെ വലിച്ചെടുത്തു നിര്‍ത്തി നൃത്തം ചെയ്പ്പിച്ചും ക്രൂരത തുടര്‍ന്നു. അവശനായ കുട്ടി ചികില്‍സ തേടിയതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category