1 GBP = 100.80 INR                       

BREAKING NEWS

നൊമ്പരമായി കലാഭവന്‍ കബീറിന്റെ അവസാന പ്രസംഗം; പ്രസംഗത്തിന് രണ്ടുദിവസം ഇപ്പുറം കബീര്‍ മരണപ്പെട്ടത് ഷട്ടില്‍ കളിക്കിടെ കുഴഞ്ഞ് വീണ്; വിടപറയുന്നത് കലാഭവന്‍ മണിക്കൊപ്പം ചേര്‍ന്ന് നാടന്‍പാട്ടിന്റെ വസന്തം തീര്‍ത്ത കലാകാരന്‍

Britishmalayali
kz´wteJI³

തൃശൂര്‍:മലയാളിയെ ചിരിപ്പിക്കുകയും ആവേശത്തിലാറാടിക്കുകയും ചെയ്ത നിരവധി ഓഡിയോ കാസറ്റുകളുടെ സൃഷ്ടാവിനെയാണ് കലാഭവന്‍ കബീറിന്റെ നിര്യാണത്തിലുടെ കലാലോകത്തിന് നഷ്ടമാകുന്നത്. കലാഭവന്‍ കബീറെന്ന പേര് ചിലപ്പോള്‍ അത്രപെട്ടന്ന് മലയാളി ഓര്‍ത്തെടുക്കണമെന്നില്ല. പക്ഷെ കലാഭവന്‍ മണിയുമായി ചേര്‍ന്ന് ഇദ്ദേഹം മലയാളത്തിന് സമ്മാനിച്ച ആനവായില്‍ അമ്പഴങ്ങ, പുളുമ്പൊ പുളുമ്പൊ ചോപ്പുള്ള മാങ്ങ തുടങ്ങിയ നിരവധി ഹിറ്റ് കാസറ്റുകള്‍ മലയാളി ഒരുക്കലും മറക്കില്ല. കലാഭവന്‍ മണിയുടെ ഷോ കളിലും അതിലുപരി ഉത്സവപ്പറമ്പുകളിലെ ഗാനമേളകളിലുമൊക്കെ ആസ്വാദകരെ തുള്ളിച്ചാടിപ്പിച്ചുണ്ട് ഈ കാസറ്റിലെ ഗാനങ്ങള്‍.

രണ്ടുദിവങ്ങള്‍ മുന്‍പ് കെകെടിഎം കോളജില്‍ നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലും പങ്കെടുത്ത് കബീര്‍ നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ മരണത്തിന് ശേഷം വൈറലാവുകയാണ്.വീണ്ടും ഒത്തുചേരുമ്പോള്‍ നമ്മളില്‍ നിന്ന് കുറച്ച് പേരെ വേര്‍പെട്ട് പോയിട്ടുള്ളു.നമ്മള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്നതിന് ദൈവത്തോട് നന്ദി പറയണം എന്നായിരുന്നു കബീറിന്റെ പ്രസംഗം.തുടര്‍ന്ന് കലാഭവന്‍ മണിയുടെ മരണശേഷം താന്‍ കലാരംഗത്ത് നിന്ന് മാറിനില്‍പ്പാണെന്നും കബീര്‍ സൂചിപ്പിച്ചിരുന്നു.വികാരപരമായ പ്രസംഗത്തിന് രണ്ടുദിസവം ഇപ്പുറുമുണ്ടായ കബീറിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സഹപാഠികളും സുഹൃത്തുക്കളും. വീഡിയോ കാണുന്നവരിലും നൊമ്പരമാവുകയാണ് കബീറിന്റെ അവസാന പ്രസംഗം.

കലാഭവനില്‍ നിന്ന് മണിയുമായി ആരംഭിച്ച ബന്ധം പിന്നീട് മണിക്ക് വ്യക്തമായ ഒരു പ്ലാറ്റ് സൃഷ്ടിച്ചു നല്‍കുന്നതില്‍ വരെ കബീറിനെക്കൊണ്ടെത്തിച്ചു.ഇവിടെ നിന്നാണ് കലാഭവന്മണിയുടെ സൂപ്പര്‍ഹിറ്റ് കാസറ്റുകള്‍ പിറവിയെടുക്കുന്നത്.ആനവായില്‍ അമ്പഴങ്ങ, പൂളുമ്മ പൂളുമ്മ ചൊമപ്പുള്ള മാങ്ങ, തൂശിമ്മ കൂന്താരോ, തക്കാ കിലോ മുക്കാളി തുടങ്ങിയവയെല്ലാം മാരുതി കാസറ്റ് പുറത്തിറക്കിയ കലാഭവന്‍ മണിയുടെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇതോടെ ഈ കൂട്ടുകെട്ട് മലയാള നാടന്‍പാട്ട് രംഗത്ത് തരംഗമായി മാറി.കലാഭവന്‍ മണിയുടെ മരണം വരെ തുടര്‍ന്ന് ഈ കൂട്ടുകെട്ടിന് ശേഷം കബീര്‍ കലാരംഗത്ത് നിന്ന് തന്നെ പിന്‍വാങ്ങിയിരുന്നു.

കെകെടിഎം ഗവ.കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ കബീര്‍ അലുമിനി അസോസിയേഷനിലും പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മകളിലും സജീവമായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ക്രൈസ്റ്റ് വിദ്യാനികേതന്‍ ഷട്ടില്‍ അക്കാദമിയില്‍ ഷട്ടില്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീണാണ് മരണം സംഭവിക്കുന്നത്.തൃശൂര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category