1 GBP = 102.50 INR                       

BREAKING NEWS

ഒറ്റ പകല്‍ കൊണ്ട് പാറു വിന്‌ വേണ്ടി 4600 പൗണ്ട്; പ്രേമിനു പത്‌നിയുടെ സം സ്‌കാര ചിലവ്‌ ഓര്‍ത്തു വേവലാതിപ്പെടാതെ ഉറങ്ങാം; പ്രതിസന്ധിയില്‍ യുകെ മലയാളികള്‍ ഒന്നിക്കുമ്പോള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി : ഒറ്റ പകല്‍ കൊണ്ട് പാറുമോള്‍ക്കു വേണ്ടി യുകെ മലയാളികള്‍ മനസ് തുറന്നപ്പോള്‍ എത്തിയതു 4600 പൗണ്ട്. തങ്ങളാരും ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു കുഞ്ഞിന്റെ ദുര്‍വിധി ഓര്‍ത്തപ്പോള്‍ ഏവരുടെയും മനസിലൂടെ കടന്നു പോയത് തങ്ങള്‍ക്കും ആ പ്രായത്തില്‍ ഒരു കുട്ടിയുണ്ടല്ലോ എന്നാകും. ഇന്നലെ വരെ കൂടെയുണ്ടായിരുന്ന 'അമ്മ ഇനിമുതല്‍ കൂടെയില്ലല്ലോ എന്ന സത്യം ഉള്‍ക്കൊള്ളാന്‍ 13 വയസുള്ള ഒരു കുട്ടിക്കു ഇനിയും സമയമെടുത്തേക്കും. എന്നാല്‍ അവളുടെ മുന്നില്‍ ഉള്ള ദിവസങ്ങളില്‍ എന്റെ അമ്മയുണ്ടായിരുന്നെകില്‍ എന്നോര്‍ത്ത് വേദനിക്കാതിരിക്കാനുള്ള കരുതലാണ് ഇപ്പോള്‍ യുകെ മലയാളികള്‍ കാണിക്കുന്നത്. നാടെങ്ങും കോവിഡും രോഗവും ജോലി നഷ്ടവും ഒക്കെ മലയാളി കുടുംബങ്ങളില്‍ പതിവ് കാര്യമായി മാറിക്കോണ്ടിരിക്കുമ്പോളാണ് പാറു എന്ന അനന്യയെ നമ്മുടെ വീട്ടിലെ കുട്ടിയെ പോലെ യുകെ മലയാളികള്‍ കരുതലോടെ കൈനീട്ടി തലോടുന്നത്. 
ഇത്തരം പ്രതിസന്ധി വരുമ്പോഴൊക്കെ യുകെ മലയാളികള്‍ക്ക് ഒരേമനമാണ് എന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ് സുജ അപ്പീലിലൂടെ. യുകെയില്‍ ഒരു പ്രയാസം നേരിട്ടാല്‍ ആ കുടുംബം ഒറ്റയാവില്ല, കൂടെ ഞങ്ങളുണ്ട് എന്ന് പറയുന്ന ആര്‍ജ്ജവമുള്ള ഒരു സമൂഹമായി യുകെ മലയാളികള്‍ എല്ലായ്‌പ്പോഴും മാറുന്നു എന്നതും പ്രവാസി സമൂഹത്തില്‍ തന്നെ അസാധാരണമായി മാറുകയാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കൈത്താങ്ങായി ഓരോ പ്രദേശത്തും അതാതിടത്തെ പ്രാദേശിക കൂട്ടായ്മകള്‍ ഓടിയെത്തുന്നതും ബ്രിട്ടീഷ് മലയാളി കൂടെയുണ്ടാകും എന്ന ഉറപ്പിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ഇന്നേവരെ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ ആ ഉറപ്പു പാലിക്കാതിരുന്നിട്ടുമില്ല. ഇപ്പോള്‍ ഭാര്യയുടെ സംസ്‌കാര ചിലവുകള്‍ ഓര്‍ത്തു ശൂന്യമായി നില്‍ക്കുന്ന പ്രേംജിത്തിന്റെ മുന്നിലേക്ക് ഞങ്ങളുണ്ട് സ്വാന്തനമായി എന്ന് പറഞ്ഞെത്തുന്ന ബ്രിട്ടീഷ് മലയാളി വായനക്കാരുടെ മനസ് തൊട്ടറിഞ്ഞു നിറക്കണ്ണുകളോടെയാണ് പ്രേം നന്ദി പറയുന്നത്. അദ്ദേഹം ഇനിയെങ്കിലും സമാധാനമായി ഉറങ്ങട്ടെ എന്നാണ് അപ്പീലിന് വേണ്ടി ബ്രിട്ടീഷ് മലയാളിയെ സമീപിച്ച നാട്ടുകാര്‍ പറയുന്നതും.
കോവിഡ് ബാധിച്ച് ഹെയസിലെ മലയാളി യുവതി സുജ വിട പറഞ്ഞതോടെ ഒറ്റക്കായ പ്രേമിനും മകള്‍ അനന്യക്കും വേണ്ടി ഇന്നലെ ഒറ്റ ദിവസം കൊണ്ട് വിര്‍ജിന്‍ മണി അക്കൗണ്ട് വഴി 3545 പൗണ്ട് ലഭിച്ചപ്പോള്‍ ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ത്ത് അത് 4343.75 പൗണ്ടിലേക്ക് ഉയരുകയായിരുന്നു. കൂടാതെ ബാങ്ക് വഴി 300 പൗണ്ട് കൂടി ലഭിച്ചതോടെ തുക 4643.75 പൗണ്ടിലേക്ക് ഉയരുകയായിരുന്നു.
കഴിഞ്ഞ 18 വര്‍ഷത്തോളമായി യുകെയില്‍ കഴിയുന്ന പ്രേംജിത്തും കുടുംബവും തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശികളാണ്. പ്രദേശത്തു നിന്നും എത്തിയ അനേകം സ്റ്റുഡന്റ് വിസക്കാരില്‍ ഒരാളായാണ് പ്രേംജിത്തും യുകെ മലയാളിയായത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ സര്‍ക്കാര്‍ ജോലി ഉണ്ടായിരുന്നെങ്കിലും അതുപേക്ഷിച്ചാണ് സുജയും യുകെയില്‍ എത്തിയത്. എന്നാല്‍ യുകെയില്‍ എത്തിയ ശേഷം ഇരുവര്‍ക്കും സുസ്ഥിര വരുമാനം ഉള്ള ജോലി കണ്ടെത്താനായിരുന്നില്ല. ഇതിനിടയില്‍ സുജയ്ക്കു ആരോഗ്യപ്രശനങ്ങളും ആരംഭിച്ചു. ഇത് ഇവര്‍ക്ക് സാമ്പത്തിക ഭദ്രദ ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് തിരിച്ചറിയ പ്രദേശവാസികളും ബ്രിട്ടീഷ് മലയാളിയും സഹായ ഹസ്തവുമായി ഇറങ്ങിത്തിരിക്കുകയായിരുന്നു.
എട്ടാം ക്‌ളാസില്‍ പഠിക്കുന്ന അനന്യ ( പാറു ) യാണ് ഏക മകള്‍.അമ്മ നഷ്ടമായ എട്ടാം ക്‌ളാസില്‍ പഠിക്കുന്ന പെണ്‍കുഞ്ഞിന്റെ ഭാവിക്കുമായി ഒരു ചെറു കരുതലാകുവാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഏതാനും ദിവസത്തേക്ക് വായനക്കാരെ സമീപിക്കുകയാണ്.തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്.ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Suja Premjith - Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category