1 GBP = 102.50 INR                       

BREAKING NEWS

ബ്രിട്ടീഷ് മലയാളി വായനക്കാരുടെ കരുണ ഏറ്റു വാങ്ങിയത് 16 ഹതഭാഗ്യരായ നിര്‍ധന രോഗികള്‍; 21050 പൗണ്ട് കൈപ്പറ്റി കണ്ണീര്‍ തുടച്ച് അവര്‍; കോവിഡ് കാലത്തും ആശ്വാസം പകരാന്‍ മന്ത്രി കടകംപള്ളി എത്തി

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തിയ ക്രിസ്തുമസ് ന്യൂ ഇയര്‍ അപ്പീലില്‍ ശേഖരിച്ച 21050 പൗണ്ട് ഇന്നലെ തിരുവനന്തപുരത്ത് വച്ച് കൈമാറി. തിരുവനന്തപുരത്ത് പട്ടത്തുള്ള മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ പാവങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ഫണ്ട് വിതരണം നടത്തിയത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ബ്രിട്ടീഷ് മലയാളിയും ചാരിറ്റി ഫൗണ്ടേഷനും നടത്തുന്ന ഇടപെടലിനെ മന്ത്രി പ്രശംസിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ഫണ്ട് വിതരണ ചടങ്ങുകള്‍. കൃത്യസമയത്ത് തന്നെ എത്തിച്ചേര്‍ന്ന മന്ത്രി പണം വാങ്ങാന്‍ എത്തിയ 14 പേര്‍ക്കാണ് ചെക്കുകള്‍ കൈമാറിയത്. രണ്ട് പേര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം എത്തിച്ചേര്‍ന്നില്ല. അവരുടെ ചെക്കുകള്‍ ഇന്നും നാളെയുമായി നേരിട്ട് കൈമാറും. യുകെയിലെ മലയാളികള്‍ സാധാരണക്കാരാണെന്നും അവര്‍ ദാരിദ്ര്യത്തില്‍ നിന്നും മിച്ചം പിടിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

ബ്രിട്ടനിലെ ഉദാരമതികളായ 417 പേര്‍ ഒന്നിച്ച് സഹായിച്ചപ്പോള്‍ വിവിധ അസുഖങ്ങളാല്‍ ദുരിതമനുഭവിക്കുന്ന പതിനാറ് കുടുംബങ്ങളുടെ കണ്ണുനീരാണ് ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീല്‍ വഴി തുടച്ച് മാറ്റാനായത്. ചിലര്‍ സാമ്പത്തികമായി സഹായിച്ചപ്പോള്‍ മറ്റു നിരവധിയാളുകള്‍ വിര്‍ജിന്‍മണി ലിങ്കും ന്യൂസുമൊക്കെ ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിച്ചുകൊണ്ട് സഹകരിച്ചു. അദൃശ്യനായ അപ്പാപ്പയുടെ 1111 പൗണ്ടടക്കം 311 പേര്‍വിര്‍ജിന്‍ മണി വഴി 15508.50 പൗണ്ട് നല്കിയപ്പോള്‍ ബാങ്ക് വഴി 106 പേര്‍ ചേര്‍ന്ന് 2455 പൗണ്ടാണ് നല്കിയത്. വിര്‍ജിന്‍ മണി ലഭിച്ച തുകയുടെ ഗിഫ്റ്റ് എയ്ഡായി ലഭിച്ച 3301.88 പൗണ്ട് കൂടി ചേര്‍ത്താണ് ആകെ തുക 21050 പൗണ്ടിലേക്ക് എത്തിയത്.

ഈ തുകയില്‍ നിന്നും റിസമോള്‍ക്കും പിതാവിനും ഒരു പോലെ ചികിത്സ നടക്കുന്നത് കൊണ്ടാണ് അവര്‍ക്ക് 3,000 പൗണ്ട് കൊടുക്കാനുംസുരേഷ് കെകെ, സിനോമോന്‍ എന്നിവര്‍ക്ക് 2,500 പൗണ്ട് വീതം നല്കാനും, തൃക്കൊടിത്താനും സ്വദേശിയായ സുരേഷിന് 1,450 പൗണ്ടുംഷീലാ വാസുവിന് 1,250 പൗണ്ട് നല്കുവാനും പോള്‍സണ്‍, സോബിന്‍, തെരേസ, രതീഷ്, ജിജിമോന്‍,  ബിജു,  എല്‍സി എന്നിവര്‍ക്ക് 1,050 പൗണ്ടുംതങ്കമ്മ, അനുഷ, ചെല്ലപ്പന്‍, മിനി രഞ്ജിത്ത് എന്നിവര്‍ക്ക് 750 പൗണ്ട് വീതവും നല്കാനാണ് തീരുമാനിച്ചത്.
 
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category