1 GBP = 102.50 INR                       

BREAKING NEWS

പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹം; മൃതദേഹം കിടക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് തീ പടര്‍ന്നിരിക്കുന്നതിനാല്‍ കൊലപാതകമെന്ന് പൊലീസ്: ആളെ തിരിച്ചറിഞ്ഞില്ല

Britishmalayali
kz´wteJI³

കൊച്ചി: പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്ന് പൊലീസ്. എന്നാല്‍ മൃതദേഹം ആരുടേതെന്ന് ഇനിയു തിരിച്ചറിഞ്ഞിട്ടിസ്സ. എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷന് അടുത്ത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റോപ്പര്‍ ലൈനിന്റെ ട്രാക്കിലേക്ക് തല വച്ച് പൂര്‍ണമായും കത്തിയ നിലയിലാണ്.

അതേസമയം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊന്ന ശേഷം ജനവാസമില്ലാത്ത ഭാഗത്തു കൊണ്ടുവന്ന് കത്തിച്ചതാണെന്നാണ് പൊലീസിന്റഎ നിഗമനം. തലയിലും ശരീരത്തിലും ഫ്ളക്സ് ഷീറ്റുകള്‍ കത്തിയതിന്റെ ഭാഗങ്ങളുമുണ്ട്. ചുറ്റുമുള്ള ചെടികളെല്ലാം കത്തിയിട്ടുണ്ട്. മൃതദേഹം കിടക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് തീ പടര്‍ന്നിരിക്കുന്നതിനാല്‍ മരിച്ചശേഷം ജനവാസമില്ലാത്ത ഭാഗത്തു കൊണ്ടുവന്ന് കത്തിച്ചതാണെന്ന് കരുതുന്നു.

സംഭവത്തില്‍ കേസ് എടുത്ത എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡ് എത്തിയെങ്കിലും കാര്യമായ തുമ്പ് ലഭിച്ചില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മറ്റു പരുക്കുകള്‍ ഉണ്ടോയെന്ന് വ്യക്തമായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category