1 GBP = 102.50 INR                       

BREAKING NEWS

വിഷ്ണുവിന്റെ കുഞ്ഞിനെ കാണാന്‍ കല്ലുവാതുക്കലെ ഭാര്യ വീട്ടില്‍ പോയി വരുമ്പോള്‍ ദുരന്തം; മീന്‍വണ്ടിയുമായി ഇടിച്ചു മരിച്ചത് അഞ്ച് ഉറ്റ സുഹൃത്തുക്കള്‍: ഒരു നാട് ഒരു പോലെ കേഴുന്നു

Britishmalayali
kz´wteJI³

കല്ലമ്പലം: മരണത്തിലും പിരിയാത്ത സൗഹൃദത്തിന്റെ നേര്‍ക്കാഴ്ചയായി മാറുകയായിരുന്നു ചൊവ്വാഴ്ച കല്ലമ്പലത്ത് ദേശിയപാതയിലുണ്ടായ അപകടത്തില്‍ മരിച്ച അഞ്ച് യുവാക്കളുടെ ദാരുണാന്ത്യം. കാറും മീന്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലിഞ്ഞ ആ അഞ്ചു പേരും ഉറ്റ സുഹൃത്തുക്കളായിരുന്നു. അപകടത്തില്‍ മരിച്ച വിഷ്ണുവിന്റെ കുഞ്ഞിനെ കാണാന്‍ കല്ലുവാതുക്കലെ ഭാര്യ വീട്ടില്‍ പോയി വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

ചൊവ്വ രാത്രി പത്തരയോടെ ദേശീയപാതയില്‍ ആലംകോട് തോട്ടക്കാട് പാലത്തിന് സമീപം എതിര്‍ ദിശകളില്‍ വന്ന കാറും മീന്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൊല്ലം ചിറക്കര ഇടവട്ടം സരോജിനി നിവാസില്‍ സുരേന്ദ്രന്‍പിള്ളപുഷ്പലത ദമ്പതികളുടെ മകന്‍ സുധീഷ്(25), രാജേഷ് ഭവനത്തില്‍ രാമചന്ദ്രന്റെ മകന്‍ രാജീവ്(33), എ.വി. സദനത്തില്‍ അരവിന്ദാക്ഷന്‍വിമല ദമ്പതികളുടെ മകന്‍ വിഷ്ണു(29), ഉദയ ഭവനില്‍ പരേതനായ ഉദയകുമാര്‍സുധര്‍മ ദമ്പതികളുടെ മകന്‍ സൂര്യ(28), അരുണ്‍ നിവാസില്‍ മധുസൂദനന്‍ സുധര്‍മിണി ദമ്പതികളുടെ മകന്‍ അരുണ്‍(30) എന്നിവരാണ് മരിച്ചത്.

കാറും ലോറിയും കൂടി കൂട്ടിയിടിച്ചപ്പോള്‍ ഇടിയുടെ ആഘാതത്തില്‍ കാറിനു തീപിടിച്ചാണ് അപകടം ഉണ്ടായത്. ലോറി ഡ്രൈവര്‍ തമിഴ്നാട് സ്വദേശി ക്രിസ്തുദാസിനെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലത്തു നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് മറ്റൊരു വാഹനത്തെ മറി കടന്നു വന്ന കാര്‍ നാഗര്‍കോവില്‍ നിന്നു മത്സ്യവുമായി ആലപ്പുഴയിലേക്ക് പോവുകയായിരുന്ന മിനി കണ്ടെയ്നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

മരിച്ചവര്‍ ഉറ്റസുഹൃത്തുക്കളും കൊല്ലം ചിറക്കര സ്വദേശികളുമാണ്. വിഷ്ണുവിന്റെ ഭാര്യ കല്ലുവാതുക്കല്‍ സ്വദേശിനി രാഖി അഞ്ച് ദിവസം മുന്‍പാണ് പ്രസവിച്ചത്. കുഞ്ഞിനെ കണ്ടശേഷം എല്ലാവരും കൂടി ആലംകോടേക്കു പോകുമ്പോഴാണ് അപകടം. സംഘത്തിലുണ്ടായിരുന്ന രാജീവ്, വിഷ്ണു എന്നിവര്‍ ഒഴികെ മറ്റെല്ലാവരും അവിവാഹിതരാണ്. സൂര്യ ആണ് രാജീവിന്റെ ഭാര്യ.മകള്‍: ആരുഷി.

സുധീഷിനു കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമായിരുന്നു സംസ്‌കാരം. മറ്റു 4 പേരുടെയും സംസ്‌കാരവും വീട്ടുവളപ്പുകളില്‍ നടത്തി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചു.

മൂന്ന് വര്‍ഷം മുന്‍പ് ഇതേ സ്ഥലത്ത് സമാന ദുരന്തംഅപകടം നടന്ന ഇതേ സ്ഥലത്ത് 2017 മാര്‍ച്ചില്‍ കാറും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചിരുന്നു. സംഭവം പുലര്‍ച്ചെ ആയിരുന്നു.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category