1 GBP = 102.50 INR                       

BREAKING NEWS

റോഡരികില്‍ കുഴഞ്ഞുവീണയാള്‍ സ്വകാര്യ ബസിന്റെ പിന്‍ചക്രത്തില്‍ തലയിടിച്ചു മരിച്ചു; ദാരുണ അപകടം ഉണ്ടായത് ആളുകള്‍ നോക്കി നില്‍ക്കേ: മരണ ശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

കോട്ടയം: കോട്ടയത്ത്‌ റോഡരികില്‍ കുഴഞ്ഞുവീണയാള്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ പിന്‍ചക്രത്തില്‍ തലയിടിച്ചു മരിച്ചു. നഗരത്തിലെ മാര്‍ക്കറ്റില്‍ കോഴിച്ചന്തയ്ക്കു സമീപമാണ് ദാരുണമായ അപകടം നടന്നത്. ചന്തക്കടവ് വെട്ടിക്കാട്ടില്‍ ടി.എം. ബേബിയുടെ മകന്‍ വി.ബി. രാജേഷാണ് (37) മരിച്ചത്. തിരക്കുള്ള മാര്‍ക്കറ്റില്‍ ഇന്നലെ രാവിലെ 8.30 ന് ആളുകള്‍ നോക്കി നില്‍ക്കുമ്പോഴാണ് ദാരുണമായ അപകടം.

മരണ ശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. രാജേഷിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസ്, അഗ്നിശമന സേനാംഗങ്ങള്‍ ക്വാറന്റീനിലായി. നഗരത്തില്‍ തിരുനക്കര ഭാഗത്തെ തിരക്ക് കുറയ്ക്കുന്നതിന് തിരക്കേറിയ മാര്‍ക്കറ്റിനുള്ളിലൂടെയാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. മാര്‍ക്കറ്റിന് സമീപത്താണ് രാജേഷിന്റെ വീട്. രാവിലെ മാര്‍ക്കറ്റില്‍ എത്തിയ രാജേഷ് കോട്ടയം - പൂവന്തുരുത്ത് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സാല്‍വിയ ബസിന്റെ പിന്‍ചക്രത്തിലേക്ക് വീഴുകയായിരുന്നുവെന്നു വ്യാപാരികള്‍ പറഞ്ഞു.

രാജേഷ് ബസിനു സമീപം കുഴഞ്ഞ് വീണപ്പോള്‍ പിന്‍ചക്രത്തില്‍ തലയിടിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞാല്‍ മരണ കാരണം വ്യക്തമാകും. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ബസിന്റെ പിന്‍ചക്രം കയറിയാണ് രാജേഷ് മരിച്ചതെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ മൃതദേഹത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ബസിന്റെ ചക്രം കയറിയിറങ്ങതായി കണ്ടിട്ടില്ലെന്നു സബ് ഇന്‍സ്പെക്ടര്‍ ടി. ശ്രീജിത്ത് പറഞ്ഞു.

സംസ്‌കാരം കോവിഡ് മാനദണ്ഡപ്രകാരം ഇന്ന് രണ്ടിന് മുട്ടമ്പലം ശ്മശാനത്തില്‍. അവിവാഹിതനാണ് രാജേഷ്. അമ്മ: എം.കെ. രാധാമണി, സഹോദരങ്ങള്‍: വി.ബി. കണ്ണന്‍, വി.ബി. മധുകുമാര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category