
വൈക്കം: വീട്ടു വളപ്പില്‍ കുഴഞ്ഞു വീണു മരിച്ച പ്രഫഷനല്‍ നാടകകൃത്തും നടനുമായ ആലത്തൂര്‍ മധുവിന് ആദരാഞ്ജലികളുമായി നാടക ലോകം. 54കാരനായ മധുവിനെ ഇന്നലെ രാവിലെ വൈക്കം തലയാഴം വടക്കേ ആലത്തൂരില്‍ വീടിനും പുരയിടത്തില്‍ തന്നെയുള്ള ശുചിമുറിക്കും ഇടയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുക ആയിരുന്നു. ഉടന്‍ തന്നെ സമീപവാസികളുടെ സഹായത്തോടെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്നലെ പുലര്‍ച്ചെ 5.30-ന് ശുചിമുറിയില്‍ പോയ മധു കുഴഞ്ഞു വീണതാകാമെന്നു കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കേരളത്തിലെ വിവിധ ട്രൂപ്പുകള്‍ക്കായി 70ഓളം നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും മികച്ച വിജയമായിരുന്നു. കൊല്ലം ചൈതന്യയ്ക്കായി മധു രചിച്ച് ഉഷാ ഉദയന്‍ സംവിധാനം ചെയ്ത അര്‍ച്ചന പൂക്കള്‍ എന്ന നാടകത്തിനു 1996-97 കാലഘട്ടത്തിലെ മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
കൊല്ലം ചൈതന്യ, തൃപ്പൂണിത്തുറ സൂര്യ, ചേര്‍ത്തല ഷൈലജ തിയറ്റേഴ്സ്, തിരുവനന്തപുരം സാരഥി, തിരുവനന്തപുരം സ്വദേശാഭിമാനി തുടങ്ങിയ പ്രമുഖ നാടക ട്രൂപ്പുകള്‍ക്കായി എഴുപതോളം നാടകങ്ങള്‍ രചിച്ചു. തൃപ്പൂണിത്തുറ സൂര്യ തീയറ്റേഴ്സിന് അയോധ്യാകാണ്ഡം എന്ന നാടകം രചിച്ചാണ് മധു കലാരംഗത്തേക്ക് കടന്നുവരുന്നത്. 2011ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് തളര്‍ന്നതോടെ മധു കലാരംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
ഭാര്യ: നാടക നടി അംബുജം. എരുമേലി ചക്കിട്ടയില്‍ കുടുംബാംഗം. മക്കള്‍; ഗോപിക, അര്‍ച്ചന. മരുമക്കള്‍: ശ്രീജിത്ത്, ഷിബു. സംസ്കാരം നടത്തി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam