1 GBP = 102.00 INR                       

BREAKING NEWS

നാട്ടില്‍ പോവുന്നത് അത്യാവശ്യത്തിന് ആണെന്നു തെളിയിക്കണം; യുഎഇയിലെ എയര്‍പോര്‍ട്ടുകള്‍ വഴി ബ്രിട്ടനില്‍ വന്നിറങ്ങിയാല്‍ അപ്പോള്‍ തിരിച്ചയയ്ക്കും; അത്യാവശ്യത്തിന് യുകെയ്‌ക്ക് പുറത്തേക്ക് പോകാനും നാട്ടില്‍ നിന്ന് യുകെയില്‍ എത്താനും നിയന്ത്രണങ്ങള്‍

Britishmalayali
kz´wteJI³

കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതോടെ ഇഷ്ടാനുസരണം ബ്രിട്ടനില്‍ നിന്നും നാട്ടിലേക്കോ വിദേശങ്ങളിലേക്കോ പോകാന്‍ കഴിയില്ല. കോവിഡ് പ്രതിസന്ധി കഠിനമായതിനെ തുടര്‍ന്ന് പുതിയ യാത്രാ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍  രംഗത്തെത്തിയതോടെയാണ് യാത്ര വലിയൊരു കീറാമുട്ടിയാകുന്നത്. 

നാട്ടില്‍ പോവുന്നത് അത്യാവശ്യത്തിന് ആണെന്നു തെളിയിക്കണം; ബ്രിട്ടനില്‍ നിന്നും പുറത്തേക്ക് പറക്കണമെങ്കിലും കോവിഡ് ടെസ്റ്റ് റിസള്‍ട്ടിനു പുറമെ നിരവധി നിബന്ധനകള്‍

നിയമപരമായി അനുവാദമുള്ള കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ ഇനി ഒരാള്‍ക്ക് ബ്രിട്ടനില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ സാധിക്കു. ഇത് വിമാനക്കമ്പനികളും പരിശോധിക്കണം. മാത്രമല്ല, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പോലീസ് പരിശോധന ഇനിയും വര്‍ദ്ധിപ്പിക്കും.ഔദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ള യാത്രകള്‍ അനുവദനീയമാണ്. എന്നാല്‍, വിദേശയാത്ര, അത് വായുമാര്‍ഗ്ഗമായാലും സമുദ്രമാര്‍ഗ്ഗമായാലും നിങ്ങളുടെ ഔദ്യോഗിക കര്‍ത്തവ്യത്തിന്റെ ഭാഗമാണെന്നതിന് നിങ്ങള്‍ തെളിവ് ഹാജരാക്കേണ്ടതുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള യാത്രകള്‍ എന്നതിന് വേറെയും കാരണങ്ങള്‍ ഉണ്ട്. ചികിത്സ, വൈദ്യപരിശോധന, സഹാനുഭൂതിയോടെയുള്ള സന്ദര്‍ശനങ്ങള്‍, വിവാഹം, ചരമശുശ്രൂഷ എന്നിവയ്ക്കായുള്ള യാത്രകളും അനുവദനീയമാണ്. വളരെ ധൃതിപിടിച്ച് തയ്യാറാക്കിയതിനാല്‍ ഈ ലിസ്റ്റില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്കുമായുള്ള യാത്രകള്‍ മാത്രമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

അതുപോലെ യാത്രികര്‍, അവര്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന പൊതു ആരോഗ്യ മുന്നറിയിപ്പുകള്‍ അനുസരിക്കുകയും വേണം. സാധുതയുള്ള കാരണമില്ലാതെ യാത്രയ്ക്ക് മുതിരുന്നവരെ വിമാനത്താവളങ്ങളില്‍ നിന്നും തുറമുഖങ്ങളില്‍ നിന്നും വീട്ടിലേക്ക് മടക്കി അയയ്ക്കുമെന്നു മാത്രമല്ല, പിഴയൊടുക്കേണ്ടതായും വന്നേക്കാം. ഇത്തരത്തില്‍ അത്യാവശ്യ യാത്രകള്‍ക്കല്ലാതെ എത്തുന്ന യാത്രക്കാരെ കണ്ടുപിടിച്ച് പിഴയീടാക്കാന്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കൂടുതല്‍ പോലീസിനെ ഏര്‍പ്പാടാക്കിയിട്ടുമുണ്ട്.

ഒഴിവുകാല വിനോദയാത്രകള്‍ അത്യാവശ്യയാത്രകളുടെ പട്ടികയില്‍ ഇടംപിടിച്ചട്ടില്ല. അതുകൊണ്ടുതന്നെ, യാത്രയ്ക്ക് പോകുന്നവര്‍ അതിന്റെ കാര്യം വിശദീകരിച്ച് ഒരു ഡിക്ലറേഷന്‍ നല്‍കേണ്ടതായി വരും. ഇവര്‍ യാത്രചെയ്യാന്‍ ഉദ്ദേശിക്കുന്ന വിമാന സര്‍വ്വീസുകളും യാത്രയുടെ ആവശ്യം പരിശോധിച്ച് ഉറപ്പുവരുത്തണം. ഇല്ലെങ്കില്‍ ഇവര്‍ക്കും പിഴ ഒടുക്കേണ്ടതായി വന്നേക്കാം. ജനുവരി ആരംഭത്തില്‍ നിലവില്‍ വന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രകാരം ഇംഗ്ലണ്ടില്‍ താമസിക്കുന്നവര്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ വീടിന് വെളിയില്‍ പോലുമിറങ്ങരുത്.

അഭ്യന്തര-വിദേശ വിനോദയാത്രകളും അനുവദനീയമല്ല. അതേസമയം, യാത്ര അത്യാവശ്യകാര്യത്തിനാണോ എന്നകാര്യം വിമാനസര്‍വീസുകാര്‍ക്ക് മാത്രമായി തീരുമാനിക്കാമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
 
യുഎഇയിലെ എയര്‍പോര്‍ട്ടുകള്‍ വഴി ബ്രിട്ടനില്‍ വന്നിറങ്ങിയാല്‍ അപ്പോള്‍ തിരിച്ചയയ്ക്കും; ക്വാറന്റൈന്‍ ബാധകം ബ്രിട്ടീഷ് പൗരന്മാര്‍ക്ക് മാത്രം
യുണൈറ്റഡ് എമിരേറ്റ്സില്‍ നിന്നും ബ്രിട്ടനിലെത്തുന്നവര്‍ക്ക് നാളെമുതല്‍ വിലക്കേര്‍പ്പെടുത്തും. ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു എ ഇ യ്ക്കൊപ്പം ബറുണ്ടി, റുവാണ്ട എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചെത്തുന്നവര്‍ക്കും ഇതോടെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ ക്വാറന്റൈന്‍ നിബന്ധന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് മാത്രമാണ് ബാധകമാവുക. മറ്റുരാജ്യക്കാര്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചെത്തിയാല്‍ ബ്രിട്ടനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

ബ്രിട്ടീഷ് പൗരന്മാര്‍ക്കൊപ്പം, ഐറിഷ് പരത്വമുള്ളവര്‍ക്കും അതുപോലെ ബ്രിട്ടനില്‍ റെസിഡന്റ് റൈറ്റ്സ് ഉള്ള മറ്റുരാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരികെ എത്തിയാലും ബ്രിട്ടനിലേക്ക് പ്രവേശനം ലഭിക്കും. പക്ഷെ, ഇവര്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് വിധേയമാകണം. അതേസമയം, തിരികെയെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം കരുതുകയോ, അതുപോലെ പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം പൂരിപ്പിക്കുകയോ ചെയ്തില്ലെങ്കില്‍ അവര്‍ ബ്രിട്ടനില്‍ ഇറങ്ങുമ്പോള്‍500 പൗണ്ട് പിഴ അടക്കേണ്ടതായി വരും.

നേരത്തേ 30 രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. അതുപോലെ ബ്രിട്ടനില്‍ നിന്നും പുറത്തേക്കുള്ള യാത്രയ്ക്കും നിയന്ത്രണങ്ങളുണ്ട്. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും എല്ലാവരുടെയും യാത്രോദ്ദേശം തിരക്കും. യാത്ര അത്യാവശ്യകാര്യത്തിനല്ലെങ്കില്‍ അവരെ യാത്രചെയ്യാന്‍ അനുവദിക്കാതെ തിരികെ വീടുകളിലേക്ക് അയയ്ക്കും. ജനിതക മാറ്റം സംഭവിച്ച പുതിയ ഇനം വൈറസുകള്‍ ബ്രിട്ടനിലേക്ക് വിദേശങ്ങളില്‍ നിന്നെത്താതിരിക്കാനാണ് ഈ നിയന്ത്രണങ്ങള്‍.

ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ 30 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെത്തുന്നവര്‍ നിശ്ചിത ഹോട്ടലുകളില്‍ 10 ദിവസത്തെ ക്വാറന്റൈന് വിധേയരാകണം. ഇതിനുള്ള ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കേണ്ടതുണ്ട്. ഈ മുപ്പത് രാജ്യങ്ങളുടെ പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒരു രാജ്യം ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ പോര്‍ട്ടുഗല്‍ ആണ്. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, മൗറീഷ്യസ്, അര്‍ജന്റീനഎന്നീ രാജ്യങ്ങളും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ബ്രിട്ടനിലെത്തുന്ന ബ്രിട്ടീഷ് പൗരത്വം ഉള്ളവര്‍, ഐറിഷ് പൗരത്വം ഉള്ളവര്‍ അതുപോലെ ബ്രിട്ടനില്‍ റെസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ തുടങ്ങിയ യാത്രക്കാര്‍, യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് റിപ്പോര്‍ട്ട് കൈയ്യില്‍ കരുതണം. മാത്രമല്ല, ബ്രിട്ടനിലെത്തിയാല്‍ 10 ദിവസത്തെ സെല്‍ഫ് ഐസൊലേഷന് വിധേയരാകുക കൂടി ചെയ്യേണ്ടതുണ്ട്.

ഫെബ്രുവരി 8 മുതല്‍ക്കായിരിക്കും ഹോട്ടല്‍ ക്വാറന്റൈന്‍ ആരംഭിക്കുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നിലവില്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബ്രിട്ടീഷുകാര്‍ക്ക് രാജ്യത്തിനകത്തോ പുറത്തോ വിനോദയാത്രകള്‍ക്കുള്ള അനുവാദമില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള യാത്രകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഈ പുതിയ നിയന്ത്രണങ്ങള്‍ ട്രാവല്‍ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category