1 GBP = 102.00 INR                       

BREAKING NEWS

സുജയ്ക്കു ഹെയ്സ് അടു ത്ത മാസം 15നു യാത്രാ മൊഴിയേകും; കുടുംബത്തെ സഹായിക്കാന്‍ മലയാളി കള്‍ അല്ലാത്തവരും മുന്നോട്ട്; അപ്പീല്‍ ആറായിരം കടന്നു

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡ് ബാധിച്ചു മരിച്ച ഹെയ്സിലെ സുജയ്ക്കു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സുഹൃത്തുക്കള്‍ അടക്കമുള്ള പ്രിയപ്പെട്ടവര്‍ തയാറെടുക്കുന്നു. അനേകായിരം കോവിഡ് മരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കനത്ത നിയന്ത്രണമാണ് യുകെയില്‍ ക്രിമറ്റോറിയങ്ങളില്‍. ഇക്കാരണത്താല്‍ ഏറ്റവും വേഗത്തില്‍ സംസ്‌ക്കാര കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുക എന്നതും കുടുംബങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. സുജയുടെയും പ്രേമിന്റെയും സുഹൃത്തുക്കളായ നാട്ടുകാര്‍ നിരന്തരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് അടുത്ത മാസം 15നു ഹെയ്സ് ക്രിമറ്റോറിയത്തില്‍ സംസ്‌കാര അനുമതി ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പ്രാര്‍ത്ഥന ചടങ്ങുകള്‍ അടക്കം കുടുംബത്തില്‍ ഉള്ളവര്‍ക്ക് മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഉള്ള സൗകര്യത്തോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഹെയ്സ് മലയാളി സൗഹൃദ കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
അതിനിടെ സുജയുടെ സംസ്‌കാരത്തിനും ജോലി ഇല്ലാതെ ഒരു വര്‍ഷത്തോളമായി സാമ്പത്തിക പ്രയാസത്തിലൂടെ കടന്നു പോകുന്ന കുടുംബത്തെ താല്‍ക്കാലികമായി എങ്കിലും പ്രയാസം തരണം ചെയ്യാന്‍ സഹായിക്കുന്നതിന് വേണ്ടി നാട്ടുകാരുടെ സ്‌നേഹാഭ്യര്‍ത്ഥന മാനിച്ചു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന സുജ അപ്പീല്‍ ആറായിരം പൗണ്ട് കടന്നു. ഓണ്‍ലൈന്‍ ലിങ്ക് വഴി ആറായിരത്തോളം പൗണ്ട് നല്‍കിയ യുകെ മലയാളികള്‍ ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അകൗണ്ടിലേക്കും 400 പൗണ്ട് അയച്ചിട്ടുണ്ട്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി 5075 പൗണ്ട് ലഭിച്ചപ്പോള്‍ ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ത്ത് അത് 6211.25 പൗണ്ടിലേക്ക് ഉയരുകയായിരുന്നു. കൂടാതെ ബാങ്ക് വഴി 400 പൗണ്ട് കൂടി ലഭിച്ചതോടെ തുക 6611.25 പൗണ്ടിലേക്ക് ഉയരുകയായിരുന്നു.
ഗിഫ്‌റ് എയ്ഡ് ലഭ്യമാക്കുന്നതിന് വേണ്ടി സഹായം നല്‍കുന്നവര്‍ ഓണ്‍ലൈന്‍ ലിങ്ക് തന്നെ ഉപയോഗിക്കണമെന്നും ധനസമാഹരണത്തിനു നേതൃത്വം നല്‍കുന്ന പ്രാദേശിക കൂട്ടായ്മ അഭ്യര്‍ത്ഥിച്ചു. ഇവരുടെ ശ്രമഫലമായി മലയാളി സമൂഹത്തിനു പുറമെ നിന്നുള്ളവര്‍ കൂടി സുജ കുടുംബ സഹായ നിധിയെ സഹായിക്കാന്‍ എത്തുന്നത് വലിയ പ്രതീക്ഷയാണ് ഉയര്‍ത്തുന്നത്.
ഹെയ്സ്, ഹാരോ എന്നിവിടങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ തങ്ങളുടെ സുഹൃത്തുക്കളായ ബ്രിട്ടീഷുകാരെയും ദക്ഷിണ ഇന്ത്യക്കാരെയും ഒക്കെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വിര്‍ജിന്‍ മീഡിയ ലിങ്ക് വഴി പണം നല്കാന്‍ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രൊഫഷണല്‍ ചാരിറ്റി എന്ന നിലയില്‍ യാതൊരു സങ്കോചവും കൂടാതെ കേട്ടറിവ് ഇല്ലാത്തവര്‍ക്ക് പോലും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലേക്കു പണം എത്തിക്കാന്‍ സാധിക്കും എന്നതിനാലാണ് തങ്ങള്‍ ഈ ശ്രമം നടത്തുന്നതെന്നും ഹെയ്സ് മലയാളി കൂട്ടായ്മ പ്രവര്‍ത്തകര്‍ പറയുന്നു. തങ്ങളോടൊപ്പം ജോലി ചെയ്യുന്നവരെയും ട്രെയിനിലും മറ്റു സ്ഥിര യാത്ര വഴി പരിചയപ്പെട്ടവരെയും ഒക്കെ സമീപിച്ചാണ് ഇത്തരത്തില്‍ സഹായം കണ്ടെത്താന്‍ ശ്രമിക്കുന്നത്. 
കഴിഞ്ഞ 18 വര്‍ഷത്തോളമായി യുകെയില്‍ കഴിയുന്ന പ്രേംജിത്തും കുടുംബവും തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശികളാണ്. പ്രദേശത്തു നിന്നും എത്തിയ അനേകം സ്റ്റുഡന്റ് വിസക്കാരില്‍ ഒരാളായാണ് പ്രേംജിത്തും യുകെ മലയാളിയായത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ സര്‍ക്കാര്‍ ജോലി ഉണ്ടായിരുന്നെങ്കിലും അതുപേക്ഷിച്ചാണ് സുജയും യുകെയില്‍ എത്തിയത്. എന്നാല്‍ യുകെയില്‍ എത്തിയ ശേഷം ഇരുവര്‍ക്കും സുസ്ഥിര വരുമാനം ഉള്ള ജോലി കണ്ടെത്താനായിരുന്നില്ല. ഇതിനിടയില്‍ സുജയ്ക്കു ആരോഗ്യപ്രശനങ്ങളും ആരംഭിച്ചു. ഇത് ഇവര്‍ക്ക് സാമ്പത്തിക ഭദ്രദ ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് തിരിച്ചറിയ പ്രദേശവാസികളും ബ്രിട്ടീഷ് മലയാളിയും സഹായ ഹസ്തവുമായി ഇറങ്ങിത്തിരിക്കുകയായിരുന്നു.
എട്ടാം ക്‌ളാസില്‍ പഠിക്കുന്ന അനന്യ ( പാറു ) യാണ് ഏക മകള്‍.അമ്മ നഷ്ടമായ എട്ടാം ക്‌ളാസില്‍ പഠിക്കുന്ന പെണ്‍കുഞ്ഞിന്റെ ഭാവിക്കുമായി ഒരു ചെറു കരുതലാകുവാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഏതാനും ദിവസത്തേക്ക് വായനക്കാരെ സമീപിക്കുകയാണ്.തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്.ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference :Suja Premjith - Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category