1 GBP = 102.50 INR                       

BREAKING NEWS

ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് നടി സിസെലി ടൈസണ്‍ അന്തരിച്ചു; മരണം വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന്; ഓസ്‌കാര്‍ പുരസ്‌കാരം നേടിയത് ലോക സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക്

Britishmalayali
kz´wteJI³

ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടി സിസെലി ടൈസണ്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.നടിയുടെ മരണവാര്‍ത്ത മനേജര്‍ ലാറി തോംസണാണ് പുറത്ത് വിട്ടത്. ലോക സിനിമയ്ക്ക് നല്‍കിയ സംഭാവനയ്ക്ക് 2018-ല്‍ ഓണററി ഓസ്‌കാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. മൂന്ന് പ്രൈം ടൈം എമ്മി പുരസ്‌കാരങ്ങളും നാല് ബ്ലാക്ക് റീല്‍ പുരസ്‌കാരങ്ങളും ഒരു സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ പുരസ്‌കാരവും നേടി.

കാരിബ് ഗോള്‍ഡ് എന്ന ചിത്രത്തിലൂടെയാണ് 1950-കളിലാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1970-ല്‍ സൗണ്ടര്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്നു. ഹൂഡ്‌ലം, ഡയറി ഓഫ് എ മാഡ് ബ്ലാക്ക് വുമണ്‍, ദ ഹെല്‍പ്പ്, ദ ഓട്ടോബയോഗ്രഫി ഓഫ് മിസ് ജെയിന്‍ പിറ്റ്മാന്‍, വിഡോ ടെല്‍സ് ഓള്‍, ദ ബ്ലൂ ബേഡ്, അലക്‌സ് ക്രോസ് എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. 2020-ല്‍ പുറത്തിറങ്ങിയ എ ഫാള്‍ ഫ്രം ഗ്രേസിലാണ് അവസാനമായി അഭിനയിച്ചത്. സൗണ്ടറിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ നാമനിര്‍ദ്ദേശം നേടിയിരുന്നു.ഒട്ടനവധി ടെലിവിഷന്‍ സീരിയലുകളില്‍ വേഷമിട്ടിട്ടുണ്ട്.

1942-ലായിരുന്നു ആദ്യ വിവാഹം. കെന്നത്ത് ഫ്രാങ്ക്‌ളിനായിരുന്നു ഭര്‍ത്താവ്. 1956-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. 1957-ല്‍ നടന്‍ ബില്ലി ടീ വില്ല്യംസിനെ വിവാഹം ചെയ്തു. 1956-ല്‍ ഈ ബന്ധവും അവസാനിച്ചു. 1981-ല്‍ അമേരിക്കന്‍ സംഗീതജ്ഞന്‍ മില്ലി ഡേവിസിനെ വിവാഹം ചെയ്തു. ഈ ബന്ധവും അധികം കാലം നീണ്ടു നിന്നില്ല. 1988-ല്‍ വിവാഹമോചനം നേടി

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category