
വെങ്കായം, കല്ലുപ്പ്, തൈര്... തമിഴകത്തെ പ്രശസ്തമായ ഫുഡ് വ്ളോഗിങ് ചാനലില്‍ പ്രത്യക്ഷപ്പെട്ട് രാഹുല്‍ ഗാന്ധി പാചകം ചെയ്തും ഭക്ഷണ കഴിച്ചും കളം നിറഞ്ഞു. തമിഴ് നാട്ടിലെ പുതുക്കോട്ട ജില്ലയിലെ വില്ലജ് കുക്കിങ് ചാനലിന്റെ പാചക ശാലയിലാണ് രാഹുല്‍ എത്തിയത്. ചാനല്‍ വെള്ളിയാഴ്ച അപ്ലോഡ് ചെയ്ത വീഡിയോയിലാണ് രാഹുലുമുള്ളത്.
വ്ളോഗര്‍മാര്‍ക്കൊപ്പമെത്തിയ രാഹുല്‍ സവാളയും തൈരും ചേര്‍ത്ത് സാലഡ് തയ്യാറാക്കി. വ്ളോഗര്‍മാര്‍ പറയുന്നതുപോലെ ഓരോ ചേരുവയുടേയും പേരെടുത്ത് പറഞ്ഞാണ് രാഹുല്‍ പാചകം ചെയ്യുന്നത്. ഒടുവില്‍ നിലത്ത് ചമ്രം പടഞ്ഞിരുന്ന് ഇലയില്‍ സംഘം തയ്യാറാക്കിയ കൂണ് ബിരിയാണിയും കഴിച്ചു. ഏറെ നേരെ ഇവരുമായി കുശലാന്വേഷണവും നടത്തി. ഭക്ഷണത്തിന് ശേഷം 'നല്ലായിറുക്ക്' എന്ന് തമിഴില്‍ തന്നെ അഭിപ്രായവും പറഞ്ഞാണ് രാഹുല്‍ എഴുന്നേറ്റത്. ഭക്ഷണം ഏറെ ആസ്വദിച്ചുകഴിച്ചുവെന്ന് രാഹുല്‍ പറഞ്ഞു.
വിദേശത്തുപോയി പാചകം ചെയ്യുകയെന്നതാണ് ആഗ്രഹമെന്ന് വ്ളോഗര്‍മാര്‍ രാഹുല്‍ ഗാന്ധിയോടു പറഞ്ഞു. ഇവര്‍ക്കായുള്ള സഹായങ്ങള്‍ നല്‍കാമെന്നും രാഹുല്‍ വാക്കുനല്കി. തമിഴ് ശൈലിയില്‍ സാധനങ്ങളുടെ പേരുകള്‍ വിളിച്ചു പറഞ്ഞുള്ള രാഹുലിന്റെ പാചകം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആണ്. പുതുക്കോട്ട ചിന്നവീരമംഗലത്തെ പെരിയ തമ്പിയുടെയും പേരമക്കളുടെയും സ്നേഹമൂറുന്ന വിളിക്കു രാഹുല്‍ ഗാന്ധിയക്കുസചെവികൊടുക്കാതിരിക്കാനായില്ല. കഴിഞ്ഞ ആഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വന്നപ്പോള്‍ സമയമുണ്ടാക്കി രാഹുല്‍ ചിന്നവീരമംഗലത്തു എത്തി. പെരിയതമ്പിക്കൊപ്പം പാചകക്കാരനായി
നല്ല തമിഴ് സ്റ്റൈലില്‍ ഉള്ള കൂണ് ബിരിയാണിയിയുടെ ചെമ്പു തുറന്നപ്പോള്‍ രാഹുലിന്റെ പ്രതികരണം ഇങ്ങിനെ. ഒരാഴ്ച മുന്‍പാണ് രാഹുല്‍ തമിഴ് നാട്ടില്‍ പ്രചാരണത്തിന് വന്നത്. ആ സമയത്താണ് യൂട്ഊബര്‍ മാര്‍ക്കൊപ്പം ബിരിയാണി ഉണ്ടാകാനും കഴിക്കാനും സമയം കണ്ടെത്തിയത്. ഇന്ദിര ഗാന്ധിയുടെ പേരകുട്ടിക്കു വെച്ച് വിളമ്പാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു പെരിയ തമ്പി.
പേരമക്കളായ സുബ്രമണ്യന്‍, മുരുകെശന് അയ്യനാര്, തമിഴ് ശെല്‍വം, മുത്തുമാണിക്കം എന്നിവരോട് ഭാവിപരിപാടികളെ കുറിച്ചടക്കം തിരക്കിയാണ് രാഹുല്‍ മടങ്ങിയത്. കരൂര്‍ എം. പി. ജ്യോതിമണി ഇരുവര്‍ക്കും ഇടയില്‍ പരിഭാഷാകയായി നിറഞ്ഞു നിന്നു. മാസം 10 ലക്ഷം വരുമാനമുള്ള വില്ലജ് കുക്കിങ് ചാനലിന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ ഇതിനോടകം രണ്ട് മില്യന്‍ ആളുകള്‍ കണ്ടു കഴിഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam