1 GBP = 102.50 INR                       

BREAKING NEWS

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു; അന്ത്യം ഹൃദയഘാതത്തെ തുടര്‍ന്ന്; വിടവാങ്ങിയത് ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍, ബിഗ്‌ബോസ് റിയലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വം

Britishmalayali
kz´wteJI³

കൊല്ലം: ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. ഹൃദയഘാതത്തെ തുടര്‍ന്ന് കൊല്ലത്ത് വച്ചായിരുന്നു അന്ത്യം. പുലര്‍ച്ചയോടെ കൊല്ലം പാര്‍പ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോവിഡ് ബാധിതനായിരുന്ന സോമദാസ് കോവിഡാനന്തര ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍, ബിഗ്‌ബോസ് തുടങ്ങിയ റിയലിറ്റി ഷോകളില്‍ ശ്രദ്ധേയനായിരുന്നു. സ്വദേശത്തും വിദേശത്തും നിരവധി ഗാനമേള സദസുകളില്‍ പാടിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസ് അന്തരിച്ചത്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സോമദാസ്. സ്റ്റാര്‍ സിങര്‍ ഷോയിലൂടെയാണ് അദ്ദേഹത്തിന്റെ മികവ് ലോകം അറിയുന്നത്. 2008ലാണ് സോമദാസ് സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുത്തത്. വിജയിക്കാനായില്ലെങ്കിലും, പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ഥിയാകാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇതിന് ശേഷം കുറേക്കാലങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയത്. എന്നാല്‍, ഷോയില്‍ അധികം പൂര്‍ത്തിയാക്കും മുമ്പ് അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മടങ്ങേണ്ടി വന്നിരുന്നു.

അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവന്‍ മണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സോമദാസിന് സിനിമയില്‍ അവസരം ലഭിച്ചത്.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും സ്റ്റേജ് ഷോകളിലൂടെ സോമദാസ് ശ്രദ്ധേയനായിരുന്നു. വിദേശത്തു നിരവധി സ്റ്റേജ് ഷോകളില്‍ പാടാനും സോമദാസിന് അവസരം ലഭിച്ചിട്ടുണ്ട്. ബിഗ് ബോസ് 2020 സീസണിലാണ് സോമദാസ് മത്സരാര്‍ഥിയായി എത്തിയത്. അന്ന് രാജിനി ചാണ്ടി, സുജോ മാത്യൂ, ആര്‍ജെ രഘു, രേഷ്മ രാജന്‍ എന്നിവര്‍ സഹ മത്സരാര്‍ഥികളായിരുന്നു.

കൊല്ലം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്.എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു സോമദാസിന്റെ വിദ്യാഭ്യാസം. വിവാഹിതനാണെങ്കിലും കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് പിന്നീട് വിവാഹ മോചനം നേടി. രണ്ടു മക്കളുണ്ട്
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category