1 GBP = 102.00 INR                       

BREAKING NEWS

മുഖ്യമന്ത്രി കസേരയില്‍ നിന്നും ഇറങ്ങും മുമ്പ് പിണറായിയുടെ കടുംവെട്ട്! സര്‍ക്കാര്‍-സഹകരണ സ്ഥാപനങ്ങളില്‍ പിഎസ് സി വിജ്ഞാപനം നിലനില്‍ക്കേ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തകൃതി; സ്ഥിര നിയമനം കിട്ടുന്നവരെല്ലാം സഖാക്കള്‍; മത്സ്യഫെഡില്‍ ചട്ടം മറികടന്ന് സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത് 90 ജീവനക്കാരെ; മറ്റിടങ്ങളിലും സമാന നീക്കം

Britishmalayali
kz´wteJI³

കൊച്ചി: മുഖ്യമന്ത്രി കസേരയില്‍ നിന്നും ഇറങ്ങു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതു സര്‍ക്കാര്‍ വന്‍ കടുംവെട്ട് നടത്താന്‍ ഒരുങ്ങുകയാണ്. താല്‍ക്കാലിക ജീവനക്കാരെ ചട്ടംമറികടന്ന സ്ഥിരപ്പെടുത്താനുള്ള ഊര്‍ജ്ജിത നീക്കമാണ് നടക്കുന്നത്. നിലവില്‍ പിഎസ് സി നിയമിക്കാന്‍ ഒരുങ്ങവേയാണ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരെ സ്ഥരിപ്പടുത്താനുള്ള നീക്കം തകൃതിയായി നടക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡ്, ഹാന്റക്സ്, മാര്‍ക്കറ്റ് ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ അടക്കം ഈ നീക്കം നടക്കുന്നുണ്ട്.

മത്സ്യഫെഡില്‍ നടത്തുന്ന ഇത്തരം നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. താല്‍ക്കാലിക ജീവനക്കാരെ ചട്ടം മറികടന്നു സ്ഥിരപ്പെടുത്താന്‍ മത്സ്യഫെഡും ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. കഴിഞ്ഞ മാര്‍ച്ച് 31ന് 10 വര്‍ഷം പൂര്‍ത്തിയാക്കിയ 90 ജീവനക്കാരെ സ്ഥിരപ്പെടുത്താനാണു മത്സ്യഫെഡ് എംഡി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തത്. ധനകാര്യ സെക്രട്ടറിയുടെ അനുമതിയോടെ ഈ ഫയല്‍ ഇപ്പോള്‍ വകുപ്പു മന്ത്രിയുടെ മുന്നിലെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം അടുത്ത മന്ത്രിസഭാ യോഗം കൈക്കൊള്ളുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

13 തസ്തികകളിലായാണു 90 പേരുടെ പട്ടിക സ്ഥിരപ്പെടുത്തലിനായി നല്‍കിയത്. ഇതില്‍ നിയമനച്ചട്ടപ്രകാരം അംഗീകരിക്കപ്പെട്ട 12 തസ്തികകളില്‍ 88 ജീവനക്കാരും അംഗീകാരമില്ലാത്ത തസ്തികയില്‍ 2 പേരുമാണുള്ളത്. അംഗീകാരമില്ലാത്ത എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ തസ്തികയില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചു സ്ഥിരനിയമനം നല്‍കാനാണു ശുപാര്‍ശ. ഒറ്റയടിക്ക് ഇത്രയും പേരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തുനിയുമ്പോള്‍ പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഉള്ളവരാണ് വെട്ടിലാകുക.

സ്ഥിരപ്പെടുത്തല്‍ നടത്താന്‍ ശ്രമിക്കുന്ന പല തസ്തികകളിലെയും ഒഴിവുകളിലേക്കു പിഎസ്സി വിജ്ഞാപനം വന്നിട്ടുണ്ട്. ഇത്രയും പേരെ സ്ഥിരപ്പെടുത്തുന്നതിലൂടെ പിഎസ്സി നിയമനത്തിനു ശ്രമിക്കുന്ന ഉദ്യോഗാര്‍ഥികളുടെ അവസരം കുറയുമെങ്കിലും വിചിത്രമായ ന്യായമാണു മത്സ്യഫെഡ് നിരത്തുന്നത്. സ്ഥിരപ്പെടുത്തല്‍ ശുപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിച്ച 2020 ഒക്ടോബര്‍ 20 വരെ പിഎസ്സി വിജ്ഞാപനം വന്നിരുന്നില്ലെന്നും നവംബര്‍ 16നാണു പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചതെന്നുമാണു പ്രധാന വാദം.

പിന്‍വാതില്‍ വഴിയെത്തുന്നവരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ കൂട്ടുപിടിക്കുന്നത് ഉമാദേവി കേസിലെ വിധിയെയാണെങ്കിലും ഇതിലെ പ്രധാന നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തുകയാണെന്നതാണു വസ്തുത. ഈ കേസില്‍ വിധി വന്ന 2006 ഏപ്രില്‍ 10ന് മുന്‍പു 10 വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കിയവരെ മാത്രമേ സ്ഥിരപ്പെടുത്താവൂ എന്ന പ്രധാന നിര്‍ദേശ പ്രകാരം തന്നെ സര്‍ക്കാര്‍ നീക്കം നിയമവിരുദ്ധമാണ്. മറ്റൊരിടത്തും ഈ വിധിയുടെ ചുവടുപിടിച്ചു സ്ഥിരപ്പെടുത്തല്‍ നടത്തരുതെന്ന സൂചനയും കണ്ടില്ലെന്നു നടിക്കുന്നു.

നേരത്തെ മത്സ്യഫെഡില്‍ സ്പെഷല്‍ റൂള്‍ മറികടന്ന്, നിര്‍ദിഷ്ട യോഗ്യത ഇല്ലാത്തവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. അനധികൃത നിയമനങ്ങള്‍ പാടില്ലെന്ന ഫിഷറീസ് രജിസ്റ്റ്രാറുടെ ഉത്തരവ് നിലനില്‍ക്കെയാണു ഈ നടപടിയിലേക്ക് മത്സ്യഫെഡ് കടന്നതും. 1995ല്‍ തന്നെ സ്പെഷല്‍ റൂള്‍ രൂപീകരിച്ചു നിയമനം പിഎസ്സിക്കു വിട്ട സ്ഥാപനമാണു മത്സ്യഫെഡ്. സ്പെഷല്‍ റൂളില്‍ അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത തസ്തികയാണു ജൂനിയര്‍ എക്സിക്യൂട്ടീവ്. അക്കൗണ്ടന്റ് മാനേജ്മെന്റ് ട്രെയിനി തസ്തികയില്‍ പിഎസ്സി മുഖാന്തിരം നേരിട്ടുള്ള നിയമനത്തിന് എംകോം ആണു യോഗ്യത. എന്നാല്‍ താല്‍ക്കാലിക നിയമനത്തിനുള്ള യോഗ്യത ബികോമും. പുതുതായി തസ്തികകള്‍ സൃഷ്ടിക്കുകയോ സര്‍ക്കാരിന്റെ അനുമതി തേടുകയോ ചെയ്തിട്ടുമില്ല.

അതേസമയം കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ എല്‍ ഡി ക്ലാര്‍ക്കിന് സമാനമായ തസ്തികകളിലേക്കുള്ള ഒഴിവുകള്‍ കാറ്റഗറി നമ്പര്‍ 225/2017 പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്നും നികത്തണമെന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ഇത് ഗൗനിക്കാതെയാണ് സര്‍ക്കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ എടുത്ത ജീനക്കാരെ സ്ഥിരപ്പെടുത്തുന്നത്. അപെക്സ് സഹകരണ സ്ഥാപനങ്ങളിലെ എല്‍ ഡി ക്ലാര്‍ക്ക്/ക്ലാര്‍ക്ക്/ ജൂനിയര്‍ അസിസ്റ്റന്റ്/മറ്റ് സമാന തസ്തികയുടെ പി എസ് സി പൊതു റാങ്ക് ലിസ്റ്റ് നിലവില്‍ വന്നു ഒരു വര്‍ഷം ആകാറായിട്ടും ഹാന്റക്സ്, മാര്‍ക്കറ്റ് ഫെഡ്, റബര്‍മാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് 22 നിയമനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്.

നിലവില്‍ കേരളത്തില്‍ ഇരുപതോളം അപെക്സ് സഹകരണ സ്ഥാപനങ്ങളുള്ളതില്‍ ഒട്ടു മിക്ക സ്ഥാപനങ്ങളും ഒഴിവുകള്‍ പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. നിലവിലുള്ള ഒഴിവുകളില്‍ താത്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത മത്സ്യഫെഡ്, കയര്‍ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് പി എസ് സി വേറെ നോട്ടിഫിക്കേഷന്‍ ഇറക്കി നിയമനം നടത്താന്‍ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഇതിനിടെയാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതും. ഇത് പിഎസ് സി ജോലി പ്രതീക്ഷിക്കുന്നവരുടെ നെഞ്ചത്തടിക്കുകയാണ് ശരിക്കും ചെയ്യുന്നത്.

മത്സ്യഫെഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ജൂനിയര്‍ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിയമനം നടത്താതെ 90 തസ്തികകളില്‍ താല്‍ക്കാലിക കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കം നടക്കുന്നതില്‍ കടുത്ത എതിര്‍പ്പാണ് ഉദ്യോഗാര്‍ഥികളില്‍ നിന്നും ഉയരുന്നത്. മാസങ്ങളോളം കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടിട്ടും ഞങ്ങള്‍ക്ക് ജോലി കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ പലരും ഇനിയൊരു പി എസ് സി പരീക്ഷ എഴുതുവാന്‍ പ്രായ പരിധി കഴിഞ്ഞവരാണ്. ഇവരുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് മേലാണ് പിന്‍വാതില്‍ നിയമനങ്ങള്‍ വാതിലടക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category