1 GBP = 102.50 INR                       

BREAKING NEWS

ബിഗ് ബോസിനെ കൊച്ചിയില്‍ എത്തിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു; മൂന്നാം സീസണ്‍ ചിത്രീകരിക്കുക ചെന്നൈയില്‍ തന്നെ; നെയ്യാറ്റിന്‍കര ഗോപന്റ് ആറാട്ട് പൂര്‍ത്തിയാക്കി 12നോ 13നോ സൂപ്പര്‍താരം ഷൂട്ടിംഗിന് എത്തും; മത്സരാര്‍ത്ഥികള്‍ എല്ലാം ആരും ചര്‍ച്ച ചെയ്യത്താവരാകുമെന്നും അണിയറക്കാര്‍; ബിഗ് ബോസ് തുടങ്ങാന്‍ ഇനി രണ്ടാഴ്ച മാത്രം

Britishmalayali
kz´wteJI³

കൊച്ചി: ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മൂന്നാം സീസണിന് ഫെബ്രുവരി മൂന്നാം ആഴ്ച തുടക്കമാകും. ബിഗ് ബോസിന്റെ മലയാളം പതിപ്പ് കൊച്ചിയില്‍ ചിത്രീകരിക്കാനായിരുന്നു ആലോചന. എന്നാല്‍ കോവിഡിലെ പ്രതിസന്ധികള്‍ കാരണം മൂന്നാം സീസണും ചെന്നൈയില്‍ തന്നെ നടക്കും. ബിഗ് ബോസ് തമിഴ് പതിപ്പിന്റെ സെറ്റില്‍ തന്നെയാകും മലയാളവും ഷൂട്ട് ചെയ്യുക. മോഹന്‍ലാല്‍ ആണ് അവതാരകന്‍. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ലാല്‍ ബിഗ് ബോസ് സെറ്റില്‍ എത്തും. ലാല്‍ എത്തുന്നതിന്റെ അടുത്ത ദിവസമാകും ബിഗ് ബോസ് മൂന്നാം സീസണ്‍ സംപ്രേഷണം തുടങ്ങുക.

സോഷ്യല്‍ മീഡിയയില്‍ പല പേരുകള്‍ മത്സരാര്‍ത്ഥികളായി ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ ഇതുവരെ ചര്‍ച്ചയില്‍ വരാത്തവരായിരിക്കും മത്സരാര്‍ത്ഥികള്‍. സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ ബിഗ് ബോസ് ഷോയില്‍ ഉണ്ടാകും. കരുതലോടെയാണ് മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. മോഹന്‍ലാലിലൂടെ മാത്രമേ ഇക്കാര്യം അറിയാനാകൂവെന്നാണ് ലഭിക്കുന്ന സൂചന. മറുനാടന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഫെബ്രുവരി 14 ഞായറിനാകും ബിഗ് ബോസ് ടിവി സ്‌ക്രീനില്‍ എത്തുക. ആദ്യ എപ്പിസോഡിന്റെ ഷൂട്ട് ഫെബ്രുവരി 13ന് നടത്താനാണ് നീക്കം. മോഹന്‍ലാല്‍ ചിത്രത്തിന്റെ പൂര്‍ത്തീകരണമാകും ഇതില്‍ നിര്‍ണ്ണായകം.

നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന് ഫെബ്രുവരി 19 വരെ ഷൂട്ടിങ് ഉണ്ടാകും. എന്നാല്‍ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ 11ന് തീരുമെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെ എങ്കില്‍ അടുത്ത ദിവസങ്ങളില്‍ ലാല്‍ ബിഗ് ബോസിന്റെ സെറ്റിലെത്തും. അതുകൊണ്ട് തന്നെ രണ്ടാം വാരത്തില്‍ ബിഗ് ബോസ് തുടങ്ങാനാകുമെന്നാണ് ഏഷ്യാനെറ്റിന്റെ വിശ്വാസം. ബിഗ് ബോസ് രണ്ടാം സീസണ്‍ കോവിഡിനിടെ പാതി വച്ച് നിലച്ചിരുന്നു. ഇപ്പോഴും കോവിഡ് ഭീതിയുണ്ട്. അതുകൊണ്ട് തന്നെ കാണികളെ ഒഴിവാക്കിയാകും ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം. ഇക്കാര്യത്തില്‍ ബിഗ് ബോസ് നിര്‍മ്മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ നിലപാട് എടുത്തിട്ടില്ല. ലാലന്റെ അവതരണം തന്നെയാകും ഷോയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നാണ് അവര്‍ പറയുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 3 ഫെബ്രുവരിയില്‍ തുടങ്ങുമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിഗ് ബോസ് രണ്ടാം സീസണ്‍ ഏറെ വിവാദങ്ങളില്‍ പെട്ടിരുന്നു. രജത് കുമാറിന്റെ മുളക് തേയ്ക്കലും പുറത്താക്കലുമെല്ലാം വിവാദമായി. ഇതിനിടെ കോവിഡ് എത്തി. അങ്ങനെ പാതി വഴിയില്‍ രണ്ടാം സീസണ്‍ അവസാനിച്ചു. ഈ പരിപാടിക്ക് വേണ്ടി മലയാളത്തിലെ പല മുന്‍നിര ചാനലുകളും ശ്രമം നടത്തിയിരുന്നു. ഇവരെയെല്ലാം അപ്രസക്തമാക്കിയാണ് ഏഷ്യാനെറ്റ് തന്നെ വീണ്ടും ബിഗ് ബോസുമായി എത്തുന്നത്. പുതിയ മത്സരാര്‍ത്ഥികളാകും ഇത്തവണ ഉണ്ടാവുക. രണ്ടാം സീസണില്‍ പങ്കെടുത്ത ആരും ഉണ്ടാകില്ലെന്നാണ് സൂചന.

കോടികള്‍ നല്‍കിയാണ് മോഹന്‍ലാലിനെ അവതാരകനായി വീണ്ടുമെത്തിക്കുന്നത്. ലാലിന്റെ അവതരണം കൂടുതല്‍ പ്രേക്ഷകരെ പരിപാടിയില്‍ പ്രേക്ഷകരാക്കിയെന്നാണ് എന്‍ഡമോള്‍ ഷൈന്‍ ഗ്രൂപ്പുകാരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ലാലിനെ തന്നെ വീണ്ടും അവതാരകനാക്കുന്നത്. ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ പ്രത്യേക താല്‍പ്പര്യമാണ് ഇതിന് കാരണം. ദുബായില്‍ ഐപിഎല്‍ മത്സരം കാണാന്‍ ലാല്‍ എത്തിയിരുന്നു. സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഗ്രൂപ്പിനെ നയിക്കുന്ന ഏഷ്യാനെറ്റിന്റെ എല്ലാമെല്ലാമായ കെ മാധവന്റെ ക്ഷണം സ്വീകരിച്ചായിരുന്നു ഇത്. മാധവനുമായുള്ള അടുപ്പമാണ് ബിഗ് ബോസില്‍ വീണ്ടും ലാലിനെ എത്തിക്കുന്നത്.

രണ്ടാം സീസണ്‍ വിവാദങ്ങളില്‍ കുടുങ്ങിയതോടെ ലാല്‍ ബിഗ് ബോസില്‍ നിന്ന് പിന്മാറുമെന്ന് സൂചനയുണ്ടായിരുന്നു. കേസും മറ്റ് പുലിവാലുമെല്ലാം മുളക് തേയ്ക്കല്‍ വിവാദമുണ്ടാക്കി. എന്നാല്‍ മാധവന്റെ അഭ്യര്‍ത്ഥ ലാല്‍ നിരസിച്ചില്ല. അടുത്ത സുഹൃത്തായ മാധവന്റെ നിര്‍ദ്ദേശം ലാലും അംഗീകരിച്ചു. ഇതോടെയാണ് റിക്കോര്‍ഡ് തുകയ്ക്ക് വീണ്ടും ഷോയുടെ ഭാഗമായി ലാല്‍ മാറുന്നത്. തീര്‍ത്തും പുതുമ നിറഞ്ഞതാകും ബിഗ് ബോസ്. ആദ്യ സീസണില്‍ നടന്‍ സാബുമോന്‍ അബ്ദു സമദ് ആയിരുന്നു വിജയി. നടിയും അവതാരകയുമായ പേളി മാണിക്കായിരുന്നു രണ്ടാം സ്ഥാനം.

രണ്ടാം സീസണില്‍ രജത് കുമാറിനായിരുന്നു പ്രേക്ഷക പിന്തുണ കൂടുതല്‍. ഷോയില്‍ ഇത്തവണ വിജയിയാവുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കണ്ണില്‍ മുളക് തേച്ച സംഭവത്തിന് പിന്നാലെ രജിത്ത് ഷോയില്‍ നിന്നും പുറത്താവുകയായിരുന്നു. ബിഗ് ബോസ് സമയത്ത് എറ്റവും കൂടുതല്‍ ആരാധക പിന്തുണ ലഭിച്ച മല്‍സരാര്‍ത്ഥിയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് പേരാണ് ബിഗ് ബോസ് സമയത്ത് ഡിആര്‍കെയെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്തത്.

ഇന്ത്യയില്‍ സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം. എന്‍ഡമോള്‍ഷൈന്‍ കമ്പനി നെതര്‍ലന്‍ഡ്‌സില്‍ ആരംഭിച്ച ബിഗ് ബ്രദര്‍ ടെലിവിഷന്‍ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കൂട്ടം മത്സരാര്‍ത്ഥികള്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാള്‍ ഒരു വീട്ടില്‍ ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ഓരോ ആഴ്ചയും രണ്ടു മത്സരാര്‍ത്ഥികളെ വീതം വീട്ടില്‍ നിന്നു പുറത്താക്കുവാനായി മത്സരാര്‍ത്ഥികള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകര്‍ക്കും വോട്ടു രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതു വരെ വോട്ടെടുപ്പ് തുടരും. പ്രേക്ഷക പിന്തുണയാണ് വിജയിയെ നിശ്ചയിക്കുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category