1 GBP = 102.00 INR                       

BREAKING NEWS

കാറോടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ അടിമുടി മാറി; പതിവ് രീതിയില്‍ നിയമങ്ങള്‍ പാലിച്ചാല്‍ വന്‍ പിഴ; ഈ വര്‍ഷം നിലവില്‍ വരുന്ന 7 ഡ്രൈവിങ് നിയമ മാറ്റങ്ങള്‍ അറിയാം

Britishmalayali
kz´wteJI³

വര്‍ഷം രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ഡ്രൈവര്‍മാരെ ബാധിക്കുന്ന ഏഴ് നിയമമാറ്റങ്ങളാണ് നിലവില്‍ വരാന്‍ പോകുന്നത്. ഈ പുതിയ നിയമമാറ്റങ്ങള്‍ ഈ വര്‍ഷം നിലവില്‍ വരുമെങ്കില്‍ 2022 ഓടയായിരിക്കും നടപ്പില്‍ വരുക. മാത്രമല്ല പുതിയ നിയമങ്ങള്‍ പാലിക്കപ്പെടാതെ ഇരുന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് കനത്ത പിഴയും പെനാല്‍റ്റി പോയിന്റുകളും ആണ് നേരിടേണ്ടി വരുക. ചില സാഹചര്യങ്ങളില്‍,കാര്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് കരാറുകള്‍ റദ്ദാക്കാനും സാധിക്കും.

എംഒടി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഉറപ്പാക്കുക
നിങ്ങളുടെ കാര്‍ നിരത്തിലിറക്കാന്‍ യോഗ്യമാണെന്ന് ഉറപ്പിക്കുന്നതും, നിങ്ങളുടെ വാഹനത്തിന്റെയും മറ്റു വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതുമായ മാനദണ്ഡമാണ് എംഒടി സര്‍ട്ടിഫിക്കറ്റ്. രോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഒക്കെയും പാലിക്കുന്നു എന്ന് ഉറപ്പാക്കിയ വാഹനങ്ങള്‍ക്ക് മാത്രമേ ഇത് ലഭിക്കുകയുള്ളു. എംഒടി സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്കായിരിക്കും സാധുവായിരിക്കുക. എല്ലാവര്‍ഷവും പരിശോധനകള്‍ നടത്തി അത് പുതുക്കേണ്ടത് നിയമപരമായ ഒരു ആവശ്യം കൂടിയാണ്.
ബ്രിട്ടനില്‍ ആദ്യ കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ഗാരേജുകള്‍ അടച്ചിടാന്‍ ഉത്തരവായതിനാല്‍, അക്കാലത്ത് കാലാവധി കഴിയുന്ന എംഒടി സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടിക്കൊടുത്തിരുന്നു. മാര്‍ച്ച് 31 നും ജൂലൈ 31 നും ഇടയില്‍ ഉള്ളവര്‍ക്ക് ആറ് മാസത്തെ സമയം നല്കിയിരുന്നത് ജനുവരി 31 ഓടെ അവസാനിക്കും. അതുകൊണ്ട് തന്നെ സര്‍ട്ടിഫിക്കറ്റ് കാലാവധി ഉറപ്പാക്കി വാഹനം നിരത്തിലിറക്കി ഇല്ലെങ്കില്‍ 1000 പൗണ്ട് പിഴ നല്‌കേണ്ടി വരും.

ബ്രക്‌സിറ്റ് മൂലം സംബന്ധിക്കുന്ന മാറ്റങ്ങള്‍
യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വേര്‍പിരിയലോടെ് ബ്രിട്ടീഷ് ഡ്രൈവര്‍മാര്‍ക്ക് വിദേശ യാത്ര ചെയ്യുമ്പോള്‍ മതിയായരേഖകള്‍ ഇപ്പോഴും ആവശ്യമാണ്. കാര്‍ ഇന്‍ഷ്വറന്‍സ് ഗ്രീന്‍ കാര്‍ഡ് എപ്പോഴും കൈയ്യില്‍ കരുതിവേണം ഡ്രൈവര്‍മാര്‍ യാത്ര തിരിക്കാന്‍.

മൊബൈല്‍ ഫോണ്‍ ഉപയോഗം
ഡ്രൈവിംഗ് സമയത്ത് ഡ്രൈവര്‍മാര്‍ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നതടക്കമുള്ള ഉപയോഗത്തിന് കനത്ത പിഴയായിരിക്കും നേരിടേണ്ടി വരുക. ഇത്തരക്കാരെ കാത്ത് പുതിയ നിയമങ്ങള്‍ അനുസരിച്ച്, റോഡ് ഉപയോക്താക്കള്‍ക്ക് ഫോണ്‍ ഉപയോഗത്തിന് 200 ഡോളര്‍ പിഴയും ആറ് പെനാല്‍റ്റി പോയിന്റുകളും നല്‍കാം.

ഓട്ടോമേറ്റഡ് ലെയ്ന്‍ കീപ്പിംഗ് സാങ്കേതികവിദ്യ
2021  മുതല്‍ പുതിയ യുകെ കാറുകളില്‍ പുതിയ ഓട്ടോമേറ്റഡ് ലെയ്ന്‍ കീപ്പിംഗ് സാങ്കേതികവിദ്യ ലഭ്യമാകുമെന്ന് ഗതാഗത വകുപ്പ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഈ സാങ്കേതിക വിദ്യ ഒരു കാറിന്റെ ചലനങ്ങളെ നിയന്ത്രിക്കുകയും ദീര്‍ഘനേരം നിരത്തില്‍ സുരക്ഷിതമാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

പുതിയ ക്ലീന്‍ എയര്‍ സോണുകള്‍
ഈ വര്‍ഷം പുതിയ ക്ലീന്‍ എയര്‍ സോണ്‍ ചാര്‍ജുകള്‍ അവതരിപ്പിക്കുന്ന ലണ്ടന് പുറത്തുള്ള ആദ്യത്തെ നഗരങ്ങളാണ് ബാത്ത്, ബര്‍മിംഗ്ഹാം. മലിനീകരണ വാഹനങ്ങള്‍റോഡുകള്‍ ഉപയോഗിക്കുന്നതിന് പ്രതിദിനം 8 ഡോളര്‍ വരെ ഈ പദ്ധതിയിലൂടെ ഈടാക്കും.

ഗ്രീന്‍ നമ്പര്‍പ്ലേറ്റ്
സീറോ-എമിഷന്‍ വാഹനങ്ങളുടെ ഉടമകള്‍ക്ക് ഇപ്പോള്‍ പുതിയ ഗ്രീന്‍ നമ്പര്‍ പ്ലേറ്റുകള്‍ വാങ്ങാം. കൂടാതെ മ്പൂര്‍ണ്ണ-ഇലക്ട്രിക് മോഡലുകളുടെ കാറുടമകള്‍ക്ക് വിലകുറഞ്ഞ പാര്‍ക്കിംഗ്, പ്രത്യേക സീറോ-എമിഷന്‍ സോണുകള്‍ എന്നീ ആനുകൂല്യങ്ങള്‍ നല്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.

ഇന്റലിജന്റ് സ്പീഡ് അസിസ്റ്റന്റ് ഉപകരണങ്ങള്‍ നിര്‍ബന്ധമാകും
2022 മുതല്‍ എല്ലാ പുതിയ കാറുകളിലും പുതിയ ഇന്റലിജന്റ് സ്പീഡ് അസിസ്റ്റന്റ് ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കും.പുതിയ സാങ്കേതികവിദ്യ ഡ്രൈവര്‍മാര്‍ വളരെ വേഗത്തില്‍ പോകുകയാണെങ്കില്‍ അവരെ അലേര്‍ട്ട് ചെയ്യുകയും കൂടാതെ ഒരു ഡ്രൈവര്‍ പരിധിക്ക് മുകളിലൂടെ ഡ്രൈവ് ചെയ്യുന്നത് തുടരുകയാണെങ്കില്‍ ഇടപെടാനും സാധിക്കും. 

കൂടാതെ നിരത്തുകളില്‍ നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്ന് 70 ഡോളര്‍ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category