1 GBP = 102.50 INR                       

BREAKING NEWS

സുജക്കു പിന്നാലെ സംഗീതയ്ക്കു വേണ്ടിയും കൈകള്‍ കോര്‍ത്ത് ബ്രിട്ടനിലെ മലയാളികള്‍; ഹോം ഓഫിസ് നല്‍കിയ മാനുഷിക പരിഗണനയില്‍ ജീവിച്ച ഈ കുടുംബവും കരുണ തേടുന്നു;ഫീസ് നല്കാന്‍ പണം ഇല്ലാതെ പഠനം മുടങ്ങിയ മകന്റെ ഭാവിയും ചോദ്യ ചിഹ്നം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെയിലെ മലയാളി സമൂഹം ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കോവിഡിന്റെ രണ്ടാം വരവിനെ നേരിടുന്നത്. അടിക്കടിയുള്ള മരണങ്ങള്‍ക്കൊപ്പം സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബങ്ങളിലേക്ക് മരണം എത്തുമ്പോള്‍ അതിന്റെ ആഘാതവും ഏറുകയാണ്. ഇക്കഴിഞ്ഞ ജനുവരി 23നു കോവിഡിന് കീഴടങ്ങിയ ഹെയ്സിലെ സുജ പ്രേംജിത്തിന് പിന്നാലെ നാലു ദിവസം മുന്‍പ് വര്‍ത്തിങ്ങ്ടണില്‍ മരിച്ച സംഗീതയുടെ കുടുംബവും തികച്ചും പ്രയാസകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. യാദൃശ്ചികം എന്നോണം സുജയുടെയും സംഗീതയുടെയും ജീവിത സാഹചര്യങ്ങളും ഏറെ പൊരുത്തപ്പെട്ടു നില്കുകയാണ് മരണത്തിന്റെ മുന്നിലും. കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെയാണ് ഇരു കുടുംബങ്ങളും തങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ട് പോയത് എന്ന യാഥാര്‍ഥ്യം മനസിലാക്കിയ ബ്രിട്ടനിലെ മലയാളി സമൂഹം കരുണയോടെ കൈപിടിക്കാന്‍ എത്തിയപ്പോള്‍ സുജയുടെ കുടുംബത്തിന് താത്കാലിക ആശ്വാസമായിരിക്കുകയാണ്.
ബ്രിട്ടീഷ് മലയാളി വായനക്കാര്‍ നല്‍കിയ പതിനായിരം പൗണ്ടിനൊപ്പം നാട്ടുകാര്‍ സമാഹരിച്ച എണ്ണായിരം പൗണ്ടും ഈ കുടുംബത്തിന് ലഭിക്കുമ്പോള്‍ സംസ്‌കാര ചിലവുകള്‍ കഴിഞ്ഞും ജീവിതം മുന്നോട്ടു തുഴയാന്‍ ഉള്ള കരുത്തായി ഈ പണം മാറും എന്നുറപ്പാണ്. ഇപ്പോള്‍ അതേ സാഹചര്യം തന്നെയാണ് സംഗീതയുടെ കാര്യത്തിലും സംഭവിക്കുന്നത് എന്ന് വര്‍ത്തിങ്ങ്ടണിലെ മലയാളികള്‍ ചൂണ്ടികാട്ടിയതോടെ തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും ബ്രിട്ടീഷ് മലയാളി വായനക്കാരുടെ മുന്നില്‍ കൈനീട്ടിയെത്താന്‍ നിര്‍ബന്ധിതമാകുകയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍.
യുകെയിലെ മുഴുവന്‍ മലയാളി കുടുംബങ്ങളും ഇന്നേവരെ കാണാത്ത പ്രയാസം നിറഞ്ഞ കോവിഡ് സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും പ്രതിസന്ധിയുടെ മുന്നില്‍ വഴിയറിയാതെ നില്‍ക്കുന്ന ഒരു കുടുംബത്തെ എങ്ങനെ കൈവിട്ടു കളയും എന്ന ചിന്തയാണ് സംഗീത കുടുംബ സഹായ അപ്പീലിന് ഇറങ്ങുമ്പോള്‍ നമ്മുടെ മുന്നില്‍ ഉയരുന്ന പ്രധാന ചോദ്യം.

യുകെയില്‍ സ്ഥിരതാമസം സംബന്ധിച്ച രേഖകള്‍ ഇനിയും ലഭിച്ചിട്ടില്ലാത്തതിനാല്‍ സംഗീതയുടെ 18 കാരനായ മകന് യൂണിവേഴ്സ്റ്റിറ്റി പഠനവും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. നിലവില്‍ ഈ വിദ്യാര്‍ത്ഥിക്ക് യൂണിവേഴ്‌സിറ്റിയില്‍ പോകണമെങ്കില്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റുഡന്റ്‌റ് ഫീ അടക്കേണ്ടി വരും. യുകെയില്‍ നിന്നുള്ള ബാങ്കുകള്‍ നല്‍കുന്ന വിദ്യാര്‍ത്ഥി ലോണുകളും ഈ ചെറുപ്പക്കാരന്റെ മുന്നില്‍ വഴി തുറക്കില്ല. അതിനാല്‍ ഏറെക്കുറെ പൂര്‍ണമായും ഇരുളടഞ്ഞ സാഹചര്യമാണ് ഇപ്പോള്‍ ഈ കുടുംബത്തിന്റെ മുന്നില്‍ ഉള്ളത്. മകന്‍ പഠിച്ചു നല്ല ജോലിയില്‍ എത്തിയാല്‍ തങ്ങളുടെ ദുരിതം തീരും എന്ന് ഏതൊരമ്മയെയും പോലെ സംഗീതയും ആഗ്രഹിച്ചിരിക്കണം. എന്നാല്‍ പൂര്‍ത്തിയാകാത്ത ഒട്ടേറെ ആഗ്രഹങ്ങളെ തന്റെ ഓര്‍മ്മകളോടൊപ്പം പ്രിയപ്പെട്ടവര്‍ക്ക് നല്കിയിട്ടാണ് സംഗീത ജീവിത യാത്ര അവസാനിപ്പിച്ചിരിക്കുന്നത്.
ഏകദേശം പത്ത്വര്‍ഷം മുന്‍പ് സ്റ്റുഡന്റ്‌റ് വിസയില്‍ എത്തിയ സംഗീതയും കുടുംബവും കുടിയേറ്റ നിയമത്തിലെ കാഠിന്യം കാരണം യുകെയില്‍ സ്ഥിര താമസ അര്‍ഹത ലഭിക്കാതെ താല്‍ക്കാലിക ജോലികള്‍ ചെയ്താണ് കഴിഞ്ഞിരുന്നത്. കേരളത്തില്‍ അദ്ധ്യാപിക ആയിരുന്ന സംഗീത എംബിഎ പഠനത്തിന് വേണ്ടിയാണു യുകെയില്‍ എത്തുന്നത്. പഠന ശേഷം മികച്ച ജോലിയും ജീവിതവും സാധ്യമാണ് എന്ന് നാട്ടില്‍ ലഭിക്കുന്ന പാതി സത്യത്തില്‍ വിശ്വസിച്ചാണ് സംഗീതയും കുടുംബവും യുകെയില്‍ എത്തുന്നത്. എന്നാല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ച വിധം മുന്നോട്ടു പോകാതെ വന്നതോടെ സംഗീതയും ജോര്‍ജും ഏക മകനും അടങ്ങുന്ന കുടുംബം തീരാ ദുരിതത്തിലേക്ക് വഴുതുക ആയിരുന്നു എന്നാണ് പ്രാദേശികമായി ലഭ്യമായ വിവരം. സംഗീതയും ജോര്‍ജും താല്‍ക്കാലികമായി ലഭിച്ച കെയറര്‍ ജോലിയുടെ തുച്ഛമായ വരുമാനവുമായി കഴിയുന്നതിനിടയിലും യുകെയില്‍ പിടിച്ചു നില്ക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്കായും പണം ചിലവഴിക്കേണ്ടി വന്നു. ഇതിനിടയില്‍ സംഗീത രോഗിയുമായി. ഒടുവില്‍ സംഗീതയുടെ രോഗാവസ്ഥയില്‍ മനസ്സലിഞ്ഞ ഹോം ഓഫിസ് അധികൃതര്‍ ചികിത്സക്ക് സഹായകമാകും വിധത്തില്‍ താല്‍ക്കാലികമായി യുകെയില്‍ മാനുഷിക പരിഗണനയാണ് ഇപ്പോള്‍ ഈ കുടുംബത്തിന് നല്‍കിയിരിക്കുന്നത്.

സംഗീതയുടെയും സുജയുടെയും ജീവിതത്തില്‍ ഒട്ടേറെ സാമ്യങ്ങള്‍
കോവിഡ് തകര്‍ത്തെറിയുന്ന കുടുംബങ്ങളില്‍ രണ്ടാം വ്യാപനത്തില്‍ ഏറെയും ഇരകളായി മാറിയിരിക്കുന്നത് ചെറുപ്പക്കാരുടെ കുടുംബങ്ങളാണ് എന്നതാണ് യാഥാര്‍ഥ്യം. സംഗീതയും സുജയും നാല്പതുകള്‍ പിന്നിട്ട ചെറു പ്രായത്തില്‍ തന്നെ ജീവിതം മരണത്തിനു മുന്നില്‍ അടിയറവ് വയ്ക്കണ്ടി വന്നവരാണ്. ഇരുവരും യുകെയില്‍ സ്വപ്ന തുല്യ ജീവിതം എന്നുകേട്ടു ഒട്ടേറെ മോഹവുമായി സ്റ്റുഡന്റ്‌റ് വിസയിലാണ് യുകെയില്‍ എത്തിയത്. സുജ അഹമ്മദാബാദില്‍ മികച്ച സര്‍ക്കാര്‍ ജോലിയും സംഗീത കേരളത്തില്‍ അധ്യാപിക ജോലിയും വേണ്ടെന്നു വച്ചാണ് കൂടുതല്‍ മികച്ച ജീവിത സാഹചര്യം ഉള്ള യുകെയില്‍ എത്തുന്നതും. ഇരുവര്‍ക്കും ഒരു കുട്ടി വീതമാണ് ഉള്ളത് എന്നത് കൂടാതെ മരണത്തിനു മുന്‍പുള്ള ഏതാനും നാളുകള്‍ രോഗ ബാധിതരായി കടുത്ത വേദനയോടെയാണ് ജീവിച്ചത് എന്നതും അനേകം സാമ്യങ്ങള്‍ക്കിടയില്‍ വേറിട്ട് നില്കുന്നു. ഇരുവരും പ്രാദേശികമായി മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന പെരുമാറ്റം ആയിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മരണത്തിന്റെ ഒടുവില്‍ കാരണമായി ഒരാള്‍ക്ക് കോവിഡും മറ്റൊരാള്‍ക്ക് രോഗം മൂര്‍ച്ഛിച്ചതും മാത്രമാണ് ഇവരുടെ ഓര്‍മ്മകളില്‍ മുഴുകുമ്പോള്‍ വ്യത്യസ്തമായി തോന്നുന്ന ഏക കാരണം. എന്തിനേറെ, ഇരുവരെയും ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സഹോദരിമാര്‍ ആണെന്ന് തോന്നിക്കും വിധമുള്ള മുഖച്ഛായ പോലും ആണെന്നത് മരണത്തിന്റെ മുന്നിലും ഇരുവരെയും ഒന്നിച്ചു നിര്‍ത്തുന്നു.
തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്.ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ്HMRC ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference: sangeetha George Appeal
IBAN Number: GB70MIDL40470872314320

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category