1 GBP = 102.00 INR                       

BREAKING NEWS

'മകനെ നിനക്ക് വേണ്ടി' എന്ന കയ്യൊപ്പോടെ യുകെ മലയാളികള്‍ ഇന്നലെ നല്‍കിയത് 2830പൗണ്ട്;സെറ്റില്‍മെന്റ് വിസയ്ക്കായുള്ള നിയമ പോരാട്ടത്തില്‍ ചെലവിട്ടത് വന്‍തുക; ഒടുവില്‍ കടക്കെണിയിലായപ്പോള്‍ മകന്റെ പഠനംമുടങ്ങി; സംഗീത മടങ്ങിയത് കദനഭാരത്തോടെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഒരു പക്ഷെ യുകെയില്‍ എത്തിയില്ലായിരുന്നെകില്‍ സംഗീതയുടെയും ജോര്‍ജിന്റെയും ജീവിതം ഇത്രമേല്‍ കഠിനമാകുമായിരുന്നില്ല .വിധി ഓരോരുത്തര്‍ക്കുമായി ഓരോ കാര്‍ഡ് തയ്യാറാക്കുന്നുണ്ട് എന്ന് പറയും പോലെ യുകെയില്‍ എത്തിയ സംഗീതയ്ക്കും ജോര്‍ജിനുമായി വിധി കരുതി വച്ചതു നിര്‍ഭാഗ്യങ്ങള്‍ മാത്രമാണ്. ഒന്‍പതു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ സംഗീത ജീവിതത്തില്‍ അനുഭവിച്ച സന്തോഷ നിമിഷങ്ങള്‍ അധികമൊന്നുമുണ്ടാകില്ല. കാരണം എംബിഎ പഠനം പൂര്‍ത്തിയാകും മുന്നേ ക്യാന്‍സര്‍ രോഗിയായി മാറിയ സംഗീത തുടര്‍ന്ന് ചകിത്സക്കും മറ്റുമായി യുകെയില്‍ തുടരാന്‍ വേണ്ടി നടത്തിയ നിയമ പോരാട്ടമാണ് അവരുടെ ജീവിതത്തിലെ കഴിഞ്ഞ ആറു വര്‍ഷത്തെ ബാലന്‍സ് ഷീറ്റ്. കയ്യിലെ സമ്പാദ്യം മുഴുവന്‍ യുകെയില്‍ എത്താനും പഠിക്കാനും പിന്നെ പിടിച്ചു നില്‍ക്കാനും വേണ്ടി ചിലവാക്കിയ സംഗീതയും ജോര്‍ജും തീരാ രോഗവുമായി നാട്ടിലേക്കു മടങ്ങാവുന്ന അവസ്ഥയില്‍ ആയിരുന്നില്ല.
യുകെയിലെ മികച്ച ചികിത്സ തന്നെ ജീവിതത്തിലേക്ക് മടക്കി എത്തിക്കും എന്നതായിരുന്നു സംഗീതയുടെ മുഴുവന്‍ പ്രതീക്ഷയും. അതിനാല്‍ എങ്ങനെയും യുകെയില്‍ ചികിത്സ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കനിവ് തേടി സര്‍ക്കാരിന് മുന്നില്‍ എത്തിയതു ഏറെ പണം മുടക്കിയാണ്. ഒടുവില്‍ ട്രിബുണല്‍ പത്തുവര്‍ഷം യുകെയില്‍ തുടരാന്‍ ഹ്യുമാനിറ്റേറിയന്‍ വിസ അനുവദിക്കുമ്പോഴേക്കും കെയറര്‍ ജോലി ചെയ്തു രണ്ടറ്റം മുട്ടിക്കാന്‍ നോക്കിയ ഈ കുടുംബം സാമ്പത്തികമായി ഏറെ തകര്‍ന്നു കഴിഞ്ഞരുന്നു. ഏതമ്മയെയും പോലെ ഏക മകന്റെ മികച്�വിദ്യാഭ്യസം സ്വപ്നം കണ്ട സംഗീതക്ക് ഒടുവില്‍ അതും തടസമായി മാറുന്നത് കണ്ടേണ്ടി വന്നു. യൂണിവേഴ്സിറ്റി പ്രവേശനത്തിന് ആഗ്രഹിച്ച സംഗീതയുടെ മകന്റെ മുന്നില്‍ യൂണിവേഴ്‌സിറ്റികളും വിദ്യാഭ്യാസ ലോണ്‍ നല്‍കേണ്ട സ്ഥാപനങ്ങളും വാതില്‍ കൊട്ടിയടച്ചു.

രേഖകളില്‍ ബ്രിട്ടീഷ് പൗരത്വമുള്ളവര്‍ക്കു ഉള്ള രേഖകള്‍ ഇല്ലാത്തതും ഇന്ത്യയില്‍ ജനിച്ച വിദ്യാര്‍ത്ഥി എന്നതും സംഗീതയുടെ മകന്റെ മുന്നില്‍ വഴി മുടക്കാന്‍ കാരണമായി. ഇതോടെ യൂണിവേഴ്സിറ്റി പ്രവേശം എന്ന സ്വപനമാണ് തകര്‍ന്നത്. ഭാര്യയുടെ അസുഖത്തിനും മകന്റെ പഠനം മുടങ്ങിയത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളും ജോര്‍ജിനെ പ്രയാസപ്പെടുത്തി ക്കൊണ്ടിരുന്നെകിലും എല്ലാം നേരെയാകും എന്ന ശുഭാപ്തി വിശ്വാസമാണ് ജോര്‍ജിനെ മുന്നോട്ടു നയിച്ചത്. എല്ലാം പ്രാര്‍ത്ഥന നല്‍കിയ ധൈര്യത്തില്‍ വിട്ടുനല്‍കിയാണ് ജോര്‍ജ് ഇത്രയും നാള്‍ പിടിച്ചു നിന്നതു. ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ ജോര്‍ജിന് വലിയ ഉത്തരമൊന്നുമില്ല. ഭാര്യയുടെ മരണത്തെ തുടര്‍ന്നു ഡിപെന്‍ഡന്റ് വിസയില്‍ കഴിഞ്ഞിരുന്ന ജോര്‍ജിന്റെയും മകന്റെയും ഭാവി ദിനങ്ങളെ പറ്റി കൂടുതല്‍ വ്യക്തത ഉണ്ടാകേണ്ടതുണ്ട്.

ഇത്രയും പ്രയാസം നിറഞ്ഞ സാഹചര്യം ആയതുകൊണ്ടാണ് ക്രിസ്മസ്, ന്യുയര്‍ അപ്പീല്‍, സുജ അപ്പീല്‍, സൗത്താംപ്ടണിലെയും സ്റ്റോക് ഓണ്‍ ട്രെന്റിലെയും ഓരോ കുടുംബങ്ങളുടെ ജീവിതം വഴി മുട്ടി നിന്നപ്പോള്‍ സഹായവുമായി എത്തേണ്ട സഹാചര്യം തിരിച്ചറിഞ്ഞു നടത്തിയ അപ്പീലുകള്‍ എന്നിവയെല്ലാം ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഏറ്റെടുത്ത ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഏറെ പ്രയാസത്തോടെ വീണ്ടും സംഗീതയുടെ കുടുംബത്തിനായി വായനക്കാരെ സമീപിച്ചത്. ഹെയ്സല്‍ മരിച്ച സുജയുടെ അപ്പീല്‍ സമാപിച്ച പിറ്റേന്ന് തന്നെ വീണ്ടും സംഗീതയ്ക്കായി രംഗത്തിറങ്ങുക എന്നത് ഏറെ പ്രയാസകരമായ സാഹചര്യം തന്നെ ആയിരുന്നു, പക്ഷെ ഈ കുടുംബത്തിന്റെ സ്ഥിതി നേരിട്ട് മനസിലാക്കുകമ്പോള്‍ ഒരാള്‍ക്കും തന്നെ അവരോടു മറുത്തൊന്നും പറയാന്‍ സാധിക്കില്ല, പ്രത്യേകിച്ചും സംഗീതയുടെ മകന്റെ മുഖത്ത് പടരുന്ന ദൈന്യത കണ്ടറിയുമ്പോള്‍.

അതിനാല്‍ ഈ വരികള്‍ വായിച്ചു പോകുമ്പോള്‍ ഒരു അച്ഛന്റെയും മകന്റെയും മുഖം കൂടി പ്രിയ വായനക്കാരുടെ മനസ്സില്‍ എത്തും എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അവരുടെ സ്ഥാനത്തു നമ്മളില്‍ ആരും ആകാം, വിധി നമുക്കായും ഒരു കാര്‍ഡ് തയ്യാറാക്കിയിരുന്നെകില്‍. പക്ഷെ ഭാഗ്യവശാല്‍ നമ്മളെല്ലാം സുരക്ഷിതരാണ് എന്നതിനാല്‍ നമ്മള്‍ ആരുടെയും പ്രയാസം കണ്ടില്ലെന്നു നടിക്കാന്‍ ഉള്ള കഠിന ഹൃദയരല്ല. ബ്രിട്ടീഷ് മലയാളികള്‍ കരുണയും പ്രയാസം മനസിലാക്കാന്‍ സാധിക്കുന്നവരും ആണെന്നു അനേക വര്‍ഷങ്ങളായി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ആ കരുണയും സ്‌നേഹവും ഒരിക്കല്‍ കൂടി ഉണ്ടാകണം എന്നോര്‍മ്മിപ്പിക്കുകയാണ് സംഗീത അപ്പീല്‍.
ക്യാന്‍സറിനോട് പോരാടി കറുകുറ്റി സ്വദേശിയായ ജോര്‍ജ് പാലാട്ടിയുടെ ഭാര്യ സംഗീത ഈ മാസം ആദ്യമാണ് വിട പറഞ്ഞത്. കോതമംഗലം സ്വദേശിയായ സംഗീത കേരളത്തില്‍ അധ്യാപികയായി ജോലി നോക്കിയ അവസരത്തിലാണ് സ്റ്റുഡന്റ്റ് വിസയില്‍ യുകെയില്‍ എത്തുകയായിരുന്നു. എറണാകുളം ജില്ലയിലെ വൈറ്റിലക്ക് അടുത്ത് തൈക്കൂടം സ്വദേശിയായ കെ ഡി തോമസിന്റെയും ശോശാമ്മ വര്‍ഗീസിന്റെയും ഏക മകളാണ് 42 വയസുകാരിയായ സംഗീത. ഭര്‍ത്താവ് ജോര്‍ജ്ജ് പാലാട്ടി അങ്കമാലി കറുകുറ്റി സ്വദേശിയാണ്.

സംഗീത അപ്പീലിലേക്കായി വായനക്കാര്‍ ഇത് വരെ നല്കിയത് 2830 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഇന്നലെ ആരംഭിച്ച സംഗീത അപ്പീലിലേത്ത് ഇതുവരെ ലഭിച്ചത് 2830 പൗണ്ട് ആണ്.വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ് എയ്ഡ് അടക്കം 2615 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 215പൗണ്ടുമാണ് ലഭിച്ചിരിക്കുന്നത്. വിര്‍ജിന്‍ മണി വഴി സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക് ചെയ്താല്‍ ലഭിക്കുന്നതാണ്. ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച തുകയുടെ വിവരങ്ങള്‍ ചുവടെ:
 
തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്.ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ്HMRC ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference: sangeetha George Appeal
IBAN Number: GB70MIDL40470872314320

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category