1 GBP = 102.50 INR                       

BREAKING NEWS

തൃശൂരില്‍ അഞ്ച് മണിക്കൂറിനിടെ രണ്ടിടങ്ങളിലുണ്ടായ ബൈക്ക് അപകടത്തില്‍ പൊലിഞ്ഞത് നാലു ജീവനുകള്‍

Britishmalayali
kz´wteJI³

തൃശൂര്‍: ജില്ലയില്‍ അഞ്ച് മണിക്കൂറിനിടെ രണ്ടിടങ്ങളിലായുണ്ടായ ബൈക്ക് അപകടത്തില്‍പ്പെട്ട് നാലു പേര്‍ മരിച്ചു. അപ്രതീക്ഷിതമായി ബൈക്ക് അപകടത്തിന്റെ രൂപത്തില്‍ നാലു ജീവനുകള്‍ നഷ്ടമായതിന്റെ ഞെട്ടലിലാണ് നാട്ടുകാരും വീട്ടുകാരും. പുത്തൂര്‍ കൊങ്ങന്‍പാറയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു തോണിപ്പാറ വടക്കാലി ഉണ്ണിക്കൃഷ്ണന്റെ മകന്‍ രാഹുല്‍ കൃഷ്ണന്‍ (23), കൊഴുക്കുള്ളി തച്ചാടിയില്‍ ജയന്റെ മകന്‍ ജിതിന്‍ (26) എന്നിവരാണു മരിച്ചത്.

അരിമ്പൂര്‍ കുന്നത്തങ്ങാടിയില്‍ ബൈക്കിടിച്ചു കാല്‍നടയാത്രക്കാരന്‍ അരിമ്പൂര്‍ തച്ചംപിള്ളി റോഡ് ചാലിശേരി പോളിന്റെ മകന്‍ ഫ്രാന്‍സിസ് (ജോയ് - 48), ബൈക്ക് യാത്രക്കാരന്‍ തളിക്കുളം പുതിയ വീട്ടില്‍ കമാലുദീന്റെ മകന്‍ ബദറുദീന്‍ (51) എന്നിവരാണ് മരിച്ചത്.

കൊങ്ങന്‍പാറയില്‍ സുവോളജിക്കല്‍ പാര്‍ക്കിനു സമീപത്തെ വളവില്‍ ഞായര്‍ രാത്രി 11.30നാണ് രാഹുലിന്റെയും ജിതിന്റെയും ജീവനെടുത്ത അപകടം. വാഹനങ്ങള്‍ വളവില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. തൃശൂരില്‍ നിന്നു തോണിപ്പാറയിലെ വീട്ടിലേക്കു പോകുകയായിരുന്നു രാഹുല്‍. പൊന്നൂക്കരയില്‍നിന്നു കൊഴുക്കുള്ളിയിലേക്കു സ്‌കൂട്ടറില്‍ വരികയായിരുന്നു ജിതിന്‍. രാഹുലിനൊപ്പം യാത്ര ചെയ്ത സുഹൃത്ത് സുഷിനു സാരമായി പരുക്കേറ്റു. കുന്നത്തങ്ങാടിയില്‍ ബാറിനു സമീപം പുലര്‍ച്ചെ നാലരയോടെയാണ് അപകടം.

വീട്ടില്‍നിന്നു കാല്‍നടയായി സമീപത്തെ ചായക്കടയിലേക്കു പോകുകയായിരുന്നു ഫ്രാന്‍സിസ്. ബദറുദ്ദീന്‍ വാടാനപ്പള്ളിയില്‍നിന്നു തൃശൂരിലെ മീന്‍ മാര്‍ക്കറ്റിലേക്കും. രാഹുല്‍, ബദറുദ്ദീന്‍ എന്നിവരുടെ സംസ്‌കാരം നടത്തി.

ജിതിന്റെ സംസ്‌കാരം ഇന്നുച്ചയ്ക്കു കൊഴുക്കുള്ളി ശ്മശാനത്തില്‍.

ഫ്രാന്‍സിസിന്റെ സംസ്‌കാരം ഇന്നു 10ന് അരിമ്പൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍.

സക്കീനയാണ് ബദറുദ്ദീന്റെ ാര്യ. മക്കള്‍: ഷിബില്‍, ബാസില്‍, ഹിബനസ്രിന്‍ (മൂവരും വിദയാര്‍ത്ഥികള്‍).

സീമയാണ് ഫ്രാന്‍സിസിന്റെ ഭാര്യ. മക്കള്‍: ഷിന്റോ, ഷാമിന്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category