1 GBP = 102.00 INR                       

BREAKING NEWS

ഇന്ത്യയിലേക്ക് പറക്കുമ്പോള്‍ ബ്രിട്ടീഷ് എയര്‍വേയ്സിനും എയര്‍ ഇന്ത്യയുടെ സ്വഭാവം; രണ്ടു മാസം പ്രായമായ കുഞ്ഞുമായി നാട്ടിലേക്കു പറക്കാന്‍ എത്തിയ മലയാളി കുടുംബത്തിന് യാത്ര നിക്ഷേധിച്ചു; ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പറയാത്ത കാര്യം ചെക് ഇന്‍ ഡെസ്‌കില്‍ എത്തിയപ്പോള്‍ മാറ്റിപ്പറഞ്ഞു വിമാനക്കമ്പനി വില്ലത്തരം കാട്ടുമ്പോള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇന്ത്യയിലേക്ക് പറക്കുന്ന ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനങ്ങള്‍ക്കു തോന്നുംപടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുമോ? ഇന്ത്യന്‍ യാത്രക്കാരോട് വിദേശ വിമാനക്കമ്പനികള്‍ കാട്ടുന്ന തരംതിരിവ് പണ്ടേ കുപ്രസിദ്ധം ആണെങ്കിലും അതിന് പുതിയൊരു ഉദാഹരണം കൂടിയാവുകയാണ് ലണ്ടനില്‍ നിന്നും ബാംഗ്ലൂര്‍ വഴി കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്ത യുകെ മലയാളി സൈജുവിന്റെ അനുഭവം. ടിക്കറ്റ് ബുക്കിംഗ് സമയത്തോ പിനീടുള്ള അന്വേഷണത്തിലോ തങ്ങളുടെ രണ്ടുമാസം പ്രായമായ കുഞ്ഞിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞിരുന്നില്ലെന്നു നോട്ടിന്‍ഹാമില്‍ താമസിക്കുന്ന കോലഞ്ചേരിക്കാരന്‍ ആയ സൈജു പറയുന്നു.കഴിഞ്ഞ പത്തുവര്‍ഷമായി യുകെ മലയാളിയായ തന്റെ അനുഭവം ടിക്കറ്റ് എടുത്ത മറ്റു വായനക്കാര്‍ക്ക് ഉണ്ടാകാതിരിക്കാനാണ് ബ്രിട്ടീഷ് മലയാളി വഴി പൊതുസമൂഹത്തെ അറിയിക്കുന്നതെന്നും ആരോഗ്യ പ്രവര്‍ത്തകരായ ഇ കുടുംബം പറയുന്നു.

ടിക്കറ്റ് എടുത്തപ്പോഴൊ പിന്നീട് കന്‍ഫര്‍മേഷന്‍ ചെക് സമയത്തോ പറയാത്ത കാര്യമാണ് പിന്നീട് ചെക് ഇന്‍ കൗണ്ടറില്‍ എത്തിയപ്പോള്‍ ഉണ്ടായത്. പൊടുന്നനെ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞു. എല്ലാ യാത്രക്കാര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാനാകില്ലെന്ന് ചെക് ഇന്‍ സ്റ്റാഫ് തീര്‍ത്തു പറഞ്ഞതോടെ കുടുംബത്തിന്റെ അത്യാവശ്യ യാത്ര മുടങ്ങിയിരിക്കുകയാണ്. എന്തുകൊണ്ട് ഇക്കാര്യം മുന്‍പ് ചോദച്ചപ്പോള്‍ പോലും വ്യക്തമായ ഉത്തരം നല്‍കിയില്ല എന്ന ചോ��്ത്തിന് ബ്രിട്ടീഷ് എയര്‍വേയ്സ് എവി��െയും തൊടാതെയുള്ള ന്യായങ്ങളാണ് നിരത്തുന്നത്. ഒരു ഘട്ടത്തില്‍ നിങ്ങളുടെ ഇന്ത്യന്‍ സര്‍ക്കാര്‍ അടിക്കടി തീരുമാനം മാറ്റുന്നതില്‍ തങ്ങള്‍ എന്ത് ചെയ്യാനാണെന്നും ചെക് ഇന്‍ സ്റ്റാഫ് ശബ്ദം ഉയര്‍ത്തുക ആയിരുന്നു.

എന്നാല്‍ സൈജുവിന് പറയാനുള്ളത് മറ്റൊന്നാണ്. ടിക്കറ്റ് എടുത്തപ്പോള്‍ കുട്ടികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന വിധത്തിലാണ് എയര്‍വേയ്സ് കോള്‍ ലൈന്‍ സ്റ്റാഫ് സംസാരിച്ചത്. ബ്രിട്ടീഷ് എയര്‍വേയ്സ് വെബ്‌സൈറില്‍ കയറി 700 പൗണ്ട് മുടക്കിയാണ് സൈജു ലണ്ടന്‍ - ബാംഗ്ലൂര്‍ ടിക്കറ്റ് എടുത്തത്. ആ സമയത്തു കുഞ്ഞിനുള്ള ബാസിനെറ്റ് ലഭിക്കാതെ വന്നപ്പോള്‍ പിന്നീട് അതിനായി 160 പൗണ്ട് വേറെയും മുടക്കേണ്ടി വന്നു. യാത്ര മുടങ്ങിയപ്പോള്‍ നയാ പൈസ മടക്കി നല്കാനാകില്ല എന്ന നിലപാടാണ് ബ്രിട്ടീഷ് എയര്‍വേയ്സ് സ്വീകരിച്ചത്. എന്നാല്‍ മൂന്നു ദിവസം മുന്‍പ് തന്റെ സുഹൃത്തും അഞ്ചു വയസുള്ള കുട്ടിയും കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത കാര്യം പറഞ്ഞപ്പോഴും ബ്രിട്ടീഷ് എയര്‍വേയ്‌സിന് തര്‍ക്കുത്തരം ആയിരുന്നു മറുപടി. യാത്രക്ക് തൊട്ടു മുന്‍പ് ഇങ്ങനെ നിര്‍ദേശങ്ങള്‍ മാറ്റിയാല്‍ ഞങ്ങള്‍ എന്ത് ചെയ്യും എന്ന സൈജുവിന്റെ ചോദ്യത്തിന് ഇതിനൊന്നും തങ്ങളല്ല ഉത്തരവാദി തങ്ങള്‍ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിന്റെ നിര്‍ദേശം പാലിക്കാന്‍ ബാധ്യസ്ഥരാണ് എന്ന നിലപാടാണ് ബ്രിട്ടീഷ് എയര്‍വേയ്സ് ജീവനക്കാര്‍ സ്വീകരിച്ചത്.

സൈജുവിനെ ബോധ്യപ്പെടുത്താന്‍ എയര്‍വേയ്സ് അധികൃതര്‍ നേരിട്ട് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റയുമായി സംസാരിക്കുകയും ചെയ്തിരുന്നു .ആ സമയത്തും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്ര ചെറിയ കുഞ്ഞായാലും യാത്ര ചെയ്യാനാകില്ല എന്ന നിലപാടാണ് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റി സ്വീകരിച്ചത്. ഇതോടെ ഡല്‍ഹിക്കു പിന്നാലെ ബാംഗ്ലൂര്‍ വഴിയുള്ള യാത്രയും യുകെ മലയാളികള്‍ക്ക് മുന്നില്‍ ശകുനം മുടക്കിയാകി മാറുകയാണ്.കഴിഞ്ഞ മാസത്തെ ഡല്‍ഹി സംഭവത്തിന് ശേഷം നിരവധി യുകെ മലയാളികളാണ് ബാംഗ്ലൂര്‍ വിമാനത്താവളം വഴി കേരളത്തില്‍ എത്തുന്നത്. ഇത് മനസിലാക്കി ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ യുകെ യാത്രികര്‍ക്ക് മുന്നില്‍ കര്‍ക്കശ നിലപാടിലേക്ക് നീങ്ങുകയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്.

അതേസമയം പത്തു വയസില്‍ താഴെ ഉള്ള കുട്ടികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താന്‍ പല ടെസ്റ്റിംഗ് സെന്ററുകളും മടിക്കുകയാണ് എന്നും സൈജു പറയുന്നു. അത്യാവശ്യമല്ലാത്ത വിമാന യാത്ര പോലെയുള്ള സാഹചര്യങ്ങളില്‍ ഓണ്‍ലൈന്‍ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ കൊച്ചു കുട്ടികളുടെയും മറ്റും സ്വാബ് ടെസ്റ്റ് നടത്താന്‍ തയാറല്ല. നോട്ടിന്‍ഹാമില്‍ സൈജു ബൂട്‌സിന്റെ ടെസ്റ്റ് സെന്ററിനെ സമീപിച്ചപ്പോള്‍ അവരും ആവശ്യം നിരാകരിക്കുക ആയിരുന്നു. ഈ സാഹചര്യത്തില്‍ കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കാതെ തങ്ങളെ പോലെയുള്ളവര്‍ക്കു ജന്മ നാട്ടില്‍ എത്താനാകില്ല എന്ന സങ്കടവും സൈജു പങ്കുവയ്ക്കുകയാണ്.ഇതിനായി ഇനിയെത്ര കാലം കാത്തിരിക്കേണ്ടി വരും എന്നാണ് സൈജുവിനെപോലെയുള്ള യാത്രക്കാര്‍ക്ക് അറിയേണ്ടത്.

ഇക്കാര്യത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ല എന്ന നിലപാടാണ് തുടക്കം മുതല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. യുകെ മലയാളികള്‍ വന്നിറങ്ങുന്ന ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ ഐര്‌പോര്‍ട്ടുകളില്‍ നേരിടുന്ന പ്രയാസങ്ങള്‍ നീക്കാന്‍ തങ്ങള്‍ക്കു ഒരു ഉത്തരവാദിത്തവും ഇല്ല എന്ന മട്ടിലുള്ള കേരള സര്‍ക്കാരിന്റെ നിക്ഷേധാത്മക നിലപാട് കടുത്ത പ്രതിക്ഷേധാര്‍ഹം ആണെന്നും അടുത്ത ദിവസങ്ങളില്‍ യാത്ര മുടങ്ങിയവര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫര്‍ വഴി എത്തിയ തൃശൂര്‍ സ്വദേശി വിസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് കുട്ടിക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സുരക്ഷിതമായി ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് വഴി തന്നെ നാട്ടിലെത്തിയിരുന്നു. ഇത്തരം ഇരട്ടത്താപ്പു എങ്ങനെ സംഭവിക്കുന്നു എന്ന കാര്യത്തില്‍ എവിടെയും വിശദീകരണവുമില്ല.
 
ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് മാത്രം പഴഞ്ചന്‍ വിമാനങ്ങള്‍ ഓടിക്കുന്ന എമിറേറ്റ്‌സ് അടക്കമുള്ള വിമാന കമ്പനികള്‍ പുലര്‍ത്തുന്ന രണ്ടാംകിട നയം ഇന്ത്യന്‍ യാത്രക്കാരോട് ബ്രിട്ടീഷ് എയര്‍വെയ്‌സും തുടക്കം വച്ചോ എന്ന സംശയമാണ് ശനിയാഴ്ച ഹീത്രോ എയര്‍പോര്‍ട്ടില്‍ നടന്ന സംഭവങ്ങള്‍ ഉയര്‍ത്തുന്നത്. ഇന്ത്യന്‍ യാത്രക്കാരോട് ഇത്തരത്തില്‍ ഒക്കെ പെരുമാറിയാല്‍ മതിയെന്ന നയം പല വിദേശ കമ്പനികളും കാലങ്ങളായി തുടരുന്നതാണ്. തികച്ചും ഉത്തരവാദിത്തം ഇല്ലാത്ത പെരുമാറ്റവും പഴഞ്ചന്‍ വിമാനങ്ങളുമാണ് മിക്കവാറും കേരളത്തിലേക്ക് പറക്കാന്‍ വിട്ടുനല്‍കുക. നാലുവര്‍ഷം മുന്‍പ് തിരുവന്തപുരത്തു നിന്നും ദുബൈയിലേക്ക് പുറപ്പെട്ട വിമാനം തീപിടിച്ചു ദുബായ് എയര്‍പോര്‍ട്ട് റണ്‍വേയില്‍ കത്തിയ സംഭവത്തില്‍ എമിറെറ്റ്‌സിന്റെ കൈവശമുള്ള ഏറ്റവും പഴക്കം ചെന്ന വിമാനങ്ങളില്‍ ഒന്നായിരുന്നു എന്ന് പിനീട് തെളിഞ്ഞിരുന്നു. കേരളത്തിലേക്ക് ലണ്ടനില്‍ നിന്നും ബ്രിട്ടീഷ് എയര്‍വേയ്സ് നേരിട്ടുള്ള വിമാനം ആരംഭിക്കണം എന്ന ഓണ്‍ലൈന്‍ പരാതി പുരോഗമാകുമ്പോള്‍ തന്നെയാണ് എയര്‍ ഇന്ത്യയെ തോല്‍പ്പിക്കും മട്ടിലുള്ള നിരുത്തരവാദിത്ത സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category