1 GBP = 102.50 INR                       

BREAKING NEWS

സംഗീതയുടെ കുടുംബത്തെയും കൈവിടാതെ യുകെ മലയാളികള്‍; അഞ്ച് ദിവസം മുമ്പ് തുടങ്ങിയ അപ്പിലിലേക്കായി ഇതുവരെ എത്തിയത് 10667 പൗണ്ട്

Britishmalayali
kz´wteJI³

യുകെയിലെ മലയാളി സമൂഹം കരുണയും പ്രയാസം മനസിലാക്കാന്‍ സാധിക്കുന്നവരും ആണെന്നു അനേക വര്‍ഷങ്ങളായി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് കോവിഡ് പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലും  ക്രിസ്മസ്, ന്യുയര്‍ അപ്പീല്‍, സുജ അപ്പീല്‍ എന്നിവയുമായി നിങ്ങള്‍ക്ക് മുമ്പില്‍ ഞങ്ങള്‍ കൈ നീട്ടി എത്തിയപ്പോള്‍ യാതൊരു മടിയും കൂടാതെ തങ്ങളിലൊരാളായി ഓരോരുത്തരെയും കണ്ട് തങ്ങളാല്‍ കഴിയുന്ന സഹായം നല്കുന്നത്. ഇപ്പോളിതാ ഹെയ്‌സല്‍ മരിച്ച സുജയുടെ അപ്പീല്‍ സമാപിച്ച പിറ്റേന്ന് തന്നെ വീണ്ടും സംഗീതയ്ക്കായി രംഗത്തിറങ്ങിയ ബ്രീട്ടിഷ് മലയാളി ചാരിറ്റിയിലേക്ക് സഹായം ഒഴുക്കുകയാണ് മലയാളി സമൂഹം.
 
അഞ്ച് ദിവസം മുമ്പ് സംഗീതയുടെ കുടുംബത്തെ സഹായിക്കാനായി ആരംഭിച്ച അപ്പീലിലേക്ക് ഇത് വരെ 10667 പൗണ്ടാണ് ലഭിച്ചത്. വിര്‍ജിന്‍ മണി അക്കൗണ്ടിലേക്ക് 10227. 50 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 440 പൗണ്ടുമാണ് ഇത് വരെ ലഭിച്ചത്. വിര്‍ജിന്‍ മണി അക്കൗണ്ടിലേക്കായി വായനക്കാര്‍ നല്കിയത് 8371 പൗണ്ടാണ്. ഇതിന്റെ ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ന്നപ്പോള്‍ തുക 10227 പൗണ്ടിലേക്ക് എത്തുകയായിരുന്നു.

ക്യാന്‍സറിനോട് പോരാടി കറുകുറ്റി സ്വദേശിയായ ജോര്‍ജ് പാലാട്ടിയുടെ ഭാര്യ സംഗീത ഈ മാസം ആദ്യമാണ് വിട പറഞ്ഞത്. കോതമംഗലം സ്വദേശിയായ സംഗീത കേരളത്തില്‍ അധ്യാപികയായി ജോലി നോക്കിയ അവസരത്തിലാണ് സ്റ്റുഡന്റ്‌റ് വിസയില്‍ യുകെയില്‍ എത്തുകയായിരുന്നു. എറണാകുളം ജില്ലയിലെ വൈറ്റിലക്ക് അടുത്ത് തൈക്കൂടം സ്വദേശിയായ കെ ഡി തോമസിന്റെയും ശോശാമ്മ വര്‍ഗീസിന്റെയും ഏക മകളാണ് 42 വയസുകാരിയായ സംഗീത. ഭര്‍ത്താവ് ജോര്‍ജ്ജ് പാലാട്ടി അങ്കമാലി കറുകുറ്റി സ്വദേശിയാണ്.

യുകെയില്‍ എത്തിയ സംഗീത ജീവിതത്തില്‍ അനുഭവിച്ച സന്തോഷ നിമിഷങ്ങള്‍ അധികമൊന്നുമുണ്ടാകില്ല.ഏകദേശം പത്ത് വര്‍ഷം മുന്‍പ് സ്റ്റുഡന്റ്റ് വിസയില്‍ എത്തിയ സംഗീതയും കുടുംബവും കുടിയേറ്റ നിയമത്തിലെ കാഠിന്യം കാരണം യുകെയില്‍ സ്ഥിര താമസ അര്‍ഹത ലഭിക്കാതെ താല്‍ക്കാലിക ജോലികള്‍ ചെയ്താണ് കഴിഞ്ഞിരുന്നത്. കേരളത്തില്‍ അദ്ധ്യാപിക ആയിരുന്ന സംഗീത എംബിഎ പഠനത്തിന് വേണ്ടിയാണു യുകെയില്‍ എത്തുന്നത്.  എംബിഎ പഠനം പൂര്‍ത്തിയാകും മുന്നേ ക്യാന്‍സര്‍ രോഗിയായി മാറിയ സംഗീത തുടര്‍ന്ന് ചകിത്സക്കും മറ്റുമായി യുകെയില്‍ തുടരാന്‍ വേണ്ടി നടത്തിയ നിയമ പോരാട്ടമാണ് അവരുടെ ജീവിതത്തിലെ കഴിഞ്ഞ ആറു വര്‍ഷത്തെ ബാലന്‍സ് ഷീറ്റ്. 
ഇത് കൂടാതെ സംഗീതയുടെ ഏക മകന്റെ വിദ്യാഭ്യാസവും ഇരുളടഞ്ഞിരിക്കുകയാണ്. സ്ഥിരതാമസം സംബന്ധിച്ച രേഖകള്‍ ഇനിയും ലഭിച്ചിട്ടില്ലാത്തതിനാല്‍ സംഗീതയുടെ 18 കാരനായ മകന് യൂണിവേഴ്സ്റ്റിറ്റി പഠനവും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. നിലവില്‍ ഈ വിദ്യാര്‍ത്ഥിക്ക് യൂണിവേഴ്സിറ്റിയില്‍ പോകണമെങ്കില്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റുഡന്റ്റ് ഫീ അടക്കേണ്ടി വരും. യുകെയില്‍ നിന്നുള്ള ബാങ്കുകള്‍ നല്‍കുന്ന വിദ്യാര്‍ത്ഥി ലോണുകളും ഈ ചെറുപ്പക്കാരന്റെ മുന്നില്‍ വഴി തുറക്കില്ല. അതിനാല്‍ ഏറെക്കുറെ പൂര്‍ണമായും ഇരുളടഞ്ഞ സാഹചര്യമാണ് ഇപ്പോള്‍ ഈ കുടുംബത്തിന്റെ മുന്നില്‍ ഉള്ളത്

സംഗീതയും ജോര്‍ജും താല്‍ക്കാലികമായി ലഭിച്ച കെയറര്‍ ജോലിയുടെ തുച്ഛമായ വരുമാനവുമായി കഴിയുന്നതിനിടയിലും യുകെയില്‍ പിടിച്ചു നില്ക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്കായും പണം ചിലവഴിക്കേണ്ടി വന്നു. ഇതിനിടയില്‍ സംഗീത രോഗിയുമായി. ഒടുവില്‍ സംഗീതയുടെ രോഗാവസ്ഥയില്‍ മനസ്സലിഞ്ഞ ഹോം ഓഫിസ് അധികൃതര്‍ ചികിത്സക്ക് സഹായകമാകും വിധത്തില്‍ താല്‍ക്കാലികമായി യുകെയില്‍ മാനുഷിക പരിഗണനയാണ് ആകെ ഈ കുടുംബത്തിന് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന സഹായം ഈ കുടുംബത്തിനായി നല്കിയാല്‍ അതിലും വലിയ കരുണ വേറുന്നുമാകില്ല.
 
തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്.ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ്HMRC ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference: sangeetha George Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category