1 GBP = 102.50 INR                       

BREAKING NEWS

മുതലയുടെ വായില്‍ നിന്നും രക്ഷപ്പെട്ട് എത്തിയ മാന്‍ ചെന്ന് പെട്ടത് പുള്ളിപുലിയുടെ മുന്നില്‍; വെള്ളത്തില്‍ നിന്നും കരയ്ക്കെത്തിയ മാനിനെ നിമിഷങ്ങള്‍ക്കകം അകത്താക്കി: ലോകത്തിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ മാനിന്റെ വീഡിയോ കാണാം

Britishmalayali
kz´wteJI³

മുതലയുടെ വായില്‍ നിന്നും രക്ഷപ്പെട്ടെത്തിയ മാന്‍ ചെന്ന് പെട്ടത് പുള്ളിപ്പുലിയുടെ മുന്നില്‍. പിന്നെ കാര്യം പറയണോ. നിമിഷങ്ങള്‍ക്കകം മാനിനെ പുലി അകത്താക്കുകയും ചെയ്തു. സൗത്ത് ആഫ്രിക്കയിലെ ക്രഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് അതിജീവനത്തിനുള്ള പോരാട്ടത്തിനിടയില്‍ ഇംപാല ഇനത്തില്‍ പെട്ട മാന്‍കുട്ടി പുലിയുടെ വായില്‍ അകപ്പെട്ടത്.

മുതലയുടെ പിടിയില്‍ തടാകത്തില്‍ അകപ്പെട്ടു പോയ പാവം മാന്‍ കുട്ടി വളരെ ഏറെ കഷ്ടപ്പെട്ടാണ് തന്റെ കാല്‍ മുതലയുടെ വായില്‍ നിന്നും വിടുവിച്ചത്. എന്നാല്‍ മുറിഞ്ഞ കാലില്‍ മുടന്തി രണ്ടടി വയ്ക്കുമ്പോള്‍ തന്നെ പുള്ളിപ്പുലി മാനിനെ ആക്രമിക്കുക ആയിരുന്നു.

എയ്ഞ്ചല-ക്രെയ്ഗ് ദമ്പതികളാണ് ഈ ദയനീയ വീഡിയോ ദൃശ്യം പകര്‍ത്തിയത്. മുതലയുടെ വായില്‍ നിന്നും രക്ഷപ്പെടാന്‍ കൊതിക്കുന്ന മാനിന്റെ പരാക്രമം നെഞ്ചിടിപ്പേറ്റുന്നതിനിടയിലാണ് ഒരു വിധം മാന്‍ രക്ഷപ്പെടുന്നത്. ഈ നിമിഷം കാണുന്നവരുടെ മനസ്സില്‍ പോലും സന്തോഷം നിറയ്ക്കുമ്പോഴാണ് ജീവനും കൊണ്ടോടിയ മാനിനു മുന്നില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അതിലും വലിയ വേട്ടക്കാരന്‍ വന്നെത്തിയത്. ഉടന്‍ തന്നെ മാനിനെ പുലി ആക്രമിച്ച് കീഴ്പ്പെടുത്തുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category