
കണ്ണൂര്‍: കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ തീ കൊളുത്തി മരിച്ചനിലയില്‍. തോട്ടട സമാജ്വാദി കോളനി സ്വദേശി സ്നേഹയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീ കൊളുത്തി മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്നേഹ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 2019ലായിരുന്നു സ്നേഹ ലിം?ഗമാറ്റ ശസ്ത്രക്രിയക്ക് വിധേയായത്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സ്നേഹയുടെ പെട്ടെന്നുള്ള ആത്മഹത്യക്ക് കാരണം തേടുകയാണ് നാട്ടുകാരും.
കോര്‍പ്പറേഷനിലെ മുപ്പത്തിആറാം ഡിവിഷനായ കിഴുന്നയില്‍നിന്നുമാണ് സ്നേഹ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ശബ്ദം സമൂഹം മുഴുവന്‍ കേള്‍പ്പിക്കാനും കാലങ്ങളായി മാറ്റമില്ലാതെ തുടരുന്ന തോട്ടട സമാജ്വാദി കോളനി ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മാറ്റത്തിനുവേണ്ടിയുമാണ് മത്സരിക്കുന്നതെന്നായിരുന്നു സ്നേഹയുടെ നിലപാട്. 90 വോട്ടുകള്‍ മാത്രമാണ് സ്നേഹ നേടിയത്.
2019 ഏപ്രില്‍ 17ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സ്നേഹയുടെ ലിംഗമാറ്റ ശസ്ത്രക്രിയ. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിക്കിടക്കയില്‍ നിന്ന് പോളിങ് ബൂത്തിലെത്തി അന്നും വോട്ട് ചെയ്തിരുന്നു സ്നേഹ. കണ്ണൂര്‍ മണ്ഡലത്തിലെ അഞ്ച് ട്രാന്‍സ് വോട്ടര്‍മാരില്‍ ഒരാളായി സ്നേഹയും മാറുകയായിരുന്നു. സ്നേഹ കുടുംബശ്രീ പ്രവര്‍ത്തകയായിരുന്ന സ്നേഹ ചിപ്സ് നിര്‍മ്മാണ യൂണിറ്റിന്റെ സെക്രട്ടറിയുമായിരുന്നു സ്നേഹ.
കണ്ണൂരിലെ ആനക്കുളത്ത് നന്മ അയല്‍ക്കൂട്ട അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ഉപ്പേരി ഉല്പാദന യൂണിറ്റായ നൈസിയുടെ പ്രവര്‍ത്തകയായിരുന്നു സ്നേഹ. അഞ്ച് വ്യത്യസ്ത ചിപ്സുകള്‍ യൂണിറ്റില്‍ ഉല്പാദിപ്പിക്കുന്നു. മാസം ശരാശരി 2000 കിലോഗ്രാം ചിപ്സിന്റെ വില്‍പ്പന ഇവിടെ നടന്നിരുന്നു
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam