1 GBP = 102.50 INR                       

BREAKING NEWS

ഗായകന്‍ എം എസ് നസീം അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ; വിട പറഞ്ഞത് അനുഗ്രഹീത ഗായകനും കലാസംഘാടകനും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഗായകന്‍ എം എസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് 16 വര്‍ഷമായി ചികില്‍സയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാടകങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയനായ ഗായകനാണ് എം എസ് നസീം. നിരവധി സിനിമകളിലും പാടിയിട്ടുണ്ട്. ടെലിവിഷന്‍ രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു. 1987ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. മലയാളത്തിലെ ആദ്യ സംഗീത പരമ്പര ആയിരം ഗാനങ്ങള്‍ തന്‍ ആനന്ദ ലഹരിയുടെ അമരക്കാരനായിരുന്നു എം എസ് നസീം.

പതിനൊന്നാം വയസ്സില്‍ കമുകറയുടെ ഒരു ഗാനം പാടിക്കൊണ്ടാണ് നസീം സംഗീതലോകത്തെത്തുന്നത്. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, ആകാശവാണി എന്നിവയ്ക്കായി ആയിരത്തില്‍പ്പരം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. പാട്ടുകാരന്‍ എന്നതിനേക്കാളുപരി പലപ്പോഴും പാട്ടിന്റെ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മ്യൂസിക് ക്രിട്ടിക് കൂടിയായിരുന്നു അദ്ദേഹം. ഗായകന്‍, കോഓര്‍ഡിനേറ്റര്‍, പ്രോഗ്രാം കണ്ടക്ടര്‍ എന്നിങ്ങനെ എല്ലാ തരത്തിലും കഴിവ് തെളിയിച്ചു. മലയാളത്തിലെ ആദ്യത്തെ ഗസല്‍ ആല്‍ബം പൂര്‍ത്തിയാക്കിയത് നസീമാണ്.

സ്വരഭാരത് ട്രൂപ്പിലെ അംഗമെന്ന നിലയില്‍ ഡല്‍ഹി ദൂര്‍ദര്‍ശനുവേണ്ടി 18 ഭാഷകളില്‍ പാടിയിട്ടുണ്ട്. നിരവധി നാടകങ്ങള്‍ക്കും ടി.വി. പരമ്പരകള്‍ക്കും ഡോക്യുമെന്ററികള്‍ക്കു വേണ്ടിയും സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ നാടക-സമിതികള്‍ക്ക് വേണ്ടിയും അന്‍പതിലേറെ കാസറ്റുകള്‍ക്കു വേണ്ടിയും പാടിയിട്ടുള്ള നസീം 'മലയാള ഗസലുകള്‍' എന്ന ആദ്യ മലയാള ഗസല്‍ ആല്‍ബവും പുറത്തിറക്കിയിട്ടുണ്ട്. സിനിമയിലെ പഴയ ഗാനങ്ങളുടെ കളക്ഷന്‍ 'രാജ്മഹല്‍' എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ട്. ഗാനസ്മൃതി, ഹിറ്റ്സ് ഓഫ് എ.എം. രാജ എന്നീ കാസറ്റുകള്‍ നിര്‍മ്മിച്ചു.

നാലുതവണ ഏറ്റവും മികച്ച ഗായകനുള്ള മിനി സ്‌ക്രീന്‍ അവാര്‍ഡ്, കമുകറ ഫൗണ്ടേഷന്‍ പുരസ്‌കാരം, അബുദാബി മലയാളി സമാജ അവാര്‍ഡ്, 1997-ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് എന്നിവ നസീമിനെ തേടിയെത്തിയ അംഗീകാരങ്ങളില്‍ ചിലതു മാത്രമാണ്. ഭാര്യ: ഷാഹിദ ഭാര്യ, മക്കള്‍: നാദിയ, ഗീത്. നസീമിന്റെ മരണത്തില്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അനുശോചനമറിയിച്ചു. അനുഗ്രഹീത ഗായകനും കലാസംഘാടകനുമായിരുന്നു എം എസ് നസീമെന്നും തിരുവനന്തപുരത്തെ കലാസാംസ്‌കാരിക രംഗത്ത് അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹമെന്നും മന്ത്രി അനുസ്മരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category