1 GBP = 102.00 INR                       

BREAKING NEWS

കടുത്ത തണുപ്പിനെ അതി ജീവിക്കാനാവാതെ നാട്ടില്‍ നിന്നെത്തിയ മാതാപിതാ ക്കള്‍; കെന്റിലെ മേരിക്ക് പിന്നാലെ സെന്റ് ആല്‍ബന്‍സിലെ ജോര്‍ജും മരണത്തിന് കീഴടങ്ങി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ബ്രിട്ടന്‍ കൊടും ശൈത്യത്തില്‍ വീണതോടെ പ്രായമായവര്‍ക്ക് അതിജീവനം പ്രയാസമാണെന്ന് ഓര്‍മ്മിപ്പിച്ചു തുടര്‍ച്ചയായി മരണ വാര്‍ത്തകള്‍ എത്തുന്നു. കഴിഞ്ഞ ദിവസം കെന്റില്‍ മരിച്ച മേരി വര്‍ഗീസിന് പിന്നാലെ സെന്റ് ആല്‍ബന്‍സില്‍ മകളെ കാണാനെത്തിയ ജോര്‍ജ് പീറ്റര്‍ എന്ന പിതാവും മരണത്തിനു കീഴടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസ്ങ്ങളില്‍ എല്ലാം രാവും പകലും ഒരുപോലെ മൈനസ് താപനിലയില്‍ തുടരുന്നത് രക്ത സമ്മര്‍ദം, ഹൃദ്രോഗം എന്നിവയുള്ള പ്രായമായവര്‍ക്ക് ഗുരുതര ആരോഗ്യ പ്രയാസങ്ങള്‍ സൃഷ്ടിക്കും എന്നോര്‍മ്മപ്പെടുത്തുകയാണ് ഇരുവരുടെയും മരണം.
കഴിഞ്ഞ ദിവസങ്ങളില്‍ യുകെയുടെ പല ഭാഗത്തും ഉണ്ടായ മഞ്ഞുവീഴ്ച ഇപ്പോഴും തുടരുകയാണ്. രാത്രിയിലെ അതിശൈത്യം പകലും മാറ്റമില്ലാതെ തുടരുന്നത് വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്നവര്‍ക്ക് പോലും പ്രയാസമായി മാറുകയാണ്. ഇതോടെ കോവിഡ് കുരുക്കില്‍ പെട്ടു യുകെയില്‍ തങ്ങുന്ന അനേകം മാതാപിതാക്കളെ സംബന്ധിച്ച് ദുരിതകാലമായി മാറുകയാണ് ശൈത്യത്തിന്റെ അവസാന നാളുകള്‍.

എറണാകുളം വടുതല ബെഥേല്‍ ചക്കാലക്കല്‍ ജോര്‍ജ് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് കുടുംബം വെളിപ്പെടുത്തുന്നു. ആല്‍ബന്‍സില്‍ കഴിയുന്ന മകള്‍ ജിയയുടെ കൂടെയായിരുന്നു ഒരു വര്‍ഷമായി പിതാവ് കഴിഞ്ഞിരുന്നത്. കോവിഡ് നിയന്ത്രങ്ങള്‍ തടസമായില്ലെങ്കില്‍ മൃതദേഹം നാട്ടില്‍ എത്തിക്കണമെന്നാണ് കുടുംബം ആഗ്രഹിക്കുന്നത്. എന്നാല്‍ വിമാനസര്‍വീസുകളില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ അനേകം യുകെ മലയാളികളെയാണ് നിരന്തരം പ്രയാസപ്പെടുത്തി കൊണ്ടിരിക്കുന്നത്. റിട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോളിക്കുട്ടിയാണ് പരേതന്റെ പത്‌നി. ജോമോള്‍ , ജിയാ എന്നിവരാണ് മക്കള്‍.
വടുതല സെന്റ്. ആന്റണീസ് ഇടവകാംഗമാണ്.
കോവിഡ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിസ കാലാവധി നേടിയെടുത്തു പെണ്‍മക്കളുടെ വീടുകളില്‍ മാറിമറിക്കഴിഞ്ഞിരുന്ന മേരി വര്‍ഗീസ് അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയ വാര്‍ത്ത മനസില്‍ നിന്നും മായും മുമ്പേയാണ് അടുത്ത മരണവാര്‍ത്തയും എത്തിയത്. പ്രമേഹമടക്കം വാര്‍ധക്യ അസുഖങ്ങള്‍ ഉള്ള മേരിക്ക് രക്തസമ്മര്‍ദം ഉയര്‍ന്നതാണ് മരണകാരണമായത്. കെന്റില്‍ താമസിക്കുന്ന സുജ വര്‍ഗീസ്, സൗത്താംപ്ടണിലെ സുമ സിബി എന്നിവരുടെ മാതാവാണ് മേരി. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി ആയിരുന്ന സിബി മേപ്രത്താണ് മരുമക്കളില്‍ ഒരാള്‍. ഇദ്ദേഹം ബ്രിട്ടീഷ് മലയാളി സൗത്താംപ്ടണ്‍ അവാര്‍ഡ് നൈറ്റിന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു.

മൂത്ത മകള്‍ സുജയുടെ മകള്‍ സോണിയയുടെ പ്രസവം അടക്കമുള്ള ചടങ്ങുകള്‍ കൂടി സംബന്ധിക്കാനാണ് മേരി ഒരു വര്‍ഷം മുന്‍പു മക്കളുടെ അടുക്കല്‍ എത്തിയത് .മരണത്തിനു മുന്‍പ് നാലാം തലമുറയിലെ കണ്ണി ആദം ജോസ് മാത്യുവിന്റെ കൂടെ കളിചിരികള്‍ പങ്കുവയ്ക്കാന്‍ പരേതയ്ക്കു സാധിച്ചു എന്നതാണ് കുടുംബത്തിന്റെ ഏക ആശ്വാസം. പരേതയ്ക്കു 72 വയസായിരുന്നു പ്രായം.പത്തനംതിട്ട ജില്ലയില്‍ നരിയപുരം ചേടിയത്ത് പരേതനായ വര്‍ഗീസിന്റെ ഭാര്യയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category