1 GBP = 102.00 INR                       

BREAKING NEWS

കോവിഡിന് കീഴടങ്ങി വിഗനിലെ മോളിയും; കോവിഡില്‍ നിന്നും സുരക്ഷ തേടി ദീര്‍ഘ നാള്‍ ജോലിക്കു പോകാതിരുന്ന ശേഷം ജോലിക്കു കയറിയ ഉടന്‍ രോഗബാധിതയായി; ദിവസങ്ങള്‍ കൊണ്ട് മരണവും കൂട്ടിനെത്തി; ദു:ഖത്തോടെ അതിരമ്പുഴക്കാര്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം യുകെ മലയാളികളെ തേടി വീണ്ടും കോവിഡ് മരണം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് വിഗാന്‍ റോയല്‍ ആല്‍ബര്‍ട്ട് എഡ്വേഡ് ഹോസ്പിറ്റലില്‍ മലയാളി നഴ്‌സിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.  കോവിഡ് പിടിപെടാന്‍ സാധ്യത ഏറെയെന്നു വിലയിരുത്തല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഏറെനാള്‍ ഷീല്‍ഡ് ചെയ്യപ്പെട്ട മലയാളി നഴ്സ് മോളിയാണ് ഇത്തവണ കോവിഡിനോട് പൊരുതി ജീവന്‍ വെടിഞ്ഞിരിക്കുന്നത്. രണ്ടാം കോവിഡ് മരണത്തില്‍ ഇതുവരെ ജീവന്‍ നഷ്ടമായ 16 പേരില്‍ മുന്‍ നിര പോരാളി ആയിരുന്ന വ്യക്തികൂടിയാണ് മോളി എന്ന അതിരമ്പുഴക്കാരി.
 
കോവിഡിനോട് പൊരുതുന്ന മുഴുവന്‍ മലയാളി ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഹൃദയത്തില്‍ ഒരു മുറിപ്പാടായി തീരുകയാണ് മോളിയുടെ മരണവും. പ്രമേഹ ബാധിത ആയിരുന്ന മോളി കോവിഡില്‍ സംരക്ഷണം തേടി ജോലിയില്‍ നിന്നും വിശ്രമത്തിലായിരുന്നു. തിരികെ ജോലിയ്‌ക്കെത്തി ഒരാഴ്ചക്കകം രോഗവും പിടികൂടി എന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരം.

റിട്ടയര്‍ ചെയ്യാന്‍ ഏതാനും വര്‍ഷം കൂടി മാത്രമാണ് മോളിക്കു അവശേഷിച്ചിരുന്നത്. കോവിഡ് ബാധയെ തുടര്‍ന്ന് ശ്വാസ തടസം നേരിട്ടതോടെ ഏതാനും ദിവസം മുന്‍പ് മാത്രമാണ് ആശുപത്രിയില്‍ ചികിത്സാ തേടി എത്തിയത്. മൂന്നു ദിവസത്തെ ചികിത്സയില്‍ രോഗം മൂര്‍ച്ഛിച്ചതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. മൂന്നു ദിവസം വെന്റിലേറ്ററിലും ജീവന്‍ നിലനിര്‍ത്താന്‍ പ്രയാസപ്പെട്ട ശേഷം ഡോക്ടര്‍മാര്‍ മരണം ഇന്ന് രാവിലെ സ്ഥിരീകരിക്കുക ആയിരുന്നു. ഇതോടെ 16 യുകെ മലയാളികളാണ് രണ്ടാം കോവിഡില്‍ ജീവന്‍ വെടിഞ്ഞിരിക്കുന്നത്. കോവിഡില്‍ ഇതുവരെ ജീവന്‍ നഷ്ടമായ മലയാളികളുടെ എണ്ണം 33 ആയി ഉയര്‍ന്നു.

വിഗാന്‍ ഹോസ്പിറ്റലില്‍ തന്നെയാണ് കോട്ടയം തോട്ടയ്ക്കാട് സ്വദേശിയായ മോളി ജോലി ചെയ്തിരുന്നത്. അതിരമ്പുഴ സ്വദേശി ലാലുവാണ് ഭര്‍ത്താവ് . വിവാഹിതയായ മെര്‍ലിന്‍ മകളും മെല്‍വിന്‍ മകനുമാണ്. ഏറെ വര്‍ഷമായി വിഗണില്‍ താമസിക്കുന്ന മലയാളി കുടുംബം എന്ന നിലയില്‍ ഈ പ്രദേശത്തെ മുഴുവന്‍ മലയാളികളുടെയും സങ്കടമായി മാറിയിരിക്കുകയാണ് മോളിയുടെ മരണം.

അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ മോളിയുടെ കുടുംബത്തിന്റെ വേദനയില്‍ ബ്രിട്ടീഷ് മലയാളിയും ഹൃദയഭാരത്തോടെ പങ്കുചേരുന്നു, ആത്മാവിന് നിത്യ ശാന്തി നേരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category