
2018 ല്‍ ഉണ്ടാക്കിയ നേഴ്സുമാരുടെ പേ ഡീല്‍ ഏതാണ്ട് അവസാനിക്കാറായിരിക്കുന്നു. അതായത്, വിവിധ തലങ്ങളിലായി, വിവിധ ബാന്‍ഡുകളില്‍ ജോലിചെയ്യുന്ന നഴ്സുമാരുടെ ശമ്പളത്തില്‍ മാറ്റം വരാന്‍ പോകുന്നു. എന്നാല്‍, യു കെയിലുള്ള എല്ലാ നേഴ്സുമാര്‍ക്കും ഇത് ബാധകമാവില്ല. എന്‍ എച്ച് എസിലെ ജീവനക്കാര്‍ക്ക് മാത്രമായിരിക്കും ഇത് ബാധകമാവുക. 2021-ലെ ശമ്പളം എന്തായിരിക്കുമെന്നതിനെ കുറിച്ച് കൂടുതല്‍ അറിയാം.
നിലവില്‍ പുതിയതായി യോഗ്യത നേടിയ ബാന്‍ഡ് 5 നേഴ്സ് എന്‍ എച്ച് എസില്‍ കരസ്ഥമാക്കുന്ന ശമ്പളം 24,907 പൗണ്ടാണ്. ഭൂരിഭാഗം നേഴ്സുമാരും യോഗ്യത നേടിയശേഷം എന്‍ എച്ച് എസില്‍ പ്രവര്‍ത്തിക്കുമ്പോള്‍, സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നവരും ഉണ്ട്.. അവിടെയും ശമ്പളം ഏതാണ്ട് ഇതിന് സമമായിരിക്കും. ചിലപ്പോള്‍ അല്പം അധിക ശമ്പളവും ലഭിക്കും. എന്നാല്‍, ബാക്കി ആനുകൂല്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ എന്‍ എച്ച് എസിലെ ജോലി തന്നെയാണ് ഉത്തമം എന്ന് ബോദ്യപ്പെടും.
ഇത് പുതിയതായി യോഗ്യത നേടുന്ന നേഴ്സിന്റെ ശമ്പളമാണെങ്കില്‍, പ്രവര്‍ത്തി പരിചയം കൂടുന്നതിനനുസരിച്ച് ശമ്പളവും വര്‍ദ്ധിക്കും. റോയല്‍ കോളേജ് ഓഫ് നഴ്സിംഗിന്റെ കണക്കനുസരിച്ച് എന്‍ എച്ച് എസിലെ നഴ്സുമാരുടെ ശരാശരി ശമ്പളം പ്രതിവര്‍ഷം 33,384 പൗണ്ടാണ്. 2004-ല്‍ ആവിഷ്കരിക്കപ്പെട്ട ഒരു ബാന്‍ഡിംഗ് സമ്പ്രദായമാണ് നേഴ്സുമാര്‍ക്കിടയില്‍ എന്‍ എച്ച് എസ് നടപ്പിലാക്കിയിട്ടുള്ളത്. ഇതനുസരിച്ച് നേഴ്സുമാരെ വിവിധ ബാന്‍ഡുകളായി തിരിച്ചിട്ടുണ്ട്. ഓരോ ബാന്‍ഡിനും വ്യത്യസ്ത ശമ്പളമായിരിക്കും.
ബാന്‍ഡ് 6 ല്‍ ഉള്ളവര്‍ക്ക് പ്രതിവര്‍ഷം 31,365 പൗണ്ടിനും 37, 890 പൗണ്ടിനും ഇടയില്‍ ലഭിക്കുമ്പോള്‍ ബാന്‍ഡ് 7 ല്‍ ഉള്ളവര്‍ക്ക് ലഭിക്കുന്നത് 38,890 മുതല്‍ 44, 503 പൗണ്ട് വരെയാണ്. ബാന്‍ഡ് 8 ല്‍ ഉള്ളവര്‍ക്ക് 45,753 മുതല്‍ 87,754 പൗണ്ട് വരെയും ബാന്‍ഡ് 9 ല്‍ ഉള്ളവര്‍ക്ക് 91,004 മുതല്‍ 104,927 പൗണ്ട് വരെയും ലഭിക്കും. നിങ്ങള്‍ ഏത് ബാന്ഡിലാണോ ഉള്‍പ്പെട്ടിരിക്കുന്നത് ആ ബാന്‍ഡിലെ പ്രവര്‍ത്തിപരിചയം കൂടുന്നതിനനുസരിച്ചാണ് ശമ്പളത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്. എന്നാല്‍, ആ ബാന്‍ഡിന്റെ പരമാവധി പരിധിയില്‍ എത്തിയാല്‍ പിന്നീട് നിങ്ങള്‍ക്ക് ശമ്പള വര്‍ദ്ധനവ് ലഭിക്കുകയില്ല. പിന്നീട് ശമ്പള വര്‍ദ്ധനക്കായി നിങ്ങളുടെ മുന്നിലുള്ള ഒരു പോംവഴി അടുത്ത ബാന്‍ഡിലേക്ക് കടക്കുക എന്നതാണ്.
അതേസമയം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം നിയന്ത്രണ വിധേയമല്ലാത്തതിനാല്‍ കൃത്യമായി എത്ര ലഭിക്കും എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍, പൊതുവേ എന്‍ എച്ച് എസ്സിന്റെ അതേ നയമാണ് അവരും പിന്തുടരുന്നത് എന്നു പറയാം. ചിലയിടങ്ങളില്‍ അവര്‍ കൂടുതല്‍ ശമ്പളവും നല്‍കുന്നുണ്ട്. അതേസമയം, ദിവസ വേതനത്തിന് ഏജന്‍സികള്‍ വഴിയോ എന്‍ എച്ച് എസ് ട്രസ്റ്റ് ബാങ്കുകള്‍ വഴിയോ ജോലിചെയ്യുന്ന നേഴ്സുമാരുടെ പ്രതിദിന വേതനം, സ്ഥിരമായ ജോലിയുള്ള നേഴ്സുമാരുടേതിനേക്കാള് വളരെ കൂടുതലായിരിക്കും. വളരെ പെട്ടെന്നു തന്നെ ഇത്തരക്കാരുടെ ആവശ്യ വന്നുചേരും എന്നതിനാലാണ് ഇവരുടെ വേതനം ഉയര്‍ന്നിരിക്കുന്നത്.
അതേസമയം, ടാക്സ്, പെന്ഷന് ഡിഡക്ഷന് എന്നിവ കൂടി പരിഗണിക്കുമ്പോള്‍ ദിവസ വേതനത്തിന് ജോലിചെയ്യുന്നവര്‍ അത്രയേറെയൊന്നും സമ്പാദിക്കുന്നില്ല എന്നും മനസ്സിലാകും. മാത്രമല്ല, അവര്‍ക്ക് ഒരു മാസം എത്ര ദിവസം തൊഴില്‍ ലഭിക്കുമെന്നതും കണക്കിലെടുക്കേണ്ടതുണ്ട്.
കെയര്‍ഹോം മാനേജര്‍മാരുടെ ശമ്പളം
റെജിസ്റ്റേര്‍ഡ് മാനേജര്‍മാര്‍, റെജിസ്റ്റേര്‍ഡ് ഹോം മാനേജര്‍മാര്‍ എന്നൊക്കെ അറിയപ്പെടുന്ന കെയര്‍ഹോം മാനേജര്‍മാര്‍ കെയര്‍ ക്വാളിറ്റി കമ്മീഷന്റെ നിയന്ത്രണത്തിലാണ് ഉള്ളത്. കെയര്‍ ഹോമുകളുടെ സാമ്പത്തിക കാര്യങ്ങള്‍, ജീവനക്കാരുടെ നിയന്ത്രണം, ആരോഗ്യം സുരക്ഷ തുടങ്ങിയവയെല്ലാം ഇവരുടെ ചുമതലകളാണ്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും കെയര്‍ഹോമുകള്‍ ഉണ്ടെങ്കിലും ഭൂരിഭാഗം കെയര്‍ഹോമുകളും സ്വകാര്യ മേഖലയിലാണ്. ഒരു കെയര്‍ഹോം മാനേജരുടെ ശരാശരി ശമ്പളമ്മ് 35,000 പൗണ്ടിനും 40,000 പൗണ്ടിനും ഇടയിലായിരിക്കും.
ഇത് കൃത്യമായ കണക്കല്ല. ചിലയിടങ്ങളില്‍ പ്രവര്‍ത്തി പരിചയം കുറഞ്ഞ കെയര്‍ഹോം മാനേജര്‍മാര്‍ 25,000 പൗണ്ടിനും ജോലിചെയ്യുന്നുണ്ട്. അതേസമയം 60,000 പൗണ്ട് വരെ ശമ്പളം വാങ്ങുന്ന കെയര്‍ഹോം മാനേജര്‍മാരും ഉണ്ട്. കെയര്‍ഹോമിന്റെ വലിപ്പം, അതിന്റെ സ്ഥാനം, അതിലെ അന്തേവാസികള്‍ എന്നിങ്ങനെ പല കാര്യങ്ങളേയും ആശ്രയിച്ചാണ് ഇവിടെ ശമ്പളം തീരുമാനിക്കപ്പെടുന്നത്.
അതേസമയം എന്‍ എച്ച് എസ് കെയര്‍ഹോമുകള്‍ പിന്തുടരുന്നത് ബാന്‍ഡിംഗ് സമ്പ്രദായം തന്നെയാണ്. ബാന്‍ഡ് 6 ന്റെ ശമ്പളമാണ് ഇവര്‍ക്ക് നല്‍കുന്നത്. അതായത് ആരംഭത്തില്‍ പ്രതിവര്‍ഷം 31,365 പൗണ്ട്. അത് പിന്നീട് കാലാകാലങ്ങളിലായി വര്‍ദ്ധിച്ച് പരമാവധി 37,890 പൗണ്ട് വരെയാകും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam