1 GBP = 102.00 INR                       

BREAKING NEWS

എങ്ങനെയും യുകെയില്‍ എത്താന്‍ 20 ലക്ഷം വരെ നല്കാന്‍ തയ്യാറായി വരി നില്‍കുമ്പോള്‍ സ്റ്റുഡന്റ് വിസ ഒരു തേന്‍ കനി; സ്റ്റുഡന്റായി എത്തിയ ജോസ്ന നല്‍കുന്ന മുന്നറിയിപ്പുകള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി : അടുത്തടുത്തായി സ്റ്റുഡന്റ് വിസയില്‍ എത്തിയ രണ്ടു മലയാളികളുടെ മരണവും തുടര്‍ന്ന് ആ കുടുംബങ്ങള്‍ കടന്നു പോയ കഴിഞ്ഞു നാളുകളെ കുറിച്ചുള്ള അത്യന്ത്യം പ്രയാസകരമായ സാഹചര്യവും ഇങ്ങനെ യുകെയില്‍ എത്തിയ മലയാളി കുടുംബങ്ങളെ കുറിച്ചുള്ള നേര്‍ സത്യങ്ങളാണ് സമൂഹത്തിനു മുന്നില്‍ തുറന്നിടുന്നത്. യുകെയില്‍ ജോലി ലഭിച്ചു വരുന്നവരും പഠിക്കാന്‍ എന്ന പേരില്‍ ജോലി സ്വപനം കണ്ടു എത്തുന്നവരും തമ്മില്‍ അജഗജാന്തര വ്യത്യാസം ഉണ്ടെന്നത് മിക്കവരും തിരിച്ചറിയുക യുകെയില്‍ എത്തി ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞു മാത്രമാകും. അതിനിടയില്‍ പലര്‍ക്കും തിരികെ നാട്ടിലേക്കു മടങ്ങാന്‍ ഉള്ള സമയവും അടുത്തിരിക്കും. പക്ഷെ മുപ്പതും നാല്പതും ലക്ഷം ഒക്കെ കടവും നാട്ടിലെ മറ്റൊരു യുകെ മലയാളിയുടെ കോടികള്‍ വിലമതിക്കുന്ന വീടും വസ്തുവും ഒക്കെ കാണുമ്പോള്‍ എങ്ങനെ തിരിച്ചു പോകുവാനാകും എന്ന ധര്‍മ്മസങ്കടം അലട്ടുന്നത് അനേകരെയാണ്. യാഥാര്‍ഥ്യം ഉറ്റവരെ അറിയിക്കുമ്പോള്‍ പോലും എങ്ങനെയും പിടിച്ചു നില്ക്കാന്‍ ഉള്ള ഉപദേശമാണ് ലഭിക്കുക.
തുടര്‍ന്ന് മനുഷ്യാവകാശവും അഭയാര്‍ത്ഥി വിസയും ഒക്കെ ലഭിക്കാന്‍ ദൈവത്തിന്റെ നാട്ടില്‍ നിന്നെത്തിയവര്‍ ഹോം ഓഫിസിനു നല്‍കുന്ന അപേക്ഷകള്‍ കണ്ടാല്‍ ഏതു മലയാളിയും മൂക്കില്‍ വിരല്‍ വച്ചുപോകും. കാരണം കേരളത്തില്‍ ഒരു ദിവസം എങ്കിലും താമസിച്ചിട്ടുള്ളവര്‍ കേള്‍ക്കാത്ത കാര്യമാണ് ഇത്തരം അപേക്ഷകളില്‍ പറയുന്നത്. കേരളത്തെ ആഫ്രിക്കയെക്കാള്‍ വികൃതമായാണ് ഇത്തരം അപേക്ഷകളില്‍ ചിത്രീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ അഭിഭാഷകനായ ലണ്ടനിലെ സന്ദീപ് കണ്ണന്‍ എഴുതിയ കുറിപ്പിനെ തുടര്‍ന്ന് സാധാരണ വിദ്യാര്‍ത്ഥി വിസയില്‍ എത്തി ഇപ്പോള്‍ നേഴ്സിംഗില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന സൗത്തെന്‍ഡ് ഓണ്‍ സിയിലെ ജോസ്ന എഴുതുന്ന കുറിപ്പ് ഇനിയും യുകെയില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വന്നവര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്നതാണ്.
സീനിയര്‍ കെയറര്‍ വിസ എന്ന പരിപ്പ് വേവിക്കാന്‍ വെള്ളം തിളച്ചു തുടങ്ങി
ജോസ്ന സെബാസ്റ്റിയന്‍
യുകെയ്ക്ക് പഴയ പ്രൗഢി ഒന്നുമില്ലെന്ന് നമ്മള്‍ പുറമെ പറയുമ്പോളും ഇങ്ങോട്ടൊന്നു വരാന്‍ ആഗ്രഹിക്കാത്ത മലയാളികള്‍ ചുരുക്കം. അങ്ങനെയുള്ളവര്‍ പറ്റിക്കപെടുക വളരെയെളുപ്പം. പ്രത്യേകിച്ചു മറ്റുള്ളവരുടെ വിയര്‍പ്പുതുള്ളികളെ വലിച്ചുകുടിച്ചു തന്റെ ദാഹം അകറ്റാന്‍ ആക്കം കൊണ്ട് നിലക്കുന്ന ചില കഴുകന്‍മാര്‍ നമുക്കുചുറ്റുമുള്ളപ്പോള്‍ പറ്റിക്കപെടുക വളരെയെളുപ്പം.

ഞാന്‍ യുകെയില്‍ സ്ഥിരതാമസം ആയതുകൊണ്ടും സ്റ്റുഡന്റ് വിസയെന്ന അഗ്‌നിയിലും വര്‍ക്ക്‌പെര്‍മിറ്റ് എന്ന തീച്ചൂളയിലും നന്നായി ഉരുകി വാര്‍ക്കപ്പെട്ടതിനാലും എന്നോട് ഈ ഇടയായി എന്റെ പല സുഹൃത്തുക്കള്‍ പലോപ്പോളായ് ചോദിച്ച ഒരുകാര്യമാണ് ഈ ഒരു കുഞ്ഞു പോസ്റ്റിലൂടെ എനിക്കറിയാവുന്ന മിനിമം അറിവ് വച്ച് ഷെയര്‍ ചെയ്യുന്നത് .

നഴ്സ്മാര്‍ക്ക് യുകെയില്‍ വളരെ കുറഞ്ഞ ഇംഗ്ലീഷ് യോഗ്യതയോടെ Tier 2 വര്‍ക്ക് വിസയില്‍ വരാമെന്നും ആവോളം ജോലിചെയ്തു സ്വപ്നങ്ങള്‍ പൂവണിയാമെന്നും പറഞ്ഞു പ്രലോഭിപ്പിച്ചു പലരും പലരുടേം കയ്യില്‍നിന്നും ലക്ഷങ്ങള്‍ കൊയ്തെടുക്കുന്നുവെന്നുള്ളത് വേദനാജനകം. 7 ലക്ഷത്തില്‍ തുടങ്ങിയ ബിസിനസ് പുരോഗമിക്കുന്നത് മനസിലാക്കി ഇപ്പൊളത് 20 ലക്ഷത്തിലെത്തില്‍ വരെ എത്തിനില്‍ക്കുന്നു.

ഞാന്‍ അറിഞ്ഞ അറിവുകള്‍ വച്ച് സീനിയര്‍ കേറിങ് വിസ എന്നൊരു സംഭവം ഇപ്പോള്‍ ഹോം ഓഫീസ് ഈ പരസ്യത്തില്‍ പറയുന്നത്ര എളുപ്പത്തില്‍ കൊടുക്കുന്നില്ലന്നു മനസിലാക്കിയിരിക്കുക .

ഇനി എനിക്കറിയാവുന്ന ചിലകാര്യങ്ങള്‍ കൂടി പറയാം. ഇപ്പോളത്തെ സ്ഥിതി അനുസരിച്ചു സ്റ്റാഫ് ഷോര്‍ട്ടെജ് പ്രത്യേകിച്ചു മെഡിക്കല്‍ ഫീല്‍ഡില്‍ അതുള്ളതാണ്. പക്ഷെ അതിനു പലവിധ മാനദണ്ഡങ്ങളുണ്ട്. അതില്‍ നഴ്‌സുമാര്‍ക്കു കടന്നുവരാനുള്ള നിയമങ്ങള്‍ NMC യുടെ വെബ്സൈറ്റില്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ആണ്. പക്ഷെ ധാരണക്കാര്‍ പറ്റിക്കപെടാന്‍ ഏറ്റവും എളുപ്പമുള്ള ഒരു മേഖലയാണ് നഴ്‌സുമാര്‍ക്ക് താഴെ നില്‍ക്കുന്ന സീനിയര്‍ കേറിങ്.

കൂടുതലും നഴ്സിംഗ് ഹോമുകളായിരിക്കും അങ്ങനൊരു ജോലി ഒഴിവിലേക്ക് നമ്മളെപ്പോലെ ഓവര്‍സീസ് ആയിട്ടുള്ളവരെ കൊണ്ടുവരുന്നത്. അങ്ങനെയുള്ള നഴ്‌സിംഗ് ഹോമുകള്‍ക്കു tier 2 ലൈസെന്‍സ് ( യുകെക്കു പുറത്തുള്ളൊരാള്‍ക്ക് ജോലികൊടുക്കാനുള്ള അവകാശം )വാങ്ങിച്ചെടുക്കാന്‍ വല്യ ബുദ്ദിമുട്ടുകള്‍ ഇല്ല . കാരണം എല്ലാ ഫിനാന്‍ഷ്യല്‍ വര്‍ഷത്തിലും ഒരു സ്ഥാപനത്തിന് ( ഹോമിന്റെ കപ്പാസിറ്റി അനുസരിച്ചു )ഇത്ര വര്‍ക്ക് പെര്‍മിറ്റുകള്‍ നീക്കിവെക്കപ്പെടുക പതിവാണ്.

പക്ഷെ കാര്യം ഇതല്ല നമ്മളെപ്പോലെ ഓവര്‍സീസ് ആയിട്ടുള്ള ഒരാള്‍ക്ക് ഈ വിസയിലൂടെ വരാന്‍ അത്ര എളുപ്പമല്ല. കാരണം വര്‍ക്ക് പെര്‍മ്മിറ്റിലൂടെ വരാന്‍ ഒന്നാമതായി നമ്മള്‍ക്ക് ഓഫര്‍ ചെയ്യുന്ന ജോബ് ക്യാറ്റഗറി UKVI അപ്‌ഡേറ്റ് ചെയ്തിട്ടുള്ള ഷോര്‍ട്ടേജ് സ്‌കില്‍ ഒക്കുപേഷനില്‍ ഉള്‍പെടുന്നതാവണം . പുതിയൊരു അപ്‌ഡേറ്റ് അനുസരിച്ചു അതില്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ എന്ന സെക്ഷനില്‍പെടുന്ന ചില ജോലികളില്‍ സീനിയര്‍ കേറിങ് ഉള്‍പ്പെടുന്നുണ്ട് . അതുപ്രകാരം സീനിയര്‍ കേറിങ്ങിന്  occupational code 6146 അനുസരിച്ചു £16000 + കാണിക്കുന്നുള്ളൂവെങ്കിലും ഓവര്‍സീസ് ആയ നമ്മളെപോലുള്ളവര്‍ക്കു £25,000 മേളില്‍ വാര്‍ഷികവരുമാനം തരാന്‍ എംപ്ലോയര്‍ തയ്യാറാകണം . നമുക്ക് വിസ തരാമെന്നു പറയുന്ന നഴ്‌സിംഗ് ഹോംമിനു ലൈസെന്‍സ്ഡ് സ്‌പോണ്‍സര്‍ഷിപ് ഉണ്ടായിരിക്കണം (ലിങ്ക് താഴെ ഉണ്ട്).കൂടാതെ യുകെ യില്‍ ആ പോസ്റ്റ് കവര്‍ ചെയ്യാന്‍ ആരുമില്ല എന്ന് പ്രൂഫ് ചെയ്യണ്ടിതുണ്ട് . UKNARIC എന്ന ബോഡിയുമായ് നമ്മുടെ ഡിഗ്രിയും പ്രീഡിഗ്രിയും രജിസ്റ്റര്‍ ചെയ്തു uk qualification നുമായ് ഹോംഓഫീസ് മാനദണ്ഡമനുസരിച്ചു ഈക്വ്വ വലന്റാകണം. അഥവാ അങ്ങനെ പല അഡ്ജസ്‌റ്‌മെന്റുകളും പ്രോമിസ് ചെയ്തു ആരെങ്കിലുമൊക്കെ നമ്മളെ കൊണ്ടുവന്നാല്‍ തന്നെ നഴ്‌സിംഗ് ഹോമിന്റെ നടത്തിപ്പുകള്‍ മനസിലാക്കാന്‍ ഹോം ഓഫീസില്‍നിന്നും ഇടയ്ക്കിടയ്ക്ക് ചെക്കിങ്ങിനു വരും. അങ്ങനെ വരുമ്പോള്‍ അവരുടെ പലതര criteria's meet ചെയ്തിട്ടുണ്ടോയെന്നും അത് അപ്‌ഡേറ്റ് ചെയ്യുന്നുണ്ടോയെന്നും നോക്കും. അതിലെന്തെങ്കിലും പാകപ്പിഴകള്‍ (വരുക സര്‍വ്വ സാധാരണം) ജോലിധാതാവ് വരുത്തിയിട്ടുണ്ടെങ്കില്‍ നഴ്‌സിംഗ് ഹോമിന്റെ ലൈസെന്‍സ് നഷ്ടപ്പെടാം . അപ്പോള്‍ തന്നെ നമുക്ക് ജോലി നഷ്ടപ്പെടാം. ലക്ഷങ്ങള്‍ കൊടുത്തുവരുന്ന നമ്മള്‍ ചതിയില്‍ പെടാം. നഷ്ടം എന്നും ഇരക്കുമാത്രം.

പുതിയതായി വന്ന നിയമം പലതരത്തില്‍ misuses ചെയ്യാന്‍ കമ്പനി ഡീറ്റെയില്‍സ് പോലുമില്ലത്ര പല ഏജന്‍സികളും നമുക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ട് അതുമനസിലാക്കി നമ്മള്‍ പറ്റിക്കപെടുന്നില്ല എന്ന് ഉറച്ച ബോധ്യത്തോടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുക....

ഇതില്‍ എതിര്‍ അഭിപ്രായം ഉള്ളവരോ പ്രൊഫഷണല്‍ ആയിട്ടുള്ളവരോ ഉണ്ടങ്കില്‍ ദയവായി തിരുത്തുക.
ആരും പറ്റിക്കപെടാതിരിക്കട്ടെ ....
ജോസ്ന സാബു സെബാസ്റ്റ്യന്‍ ??

മേല്‍ പറഞ്ഞ കാര്യങ്ങള്‍ സ്വയം വായിച്ചു മനസിലാക്കി ഒരു തീരുമാനമെടുക്കാന്‍ ചില ലിങ്കുകള്‍ താഴെ കൊടുക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category