1 GBP = 102.50 INR                       

BREAKING NEWS

മൂന്നു മാസത്തില്‍ അഞ്ച് അപ്പീ ലിലേക്കു ബ്രിട്ടനിലെ മലയാളി സമൂഹം നല്‍കിയത് ഒരു കോടി രൂപയിലേറെ; കോവിഡ് ദുരിതത്തിലും സഹജീവികളെ സഹോരങ്ങളെ പോലെ ചേര്‍ത്ത് യുകെ മലയാളി കള്‍; സംഗീത അപ്പീലില്‍ കറുകുറ്റി ക്കാര്‍ നല്‍കിയത് 8893.75 പൗണ്ട്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മൂന്നു മാസം കൊണ്ട് ബ്രിട്ടനിലെ മലയാളി സമൂഹം കരുണയുടെ മുഖമായി മാറിയപ്പോള്‍ സമാഹരിക്കപ്പെട്ടതു ഒരു കോടിയിലേറെ രൂപ. ഈ തുക കേരളത്തിലെ 16 കുടുംബങ്ങള്‍ക്കും യുകെയിലെ നാല് മലയാളി കുടുംബങ്ങളെയും അവരുടെ ജീവിതം ദുരിതക്കയത്തില്‍ മുങ്ങിത്താഴാതിരിക്കാന്‍ ഉള്ള പിടിവള്ളിയായി മാറുമ്പോള്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ സംബന്ധിച്ച് അതിന്റെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും സുവര്‍ണ മുഹൂര്‍ത്തങ്ങളില്‍ ഒന്നായി മാറുകയാണ്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ചുമതലയേറ്റെടുത്ത പുതിയ നിര്‍വാഹക സമിതി കോവിഡ് ദുരിതക്കാലത്തു എങ്ങനെ പണത്തിനായി ജനങ്ങളെ സമീപിക്കും എന്ന് ആശങ്കപ്പെട്ടിടത്താണ് ദുരിതകാലത്താണ് നമ്മള്‍ കൂടുതല്‍ തോള്‍ ചേര്‍ന്ന് നില്‍ക്കുക എന്ന് തെളിയിച്ചു യുകെയിലെ മലയാളി സമൂഹം അത്ഭുതപ്പെടുത്തുന്നത്.

കോവിഡ് പ്രയാസത്തില്‍ അനേകായിരം പേരുടെ ജോലികള്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ പൊതു അപ്പീലിനോട് ജനങള്‍ക്ക് വേണ്ടത്ര സഹകരിക്കാന്‍ സാധിച്ചേക്കില്ല എന്ന ധാരണയില്‍ ആദ്യം ഏഴു പേരുടെ ധനസഹായത്തിനാണ് ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ബ്രിട്ടീഷ് മലയാളി വായനക്കാരെ സമീപിച്ചത്. തുടക്കത്തില്‍ പ്രതീക്ഷിച്ച പോലെതന്നെ അപ്പീല്‍ ഇഴഞ്ഞു നീങ്ങുക തന്നെ ആയിരുന്നു. എന്നാല്‍ പതിവ് പോലെ അപ്പാപ്പ എന്ന മനുഷ്യ സ്നേഹി വീണ്ടും 1111 പൗണ്ട് ഒന്നിച്ചിട്ടതോടെ അപ്പീലിന് ജീവന്‍ വച്ച് പതിനായിരത്തിലേക്കു കുതിച്ചു. അതോടെ തികച്ചും അര്‍ഹരായ അഞ്ചു പേരെക്കൂടി ഉള്‍പ്പെടുത്തി ധനസഹായം ലഭിക്കേണ്ടവരുടെ പട്ടികയും വലുതാക്കി.
ഒരു നേരത്തെ മരുന്നിനും പോലും വിഷമിക്കുന്ന അനേകം പേരുടെ അപേക്ഷകള്‍ കൈയില്‍ ഇരിക്കുമ്പോള്‍ അവരെ ആരെയും സഹായിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന വിഷമം ബിഎംസിഎഫ് ട്രസ്റ്റ് ചെയര്‍മാന് ഫ്രാന്‍സിസ് ആന്റണിയും സെക്രട്ടറി അജിമോന്‍ ഇടക്കരയും പങ്കിട്ടു കൊണ്ടിരുന്നപ്പോള്‍ തന്നെ അപ്പീലിനോട് ഏറ്റവും സഹാനുഭൂതിയോടെ കൈപിടിച്ച് കൂടുതല്‍ വായനക്കാര്‍ രംഗത്ത് വന്നുകൊണ്ടിരുന്നു. തുടര്‍ന്ന് സഹായം തേടിയെത്തിയവരുടെ പട്ടിക വീണ്ടും വലുതാക്കുക ആയിരുന്നു. ഓരോരുത്തര്‍ക്കും ആയിരം പൗണ്ട് വീതം എങ്കിലും നല്കാന്‍ സാധിച്ചേക്കും എന്ന് ഉറപ്പുവരുത്തിയാണ് ട്രസ്റ്റ് സഹായധനം തേടുന്നവരുടെ പട്ടിക 16 ആയി ഉയര്‍ത്തിയത്. ഒടുവില്‍ എല്ലാവര്‍ക്കുമായി 21176.34 പൗണ്ട് നല്‍കിയാണ് വായനക്കാര്‍ അപ്പീല്‍ ക്‌ളോസിങ് നടത്തിയത്.

ഈ അപ്പീല്‍ അവസാനിച്ചു തൊട്ടു പിന്നാലെ ജീവിത പ്രയാസം നേരിടുന്ന രണ്ടു യുകെ മലയാളി കുടുംബങ്ങളെ സഹായിക്കണം എന്ന ആവശ്യവുമായി പോര്‍ട്‌സ്മൗത്തില്‍ നിന്നും സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നും രണ്ടു അപേക്ഷകള്‍ കൂടി ട്രസ്റ്റിനെ തേടിയെത്തി. ഒരു അപ്പീല്‍ അവസാനിച്ച തൊട്ടുപുറകേ വീണ്ടും ജനങ്ങളെ സമീപിക്കാനുള്ള പ്രയാസം അറിയിച്ചപ്പോഴും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ പേരില്‍ എത്തുന്ന സഹായ അപേക്ഷ ആരും തള്ളിക്കളയില്ല എന്നതായിരുന്നു രണ്ടിടത് നിന്നും നാട്ടുകാര്‍ അറിയിച്ചതും. ആ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ പോര്‍ട്‌സ്മൗത്തിലെ കുടുംബത്തിന് വേണ്ടി നാട്ടുകാരും വായനക്കാരും ചേര്‍ന്ന് നല്‍കിയത് 24000 പൗണ്ടാണ്. തൊട്ടടുത്ത ദിവസം മറ്റൊരു അപ്പീല്‍ കൂടി വായനക്കാരെ തേടിയെത്തി .സ്റ്റോക് ഓണ്‍ ട്രെന്റിലെ മലയാളി കുടുംബത്തിന് വേണ്ടിയായിരുന്നു . അതിലേക്കു 23500 പൗണ്ടാണ് വീണ്ടും ജനങ്ങള്‍ നല്‍കിയത്.

ഈ ഘട്ടത്തിലാണ് ഹെയ്സിലെ സുജ പ്രേംജിത്തിന്റെ മരണം. പതിവ് പോലെ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മനസിലാക്കിയ നാട്ടുകാര്‍ ബ്രിട്ടീഷ് മലയാളിയോട് അവസ്ഥ വിവരിക്കുമ്പോഴും മുന്നിലുള്ള സാഹചര്യം അവരെ എങ്ങനെ ബോധ്യപ്പെടുത്തും എന്ന പ്രതിസന്ധിയിലായിരുന്നു ട്രസ്റ്റ് അംഗങ്ങള്‍. ഒടുവില്‍ സംസ്‌കാര കര്‍മ്മങ്ങള്‍ക്കുള്ള പണം എങ്കിലും കിട്ടിയാല്‍ മതിയെന്ന നിലപാടില്‍ ഹെയ്സിലെ ചെറു മലയാളി കൂട്ടായ്മ കൂപ്പുകൈകളുമായി എത്തിയപ്പോള്‍ തീര്‍ച്ചയായും ആ തുക വായനക്കാര്‍ നല്കിയിരിക്കും എന്ന ഉറപ്പു നല്കാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ഒരു മടിയും ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രാദേശിക കൂട്ടായ്മയും നാലു ദേശങ്ങളില്‍ നിന്നുള്ള ഹിന്ദു സമാജങ്ങളും ഒക്കെ ധനസഹായവുമായി ഒപ്പം കൂടിയപ്പോള്‍ 18400 പൗണ്ട് ശേഖരിച്ചാണ് ഈ അപ്പീല്‍ അവസാനിപ്പിച്ചത്. സൗത്താല്‍ അടക്കമുള്ള പ്രദേശത്തു നിന്നായി പ്രേംജിത്തിനെ സഹായിക്കാന്‍ പ്രാദേശിക ഫണ്ട് ശേഖരണം നടക്കുന്ന വിവരം എത്തിയതും അപ്പീല്‍ ക്‌ളോസ് ചെയ്യുമ്പോള്‍ നിര്‍ണായകമായി. ഇതോടെ ചുരുങ്ങിയത് 25000 പൗണ്ടെങ്കിലും പ്രേംജിത്തിന് ലഭിക്കും എന്നതാണ് ധാരണ. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനില്‍ ലഭിച്ച 18400 പൗണ്ടില്‍ 12000 പൗണ്ട് അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ട നിരാശയിലായ പ്രേംജിത്തിന്റെ 13 വയസുള്ള മകള്‍ പാറുക്കുട്ടിയുടെ പേരില്‍ സ്ഥിര നിക്ഷേപം നടത്താനും ബാക്കി തുകയായ 6400 പൗണ്ട് പ്രേംജിത്ത് കൈമാറുകയും ചെയ്തു.
സുജയെക്കാള്‍ പ്രയാസത്തോടെ ജീവിച്ചാണ് സംഗീത മരിച്ചത് എന്ന് വ്യക്തമാക്കി വര്‍ത്തിങ്ങ്ടണില്‍ നിന്നും നാട്ടുകാര്‍ വിളിക്കുമ്പോള്‍ വീണ്ടും ബിഎംസിഎഫ് അംഗങ്ങള്‍ ധര്‍മ്മസങ്കടത്തിലായി. ഇത്രയും പണം ഇതിനകം സ്വരൂപിച്ച നിലയില്‍ ഇനിയാരോട് ചോദിക്കും എന്ന ആശങ്കയോടെ അപ്പീല്‍ തുടങ്ങിയെങ്കിലും വീണ്ടും ജീവിത പ്രയാസം നന്നായി അറിയുന്ന യുകെയിലെ മലയാളി സമൂഹം കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ നീങ്ങുന്ന ജോര്‍ജിന്റെയും മകന്‍ നിവേദിന്റെയും കരം പിടിക്കാനെത്തി. ജോര്‍ജിന്റെ നാട്ടുകാരായ യുകെയിലെ കറുകുറ്റി സംഗമത്തില്‍ ഉള്‍പ്പെട്ടവരാണ് ഇതിനിടയില്‍ ശരിക്കും ഞെട്ടിച്ചു കളഞ്ഞത്. ഗിഫ്‌റ് എയ്ഡ് അടക്കം 8893.75 പൗണ്ടാണ് നിന്ന നില്‍പ്പില്‍ ഇവര്‍ അപ്പീലിലേക്കു നല്‍കിയത്. ഇതോടെ സംഗീത അപ്പീല്‍ വന്‍ തുകയിലേക്കു കുതിക്കുകയാണ്. ഇതുവരെ 21177.10 പൗണ്ട് എത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്നോ നാളെയോ അപ്പീല്‍ അവസാനിപ്പിക്കാനുള്ള ആലോചനയിലാണ് ട്രസ്റ്റ് ഭാരവാഹികള്‍.

പ്രാദേശിക പ്രാര്‍ത്ഥന കൂട്ടായ്മകളും മറ്റും കൂടുതല്‍ പണം ഈ കുടുംബത്തിനായി സമാഹരികുന്നു എന്ന വിവരവും എത്തിയതോടെ അവര്‍ക്കാവശ്യമായ പണം ലഭിക്കുന്നു എന്ന ഉറപ്പു കൂടിയാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ഈ അഞ്ചു അപ്പീലുകള്‍ വഴി ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇന്നലെ വരെയായി 108735.94 പൗണ്ടണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ തേടിയെത്തിയതെന്നു സെക്രട്ടറി അജിമോന്‍ എടക്കര വ്യക്തമാക്കി. അഞ്ചു മാസം മുന്‍പ് പുതിയ ഭരണ സമിതി എത്തിയതിനെ തുടര്‍ന്ന് ചെയര്മാന് ഫ്രാന്‍സിസും വൈസ് ചെയര്മാന് സോണി ചാക്കോയും ചേര്‍ന്ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ആളുകളെ ചേര്‍ത്ത് ബിഎംസിഎഫ് ബ്രാന്‍ഡ് അമ്പാസിഡേഴ്‌സ് എന്ന ചാരിറ്റി പ്രവര്‍ത്തക സമിതിയും അപ്പീലുകള്‍ക്കു പിന്തുണ നല്കാന്‍ സജീവമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കൂട്ടായ്മയിലേക്ക് വിവിധ പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം മുന്‍ ഭരണസമിതിയിലെ ഭാരവാഹികള്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് രൂപം നല്‍കിയ ഉപദേശക സമിതിയും ഓരോ അപ്പീലിന് വേണ്ടിയും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടരിക്കുന്നത്. ഈ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് കടുത്ത പ്രയാസത്തിന്റെ നാളുകളിലും അഭയം തേടിയെത്തുന്നവരെ സഹായിക്കാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടെഷണറെ കരങ്ങള്‍ക്ക് കരുത്തു ലഭിക്കുന്നതെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതി വിലയിരുത്തി.

എട്ടുവര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ഇത്രയും കുറഞ്ഞ സമയത്തില്‍ ഇത്രയും ഉയര്‍ന്ന ധനശേഖരണം നടത്താനാകുന്നതും ആദ്യമായാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ എപ്രകാരമാണ് ജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ചിരിക്കുന്നത് എന്നതിന്റെ കൂടി തെളിവായി ഒരിക്കല്‍ കൂടി മാറുകയാണ് ജനങ്ങള്‍ നല്‍കുന്ന ഈ കാരുണ്യഹസ്തം.
 
തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്.ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ്HMRC ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference: sangeetha George Appeal
IBAN Number: GB70MIDL40470872314320

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category