1 GBP = 102.50 INR                       

BREAKING NEWS

അങ്ങനെയുള്ള പരിപാടിയില്‍ വിളിച്ചാല്‍ പോലും ഞാന്‍ പോകില്ല; ബിഗ് ബോസ് മൂന്നില്‍ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യല്‍ മീഡിയയില്‍ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെര്‍ഷന്‍ എത്തുമ്പോള്‍

Britishmalayali
ആര്‍ പീയൂഷ്

കൊച്ചി: ബിഗ് ബോസ് സീസണ്‍ 3 ല്‍ അഡ്വക്കേറ്റ് ജയശങ്കറും രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരും പങ്കെടുക്കുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമെന്ന് ഇരുവരും മറുനാടനോട് പ്രതികരിച്ചു. കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥികളാണ് എന്നുള്ള പ്രചരണം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് മറുനാടന്‍ ബന്ധപ്പെട്ടപ്പോള്‍ ഇരുവരും വ്യാജ പ്രചാരണമാണ് എന്ന് പ്രതികരിച്ചത്.

ബിഗ്‌ബോസ് പോലുള്ള പരിപാടിയില്‍ പങ്കെടുക്കുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. അടിസ്ഥാന രഹിതമായ പ്രചരണമാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം പോലും ലഭിച്ചിട്ടില്ല. ഇനി അഥവാ ക്ഷണിച്ചാലും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുകയുമില്ല. ആരോ പടച്ചു വിട്ട വ്യാജ പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് എന്നും ശ്രീജിത്ത് പണിക്കര്‍ പറയുന്നു.

അതേസമയം ബിഗ് ബോസ് എന്ന പരിപാടി എന്താണെന്നു പോലും അറിയില്ല എന്നാണ് അഡ്വ.ജയശങ്കറുടെ പ്രതികരണം. എന്റര്‍ടെയ്‌ന്മെന്റ് പരിപാടികളൊന്നും തന്നെ കാണാത്തതിനാലാണ് പരിപാടിയെകുറിച്ച് അറിയാത്തത്. സോഷ്യല്‍ മീഡിയയില്‍ പല അപമാനിക്കലുകളും തനിക്കെതിരെ നടക്കുന്നുണ്ട്. അതിന്റെ ഭാഗമാകാം ഇത്തരം ഒരു കുപ്രചരണം എന്നും അദ്ദേഹം വ്യക്തമാക്കി.

ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണ് എന്ന് ഇതുവരെയും പുറത്ത് വന്നില്ല. സോഷ്യല്‍ മീഡിയയില്‍ പല പേരുകള്‍ മത്സരാര്‍ത്ഥികളായി ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ ഇതുവരെ ചര്‍ച്ചയില്‍ വരാത്തവരായിരിക്കും മത്സരാര്‍ത്ഥികള്‍. സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ ബിഗ് ബോസ് ഷോയില്‍ ഉണ്ടാകും. കരുതലോടെയാണ് മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. മോഹന്‍ലാലിലൂടെ മാത്രമേ ഇക്കാര്യം അറിയാനാകൂ.ഇന്ന് ബിഗ് ബോസ് ടിവി സ്‌ക്രീനില്‍ എത്തുമ്പോള്‍ മാത്രമേ ആരൊക്കെയുണ്ടാകൂ എന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തൂ. ആദ്യ എപ്പിസോഡിന്റെ ഷൂട്ട് ഫെബ്രുവരി 13ന് പൂര്‍ത്തിയായി.

അതേ സമയം മോഹന്‍ലാലിന്റെ പ്രതിഫലത്തെ പറ്റിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാണ്. ഈ സീസണിനായി മോഹന്‍ലാല്‍ പ്രതിഫലം ഉയര്‍ത്തിയെന്നും 18 കോടി രൂപയാണ് ഇത്തവണ വാങ്ങുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണില്‍ 12 കോടി ആയിരുന്നു താരത്തിന്റെ പ്രതിഫലമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലാലിന്റെ അവതരണം കൂടുതല്‍ പ്രേക്ഷകരെ പരിപാടിയില്‍ പ്രേക്ഷകരാക്കിയെന്നാണ് എന്‍ഡമോള്‍ ഷൈന്‍ ഗ്രൂപ്പുകാരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ലാലിനെ തന്നെ വീണ്ടും അവതാരകനാക്കുന്നത്. ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ പ്രത്യേക താല്‍പ്പര്യമാണ് ഇതിന് കാരണം. ദുബായില്‍ ഐപിഎല്‍ മത്സരം കാണാന്‍ ലാല്‍ എത്തിയിരുന്നു. സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഗ്രൂപ്പിനെ നയിക്കുന്ന ഏഷ്യാനെറ്റിന്റെ എല്ലാമെല്ലാമായ കെ മാധവന്റെ ക്ഷണം സ്വീകരിച്ചായിരുന്നു ഇത്. മാധവനുമായുള്ള അടുപ്പമാണ് ബിഗ് ബോസില്‍ വീണ്ടും ലാലിനെ എത്തിക്കുന്നത്.

രണ്ടാം സീസണ്‍ വിവാദങ്ങളില്‍ കുടുങ്ങിയതോടെ ലാല്‍ ബിഗ് ബോസില്‍ നിന്ന് പിന്മാറുമെന്ന് സൂചനയുണ്ടായിരുന്നു. കേസും മറ്റ് പുലിവാലുമെല്ലാം മുളക് തേയ്ക്കല്‍ വിവാദമുണ്ടാക്കി. എന്നാല്‍ മാധവന്റെ അഭ്യര്‍ത്ഥ ലാല്‍ നിരസിച്ചില്ല. അടുത്ത സുഹൃത്തായ മാധവന്റെ നിര്‍ദ്ദേശം ലാലും അംഗീകരിച്ചു. ഇതോടെയാണ് റിക്കോര്‍ഡ് തുകയ്ക്ക് വീണ്ടും ഷോയുടെ ഭാഗമായി ലാല്‍ മാറുന്നത്. തീര്‍ത്തും പുതുമ നിറഞ്ഞതാകും ബിഗ് ബോസ്. ആദ്യ സീസണില്‍ നടന്‍ സാബുമോന്‍ അബ്ദു സമദ് ആയിരുന്നു വിജയി. നടിയും അവതാരകയുമായ പേളി മാണിക്കായിരുന്നു രണ്ടാം സ്ഥാനം.

സ്‌റ്റൈലിഷ് മേക്കോവറിലാണ് മോഹന്‍ലാല്‍ ഇത്തവണ ഷോയില്‍ എത്തുന്നത്. ജിഷാദ് ഷംസുദ്ദീനാണ് ഷോയ്ക്ക് വേണ്ടി മോഹന്‍ലാലിന്റെ സ്‌റ്റൈലിങ് ചെയ്യുന്നത്. ഈ സീസണു വേണ്ടി മിനിമല്‍ ക്ലാസിക് മുതല്‍ ബൊഹീമിയന്‍, ജാപ്പാനീസ് ഫാഷന്‍ എലമെന്റുകള്‍ വരെയുള്ള വ്യത്യസ്ത സ്‌റ്റൈലുകള്‍ പരീക്ഷിക്കുന്നുണ്ടെന്ന് ജിഷാദ് പറഞ്ഞിരുന്നു. ഫാഷന്‍ ട്രെന്‍ഡുകളെ കുറിച്ച് മോഹന്‍ലാലിനും ഏറെ അറിവുണ്ടെന്നും താന്‍ കൊണ്ടുവരുന്ന ബ്രാന്‍ഡുകളും ഡിസൈനുകളുമെല്ലാം താരത്തിന് ഏറെ പരിചിതമാണെന്നും ജിംഷാദ് കൂട്ടിച്ചേര്‍ത്തു.

ബിഗ് ബോസ് മലയാളം സീസണ്‍ 3 ഫെബ്രുവരിയില്‍ തുടങ്ങുമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിഗ് ബോസ് രണ്ടാം സീസണ്‍ ഏറെ വിവാദങ്ങളില്‍ പെട്ടിരുന്നു. രജത് കുമാറിന്റെ മുളക് തേയ്ക്കലും പുറത്താക്കലുമെല്ലാം വിവാദമായി. ഇതിനിടെ കോവിഡ് എത്തി. അങ്ങനെ പാതി വഴിയില്‍ രണ്ടാം സീസണ്‍ അവസാനിച്ചു. ഈ പരിപാടിക്ക് വേണ്ടി മലയാളത്തിലെ പല മുന്‍നിര ചാനലുകളും ശ്രമം നടത്തിയിരുന്നു. ഇവരെയെല്ലാം അപ്രസക്തമാക്കിയാണ് ഏഷ്യാനെറ്റ് തന്നെ വീണ്ടും ബിഗ് ബോസുമായി എത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category