1 GBP = 100.80 INR                       

BREAKING NEWS

പ്രാര്‍ത്ഥനാ നിര്‍ഭരമായ ശ്രീകോവില്‍ ഗുരുഭക്തര്‍ക്കായി തുറന്നു കൊടുത്തുകൊണ്ട് സേവനം യുകെ

Britishmalayali
ബിജു പെരിങ്ങത്തറ

യുകെ യുടെ പലഭാഗങ്ങളില്‍ വസിക്കുന്ന   ഗുരുഭക്തമനസ്സുകള്‍ക്കു ശാന്തിയുടെയും സമാധാനത്തിന്റെയും കുളിര്‍കാറ്റു വീശിക്കൊണ്ട്  പുതിയ ഒരു അദ്ധ്യായത്തിന് ചുവടുവച്ചുകൊണ്ട് ഫെബ്രുവരി 13ന്  ശനിയാഴ്ച സേവനം യുകെയുടെ ആഭിമുഖ്യത്തില്‍ ഗുരുദേവന്റെ എട്ടു തീര്‍ത്ഥടനാവിഷയങ്ങളില്‍ ഒന്നായ ശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗിച്ചു ചതയദിന പ്രാര്‍ത്ഥനക്കു തുടക്കം കുറിച്ചു . 

സതീഷ് കുട്ടപ്പന്റെ ആമുഖത്തോടെ ആരംഭിച്ച പ്രാര്‍ത്ഥനയില്‍, ഡോ. ബിജു പെരിങ്ങത്തറ ഏവരെയും സ്വാഗതം ചെയ്തു. ആദ്യത്തെ പ്രാര്‍ത്ഥനക്കു സദാനന്ദന്‍ ദിവാകരന്‍ ആതിഥേയത്വം വഹിച്ചുകൊണ്ട് ദീപാര്‍പ്പണത്തോട് കൂടി ആരംഭിച്ചു.

ലോകം ഉള്ള കാലം വരെയും ഗുരുവിന്റെ അവധാനങ്ങള്‍ പ്രകീര്‍ത്തിക്കപ്പെടുമെന്നു ചതയദിന പ്രാര്‍ഥന ഉത്ഘാടനം ചെയ്തുകൊണ്ട് ശിവഗിരി മഠം മുന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മശ്രീ. ഋധംഭരാനന്ദ സ്വാമികള്‍ പറഞ്ഞു.ആത്മീയ അടിത്തറയിലൂടെ പ്രാര്‍ഥനയുടെ പ്രസക്തിയും പ്രാധാന്യവും നമ്മുടെ വരും തലമുറക്കു പകരുന്നതിനൊപ്പം ഈ കൂട്ടായ പ്രാര്‍ത്ഥന കുടുംബങ്ങള്‍ തമ്മില്‍ പരസ്പരം കൂടുതല്‍ അറിയുവാനും, അതിന്റെ അടിത്തറയ്ക്ക് കൂടുതല്‍ ഐക്യവും ശക്തിയും പകരുമെന്ന് ശിവഗിരി  മഠത്തിലെ സന്യാസി ശ്രേഷ്ഠനായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ പ്രാര്‍ത്ഥനാ സന്ദേശത്തിലൂടെ ഏവരെയും ഓര്‍മിപ്പിച്ചു.

ഗുരുനാരായണ സേവാനികേതന്‍ (ആര്‍പ്പൂക്കര, കോട്ടയം) ആചാര്യന്‍ കെ എന്‍ ബാലാജി സാറിന്റെ അനുഗ്രഹ പ്രഭാഷണം അതിമധുരം ആയിരുന്നു. ശ്രീനാരായണ ഗുരുദേവന്‍ എന്ന സങ്കല്‍പത്തിലൂടെ നമുക്ക് ലഭിച്ച ഭക്തിയുടെ മാധുര്യം ആണ് നമ്മെ ഈ പ്രാര്‍ഥനയിലേക്ക് നയിക്കുന്നതും, കേരളത്തില്‍ ജനിച്ച ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ഗുരുവിന്റെ ഉപദേശങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടായിരിക്കും എന്നും, ലോകത്ത് പല ഗുരുക്കന്മാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഏതു സമൂഹ വ്യവസ്ഥിതിയില്‍ പെട്ടവര്‍ക്കും എന്റെ ഗുരു എന്ന് പറയാന്‍ കഴിയും വിധംഅനന്ത വിഹായസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന തത്വമാണ് ഗുരുദേവന്‍ എന്നുമുള്ള കാര്യങ്ങള്‍ വിശദീകരിച്ചു. ഗുരുദേവന്‍ സ്‌നേഹമാകുന്ന ഒരു ചരടില്‍ എല്ലാ ചരാചരങ്ങളെയും കോര്‍ത്തിണക്കുന്നു എന്നും നമ്മളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

ബാലാജി സാറിന്റെ അനുഗ്രഹപ്രഭാഷണത്തെ തുടര്‍ന്ന്,  സദാനന്ദന്‍ ദിവാകരന്റെയും സജീഷ് ദാമോദരന്റെയും നേതൃത്വത്തില്‍, സുനീഷ്, രശ്മി പ്രകാശ് രാജേഷ്, സുധാകരന്‍ പാലാ, മാസ്റ്റര്‍ അനന്ദു പ്രകാശ് വാസു തുടങ്ങിയവര്‍ ഭക്തിസാന്ദ്രമായി ഗുരുദേവകൃതികള്‍ ആലപിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഏവര്‍ക്കും ബൈജു പാലയ്ക്കല്‍ നന്ദി രേഖപ്പെടുത്തി.

ഈ പ്രാര്‍ത്ഥന സംഗമം  യു കെ യിലെ ഭക്തമനസ്സുകളില്‍ പുത്തന്‍ ഉണര്‍വ് പ്രദാനം ചെയ്തുവെന്നു സേവനം യു കെ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category