കവന്‍ട്രി: തനി നാടന്‍ ഊണ് എന്ന് കേരളത്തില്‍ ഭക്ഷണ ശാലകളുടെ മുന്നില്‍ എഴുതി വയ്ക്കും പോലെ പ്രവാസി മലയാളി സമൂഹത്തില്‍ യുകെ മലയാളികളെ കുറിച്ച് പറയാന്‍ കഴിയുന്ന ഏറ്റവും ലളിതമായ വിശേഷണമാണ് തനി നാടന്‍ മലയാളികള്‍ എന്നത്. കാരണം യുകെയില്‍ എത്തി രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും രണ്ടാം തലമുറ കുടിയേറ്റക്കാരായ യുകെ മലയാളികള്‍ മനസ്സിലെ നാട്ടുപച്ച കരിയാനോ വാടാനോ അനുവദിക്കാത്തവരാണ്. ഇനിയെങ്കിലും യുകെ ജീവിതവുമായി ഇണങ്ങിക്കൂടെ എന്ന് ചോദിക്കുന്നവര്‍ പലരുണ്ട്. ഏതു നാട്ടില്‍ ചെന്നാലും അതാതു നാടിനൊപ്പം ഇണങ്ങണം എന്ന് പറയുന്നവര്‍ക്കിടയില്‍ രണ്ടാം തലമുറ യുകെ മലയാളികള്‍ വേറിട്ട ഒരു ജനുസായി തന്നെ തുടരുകയാണ്. ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുന്നത് ജീവിതത്തില്‍ പ്രയാസപ്പെടുന്ന ജനവിഭാഗമാണ്. അത് യുകെ മലയാളി ആയാലും കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തില്‍ കഴിയുന്ന മലയാളി ആയാലും പ്രയാസ സമയത്തു ഞങ്ങള്‍ കൂടെയുണ്ടെന്ന് പറയാന്‍ യുകെയിലെ സാധാരണക്കാരായ മലയാളികള്‍ ഒരിക്കലും മടികാട്ടാറില്ല എന്ന സത്യത്തിനു ഒരിക്കല്‍ കൂടി അടിവരയിടുകയാണ് യുകെയിലെ അങ്കമാലിക്കടുത്ത കറുകുറ്റി പ്രദേശത്തു നിന്നെത്തിയവര്‍.
ഏതാനും വര്‍ഷം മുന്‍പ് ഒത്തുകൂടിയ ഈ ചെറിയ കൂട്ടായ്മയിലേക്ക് തങ്ങള്‍ക്കിടയില്‍ ഏറ്റവും സജീവമായി നിന്ന പാലാട്ടി ജോര്‍ജിന്റെ ഭാര്യ സംഗീതയുടെ മരണം ഒരു ഇടിത്തീ പോലെയാണ് വന്നു വീണത്. നാടിന്റെ പേരില്‍ രൂപം നല്കിയ കൂട്ടായ്മ തുടങ്ങിയ നാള് മുതല്‍ തന്നെ ജോര്‍ജും കുടുംബവും സജീവമായിരുന്നു. എന്നാല്‍ സംഗീതയുടെ മരണത്തോടെയാണ് കുടുംബം അനുഭവിച്ച അതി തീവ്ര വേദന നാട്ടുകൂട്ടം തിരിച്ചറിഞ്ഞത്. ഇത്രയും പ്രയാസം അനുഭവിച്ചിട്ടും അതൊന്നും അറിയിക്കാതെ കഴിഞ്ഞിരുന്ന കുടുംബത്തെ എങ്ങനെയും സഹായിക്കണമെന്നായി ഓരോ കുടുംബത്തിന്റെയും ചിന്ത. ഒടുവില്‍ അതിവേഗം ഏവരും കൈകോര്‍ത്തു. തങ്ങള്‍ക്കിടയില്‍ നിന്നും സ്വരൂപിച്ച 7500 പൗണ്ട് ഗിഫ്റ്റ് എയ്ഡ് ചേര്‍ത്ത് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലൂടെ 8893 പൗണ്ടായി ഉയര്‍ത്തി സംഗീത അപ്പീലില്‍ എത്തിച്ച ശേഷമാണു ഓരോ കുടുംബവും സമാധാനത്തോടെ ഉറങ്ങാന്‍ തുടങ്ങിയിരിക്കുന്നത് എന്നതും വെറും ആലങ്കാരിക ഭാഷയല്ല, കാരണം ഇവര്‍ക്കിടയിലുള്ള ഇഴയടുപ്പം അത്ര ശക്തവുമാണ്. അതുകൊണ്ടു തന്നെയാണ് ഇത്രയും ഉയര്‍ന്ന തുക നിമിഷ നേരം കൊണ്ട് സമാഹരിക്കാനായതും.
.jpg)
ജോഷി ജോര്‍ജ്, ബിനു പോള്‍, ലീഡോ ജോര്‍ജ് എന്നീ ചെറുപ്പക്കാരാണ് സംഗീതയുടെ മരണത്തെ തുടര്‍ന്ന് കുടുംബത്തെ സഹായിക്കാനുള്ള പ്രവര്‍ത്തനം ഏറ്റെടുത്തത്. തുടര്‍ന്ന് നാട്ടുകാരായ ഓരോ കുടുംബവും ഇവരോടൊപ്പം ചേരുക ആയിരുന്നു. ജോഷി പ്രസിഡന്റും ബിനു കണ്‍വീനറുമായി ഉള്ള ചെറു സംഘമാണ് ഇവരുടെ കൂട്ടായ്മ. ഏവര്‍ക്കും പരസ്പരം ഇഷ്ടവും അതിലേറെ അടുത്തറിയുന്നതുമാണ് ഈ കൂട്ടായ്മയുടെ തുടിപ്പിന് തുടക്കം മുതല്‍ ഊര്‍ജം നല്‍കുന്നത്. ആരെങ്കിലും കേമനൊ ആരെങ്കിലും കൂട്ടത്തില്‍ ഇളപ്പമോ എന്നതൊന്നും ഈ കൂട്ടായ്മയില്‍ ഇന്നേവരെ ആര്‍ക്കും തോന്നാത്ത കാര്യവുമാണ്. തങ്ങള്‍ക്കിടയില്‍ ഒരാള്‍ക്ക് ഒരു പ്രയാസം ഉണ്ടാകുമ്പോള്‍ അത് സ്വന്തം കുടുംബത്തില്‍ ഉണ്ടായതു പോലെയുള്ള വേദനയാണ് ഇവര്‍ക്ക് ഓരോരുത്തര്‍ക്കും തോന്നിയതും.
വമ്പന്‍ നാട്ടുകൂട്ടങ്ങള്‍ യുകെയില്‍ ഉണ്ടെങ്കിലും വെറും 40 കുടുംബവുമായി ഒതുങ്ങിക്കഴിയുന്ന കറുകുറ്റിക്കാര് തങ്ങള്‍ക്കിടയില്‍ ആര്‍ക്കെങ്കിലും പ്രയാസം നേരിടുമ്പോള്‍ ഓടിയെത്തുന്നത് ആദ്യ കാഴ്ചയല്ല. മുന്‍പ് കേരളത്തിലും ഇവരുടെ കരുണ എത്തിയ സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട്. യുകെയില്‍ നിന്നും പ്രളയ കേരളത്തിലേക്ക് എത്തിയ സംഭവനയില്‍ കറുകുറ്റിക്കാര് ചേര്‍ന്ന് നിന്നപ്പോള്‍ എത്തിയ കാരുണ്യവും ചെറുതല്ല. യുകെയില്‍ കോവിഡ് പടര്‍ന്ന ആദ്യ സമയത്തു യുകെയില്‍ എങ്ങും അത്യാവശ്യ ഭക്ഷണവുമായി പാഞ്ഞെത്താന്‍ ഈ കൂട്ടായ്മയില്‍ നിന്നും പലരും തയാറായി എന്നത് ചെറിയ കാര്യമല്ല. ബ്രിട്ടീഷ് മലയാളിയെ തേടിയെത്തിയ അത്തരം അനേകം കോളുകള്‍ അവസാനം ചെന്നെത്തിയത് കേംബ്രിഡ്ജില്‍ താമസിക്കുന്ന കറുകുറ്റിക്കാരന്‍ കൂടിയായ മുന്‍ കൗന്സിലര്്ലീഡോ ജോര്‍ജ് അടക്കമുള്ളവരിലാണ്.
.jpg)
മൂന്നു നാലോ മണിക്കൂര്‍ ദൂരം വരെ ലോക്ഡോണ്‍ പ്രയാസങ്ങള്‍ പോലും മറികടന്നു ഭക്ഷണം വിതരണം ചെയ്യാന്‍ തയ്യാറായവരും അനേകമാണ്. ഒടുവില്‍ അത്തരക്കാരുടെ ഒരു കൂട്ടായ്മ തന്നെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ കീഴില്‍ ഓരോ ദിക്കിലും ബ്രാന്‍ഡ് അമ്പാസിഡേഴ്സ് എന്ന പേരില്‍ രൂപം കൊണ്ടപ്പോള്‍ അതിലൊരാളായി ലീഡോയെ പോലെ അനേകം പേരാണ് കടന്നു വന്നത്. രണ്ടാം കോവിഡിലും സഹായം തേടിയെത്തുന്നവരിലേക്കു ഈ നിസ്വാര്‍ത്ഥ സേവകര്‍ ആരുമറിയാതെ എത്തുന്നുണ്ട്. ഞങ്ങള്‍ സെറ്റില്‍ഡ് ആയി ഇനി ആരുടേയും സഹായം ഒന്നും വേണ്ട എന്ന ലേബലുമായി ജീവിക്കുന്ന അനേകം യുകെ മലയാളികള്‍ക്ക് അകക്കണ്ണ് തുറന്നു നോക്കാനുള്ള ഒരവസരമാണ് സംഗീത അപ്പീലിലൂടെ കറുകുറ്റിക്കാര് നിറവേറ്റിയിരിക്കുന്നത്.
.jpg)
അതിനിടെ ഓരോ ചെറിയ സഹായവും സ്നേഹനിധിയിലേക്കു എന്ന വിധം എത്തികൊണ്ടിരിക്കുന്നതിനാല്‍ ഇതിനകം 21000 പൗണ്ട് പിന്നിട്ടതോടെ നാളെ അര്‍ദ്ധ രാത്രി അപ്പീലിന് സമാപനമാകും എന്ന് ബിഎംസിഎഫ് ചെയര്മാന് ഫ്രാന്‍സിസ് ആന്റണി, സെക്രട്ടറി അജിമോന് എടക്കര, ട്രഷറര്‍ സൈമണ്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു. പ്രാദേശികമായി പ്രാര്‍ത്ഥന കൂട്ടായ്മകളും മറ്റും സ്വരൂപിക്കുന്ന പണം കൂടി ജോര്‍ജിന് സഹായമായി എത്തും എന്ന വിവരം ലഭിച്ചതോടെയാണ് ഈ തീരുമാനം. മാത്രമല്ല ദിനം പ്രതി കോവിഡ് മരണങ്ങള് വ്യാപകമാകുമ്പോള്‍ അര്‍ഹതയുള്ള ഓരോ കുടുംബത്തിന് യുകെ മലയാളി സമൂഹത്തിന്റെ കാരുണ്യം എത്തേണ്ടതുണ്ട് എന്നതിനാല്‍ കൂടിയാണ് നാളെ അര്‍ദ്ധ രാത്രിയോടെ സംഗീത അപ്പീല്‍ അവസാനിപ്പിക്കുന്നത്.

തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്.ഇതിലൂടെ നിങ്ങള്‍ നല്കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ്HMRC ഈ തുക ഗിഫ്റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്കാന് ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference: sangeetha George Appeal
IBAN Number: GB70MIDL40470872314320
ക്യാന്‍സറിനോട് പോരാടി വിട പറഞ്ഞ സംഗീതയുടെ സംസ്കാര ചടങ്ങുകള്‍ 22 ന് നടക്കും. സംസ്കാര ചടങ്ങുകള്‍ക്ക് മു്മ്പായി പൊതുദര്‍ശന സൗകര്യവും ഒരുക്കിയിട്ടുണ്ട്. 21 ന് ഞായറാഴ്ച്ച വൈകുന്നേരം 8 മണി മുതല്‍ 22 ന് രാവിലെ തിങ്കള്‍ രാവിലെ 7.30 വരെയാണ് പൊതുദര്‍ശനം ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് രാവിലെ 10.30 മുതല്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. ഡറിങ്ടണ്‍ സെമിത്തേരിയിലാണ് സംസ്കാരം നടത്തുക.
ക്യാന്‍സറിനോട് പോരാടി കറുകുറ്റി സ്വദേശിയായ ജോര്‍ജ് പാലാട്ടിയുടെ ഭാര്യ സംഗീത ഈ മാസം ആദ്യമാണ് വിട പറഞ്ഞത്. കോതമംഗലം സ്വദേശിയായ സംഗീത കേരളത്തില്‍ അധ്യാപികയായി ജോലി നോക്കിയ അവസരത്തിലാണ് സ്റ്റുഡന്റ്റ് വിസയില്‍ യുകെയില്‍ എത്തുകയായിരുന്നു. എറണാകുളം ജില്ലയിലെ വൈറ്റിലക്ക് അടുത്ത് തൈക്കൂടം സ്വദേശിയായ കെ ഡി തോമസിന്റെയും ശോശാമ്മ വര്‍ഗീസിന്റെയും ഏക മകളാണ് 42 വയസുകാരിയായ സംഗീത. ഭര്‍ത്താവ് ജോര്‍ജ്ജ് പാലാട്ടി അങ്കമാലി കറുകുറ്റി സ്വദേശിയാണ്.
FUNERAL SERVICE
Public viewing on 21st Sunday from 8.00 PM to 22nd Monday 7.30 AM & Funeral Holy Mass
MONDAY 22nd FEBRUARY 2021,
8:00 AM
At
St. Mary of the Angels Catholic Church
Richmond Road
Worthing, West Sussex
England
BN11 4BL
FUNERAL RITES
on MONDAY 22nd FEBRUARY 2021,
10:30 AM
Durrington Cemetery (ഡറിംഗ്ടൺ)
Findon Road, Worthing,
West Sussex
England
BN14 0AA
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ