1 GBP = 102.50 INR                       

BREAKING NEWS

പ്രതിഭയുണ്ടെങ്കില്‍ കൈകളെന്തിന്; കൈകളില്ലാതെ ജനിച്ച വിട്ടോറിയ ബ്യൂണോ ലോകത്തെ പ്രചോദിപ്പിക്കുന്നത് തന്റെ നൃത്ത വൈദഗ്ധ്യത്താല്‍; പതിനാറുകാരിയുടെ നൃത്ത വീഡിയോ കാണാം

Britishmalayali
kz´wteJI³

കൈകളില്ലാതെ ജനിച്ച ഒരു പെണ്‍കുട്ടി തന്റെ നൃത്ത വൈദഗ്ധ്യത്താല്‍ ലോകത്തെ പ്രചോദിപ്പിക്കുന്നു. ബ്രസീലിലെ മിനാസ് ജെറൈസ് സ്വദേശിയായ വിട്ടോറിയ ബ്യൂണോ (16)യാണ് വൈകല്യമുണ്ടായിട്ടും നര്‍ത്തകിയാകാനുള്ള ആഗ്രഹം കാരണം ലോകത്തിന്റെ കയ്യടി നേടുന്നത്. പെണ്‍കുട്ടിയുടെ നൃത്തത്തോടുള്ള അഭിനിവേശം ശ്രദ്ധിച്ച അവളുടെ ഫിസിയോതെറാപ്പിസ്റ്റാണ് പെണ്‍കുട്ടിയെ നൃത്തം പഠിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. 1,50,000 ത്തിലധികം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സാണ് വിട്ടോറിയ ബ്യൂണോക്കുള്ളത്. അവള്‍ തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന വീഡിയോകള്‍ പതിവായി പോസ്റ്റുചെയ്യുന്നു.

ബ്രസീലിലെ സാന്താ റീത്ത ഡോ സപുക്കായ് എന്ന ചെറുപട്ടണത്തിലാണ് ബ്യൂണോ ജനിച്ചത്. അവളുടെ വൈകല്യം മറ്റുള്ളവരില്‍ ആകാംക്ഷ പടര്‍ത്തിയിരുന്നെന്ന് ബ്യൂണോയുടെ അമ്മ പറയുന്നു.'ആളുകള്‍ അവളെ കാണാന്‍ വീടിനുപുറത്ത് അണിനിരക്കും,' അമ്മ വാണ്ട (39) പറഞ്ഞു. 'അവര്‍ കാണാന്‍ അവളുടെ സ്ലീവ് ഉയര്‍ത്തും.' അഞ്ചാം വയസില്‍ കൈകളിലെന്ന കാരണത്താല്‍ നൃത്ത ക്ലാസില്‍ നിന്നും ഇറക്കിവിട്ട അനുഭവവും ബ്യൂണോയ്ക്കുണ്ട്. എന്നാല്‍ അതൊന്നും ഈ പെണ്‍കുട്ടിയുടെ പ്രതിഭയെ കരിച്ചുകളയാന്‍ തക്ക കാഠിന്യമുള്ളവയായിരുന്നില്ല.

കൈകള്‍ അത്ര അത്യന്താപേക്ഷിതമായ കാര്യമാണെന്ന് കരുതുന്നില്ലെന്നാണ് ഈ പതിനാറുകാരി പറയുന്നത്. ''എനിക്ക് അവയൊന്നും ആവശ്യമാണെന്ന് എനിക്ക് തോന്നുന്നില്ല,'' അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിനേക്കാള്‍, നൃത്തത്തിലൂടെ നേടിയ കരുത്തും വഴക്കവും നിര്‍ണായകമാണ്. പല്ല് തേക്കുന്നതു മുതല്‍ സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫില്‍ നിന്ന് സാധനങ്ങല്‍ എടുക്കുന്നതിന് വരെ നല്ല വഴക്കമുള്ള കാലുകലാണ് ബ്യൂണോയ്ക്ക്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category