1 GBP = 102.00 INR                       

BREAKING NEWS

ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തി പാഞ്ഞ കാറിനെ പിന്തുടര്‍ന്ന് പൊലീസ് വ്യൂഹം; വട്ടമിട്ട് പിടിച്ച കാറിലെ അക്രമിയെ പിടികൂടാന്‍ തോക്കുചൂണ്ടി പൊലീസുകാരനും; പേടിച്ചരണ്ട യുവതിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് പൊലീസ് ഉദ്യോ?ഗസ്ഥനും; വൈറലാകുന്ന വീഡിയോ കാണാം

Britishmalayali
kz´wteJI³

ട്രാഫിക് നിയമങ്ങളെ കാറ്റില്‍ പറത്തി കാറില്‍ പാഞ്ഞ യുവതിയെ പിന്തുടര്‍ന്ന പൊലീസുകാര്‍ക്ക് ഒടുവില്‍ 'പ്രതി'യെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കേണ്ടി വന്നു. അമേരിക്കയിലെ കെന്റുക്കിയിലാണ് ഉദ്വേ?ഗജനകമായ സിനിമകളെ അനുസ്മരിപ്പിക്കുന്ന രം?ഗങ്ങള്‍ നടന്നത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ ലാട്രസ് കറി എന്ന യുവതി ഇനി എന്തുചെയ്യണമെന്നറിയാതെ കാറില്‍ സഞ്ചരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഭര്‍ത്താവുമായുള്ള കലഹത്തിന് ശേഷം ഏറെ മാനസികസംഘര്‍ഷത്തോടെ കാറില്‍ സഞ്ചരിക്കുന്നതിനിടെ പൊലീസ് പിന്തുടരുന്നത് കൂടി കണ്ടതോടെ യുവതി പരിഭ്രാന്തിയില്‍ ആവുകയും കൂടുതല്‍ വേ?ഗതയില്‍ വാഹനം ഓടിക്കുകയുമായിരുന്നു.

ലാട്രസിന്റെ കാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് ഇവരെ പിന്തുടര്‍ന്ന് എത്തുകയായിരുന്നു. എന്നാല്‍ പൊലീസ് വാഹനം പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ ലാട്രസ് വാഹനം നിര്‍ത്താന്‍ കൂട്ടാക്കാതെ മുന്നോട്ട് തന്നെ നീങ്ങി. തുടര്‍ന്ന് ഒന്നിലധികം പൊലീസ് വാഹനങ്ങള്‍ ലാട്രസിന് പിന്നാലെ എത്തി. എല്ലാ ഭാഗത്തുനിന്നും പൊലീസ് വാഹനങ്ങള്‍ എത്തിയതോടെ ഗത്യന്തരം ഇല്ലാതെ അവര്‍ കാര്‍ ഒരു പാര്‍ക്കിങ് ഏരിയയിലേക്ക് നീക്കി. ഇതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ കൈകളില്‍ തോക്കുകളുമായി ലാട്രസിന്റെ കാറിനെ വളയുകയായിരുന്നു. പൊലീസുദ്യോഗസ്ഥര്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും പുറത്തേക്ക് ഇറങ്ങാന്‍ യുവതി കൂട്ടാക്കിയില്ല. തുടര്‍ന്ന് റിച്ചാര്‍ഡ്‌സണ്‍ എന്ന ഉദ്യോഗസ്ഥന്‍ ഡ്രൈവിങ് സീറ്റിലേക്ക് നീങ്ങി ഡോര്‍ തുറന്ന് ലാട്രിസിനു നേരെ തോക്കുചൂണ്ടുന്നതായി ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ കാണാം.

ഇരുകൈകളും മുകളിലേക്കുയര്‍ത്തി സീറ്റ് ബെല്‍റ്റ് പോലും നീക്കാന്‍ ആവാത്ത വിധം ഭയന്നുവിറച്ച് അവസ്ഥയിലായിരുന്നു ലാട്രസ് .യുവതിയുടെ മാനസികാവസ്ഥ മനസ്സിലായതോടെ അവരെ കൂടുതല്‍ ഭയപ്പെടുത്തുന്നതിനു പകരം സമാധാനിപ്പിക്കുകയാണ് ശരിയെന്ന് തനിക്ക് തോന്നിയതായി റിച്ചാഡ്‌സണ്‍ പറയുന്നു. തോക്കു മാറ്റിയ ശേഷം യുവതിയുടെ അരികിലേക്ക് നീങ്ങിയ റിച്ചാര്‍ഡ്‌സണ്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ തോളിലേക്ക് ചാഞ്ഞ ലാട്രസിനെ ഉദ്യോഗസ്ഥന്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു.

23 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ കുറ്റവാളികളെ പലതവണ പിന്തുടര്‍ന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ഇതാദ്യമാണ് എന്ന് റിച്ചാര്‍ഡ്‌സണ്‍ പറയുന്നു. ട്രാഫിക് നിയമലംഘനത്തിനും അപകടകരമായ രീതിയില്‍ വണ്ടി ഓടിച്ചതിനും ലാട്രസിനെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. മാനസികസംഘര്‍ഷം അനുഭവിച്ചിരുന്ന താന്‍ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാനുള്ള നിലയിലായിരുന്നില്ല എന്നാണ് ലാട്രസ് മൊഴി നല്‍കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗമാണ് ഈ വീഡിയോ പ്രചരിക്കുന്നത്. പൊലീസിന്റെ കരുതലിനും സഹാനുഭൂതിക്കും കയ്യടിക്കുന്നവര്‍ കുറവല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category