
യുകെയിലെ ക്നാനായ സമൂഹം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്ന യുകെകെസിവൈഎലിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഫെബ്രുവരി 6 ശനിയാഴ്ച്ച ഉച്ചക്ക് രണ്ടു മണിക്ക് Zoom Conference ലുടെ നടന്നു. UKKCYL National ചാപ്ലയിന്‍ റവ. ഫാ. സജി മലയില്പുത്തന്പുരയില്, ഡയറക്ടേഴ്സ് ആയ സിന്റോ വെട്ടുകല്ലേല്‍, ജോമോള്‍ സന്തോഷ് എന്നിവരും, സ്ഥാനമൊഴിയുന്ന ഭാരവാഹികളായ ടെനിന് കടുതൊടില് , ബ്ലയിസ് ചേത്തലില്‍ , ജസ്റ്റിന് , യേശുദാസ് , സെറിന്‍ എന്നിവരുംUKKCYL- ഇലെക്ഷന് നാഷണല്‍ കോണ്‍സിലില്‍ നേതൃത്വം നല്കി. 130 ഓളം നാ ഷണല് കൌണ്‍സില്‍ അംഗങ്ങളുടെ സാന്നിധ്യം കൊണ്ട് ഈ നാഷണല്‍ കൌണ്‍സില്‍ ചരിത്രമായി മാറി. UKKCYL അഡൈ്വസറി കളിലൊരാളായ മാതൃ സംഘടനയായ UKKCA യുടെ സെക്രട്ടറി ജിജി വരിക്കാശ്ശേരി നാഷണല്‍ കൗണ്‍സിനെ അതി സംബോധന ചെയ്തു സംസാരിച്ചു.
പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ടോം ജോസഫ് ലെസ്റ്റര്‍ UKKCYL യൂണിറ്റിലെയും St Jude ക്നാനായ മിഷന് ഇടവകഅംഗവുമാണ് . ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളി ഇടവകാംഗമായ, വഞ്ചിത്താനത്ത് ഡെന്നീസിന്റെയും അനിതയുടെയും മകനാണ്. നിരവധി ദേശീയ ന്യത്ത മത്സരങ്ങളിലും യുവജന പരിപാടികളിലെയും നിറസാന്നിധ്യമാണ് ടോം വഞ്ചിത്താനം.
സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സ്നേഹ ബെന്നി മാവേലില്‍, UKKCA മുന്‍ പ്രസിഡന്റ് ബെന്നി മാവേലിയുടെയും, UKKCWF ന്റെ പ്രഥമ Chair Person ടെസ്സി ബെന്നിയുടേയും മകളാണ്. ചുറുചുറുക്കും നേതൃപാടവവും അര്‍പ്പണബോധവും കൈമുതലായുള്ള സ്നേഹ ബെന്നി ബിര്‍മിങ്ഹാം UKKCYL യൂണിറ്റ് അംഗവും ക്രൈസ്റ്റ് ദി കിംഗ് ക്നാനായ മിഷന് ഇടവകാംഗമാണ്. നാട്ടില്‍ കൂടല്ലൂര്‍ ഇടവക അംഗമാണ്.
ട്രഷററായി തെരെഞ്ഞെടുക്കപ്പെട്ട ആഷിന് അനില്‍, ലെസ്റ്റര്‍ UKKCYL യൂണിറ്റില്‍ നിന്നും സെന്റ് ജൂഡ് ക്നാനായ മിഷനില്‍ നിന്നുമാണ് വരുന്നത് . സേനാപതി ഇടവകാംഗമായ അനില്‍ മാത്യുവിന്റെയും ബെറ്റിയുടെയും മകനാണ് ആഷിന്. ലെസ്റ്റര്‍ ക്നാനായ യുവജനങ്ങളില്‍നിന്നും വീണ്ടും UKKCYL സെന്‍ട്രല്‍ കമ്മിറ്റിയിലേക്കു ആഷിന് അനില്‍ എത്തുന്നത് യുവജനങ്ങളുടെ ഇടയിലുള്ള പ്രവര്‍ത്തന പരിചയവും അതിലൂടെയുള്ള നേതൃത്വ പാടവുമായാണ്.

വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ശീതള്‍ ഷാജിയാകട്ടെ നോട്ടിംഗ് ഹാം KCYL യൂണിറ്റില്‍ നിന്നുമാണ് എത്തുന്നത്. UKKCYL നാഷണല്‍ പ്രോഗ്രാമുകളിലും അസോസിയേഷന് ഡാന്‍സ് പ്രോഗ്രാമുകളിലെയും സജീവ സാന്നിധ്യമാണ് ശീതള്‍. സംക്രാന്തി ലിറ്റില്‍ ഫ്ലവര്‍ ക്നാനായ പള്ളി ഇടവകാംഗമായ മാളിയേക്കല്‍ ഷാജിയുടെയും ടെസ്സിയുടെയും മകളാണ്. ഇവിടെ യുകെയില്‍ St. Michaels ക്നാനായ മിഷന് അംഗമാണ്.
ജോയന്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അലന് ജോസഫ് ലീഡ്സ് UKKCYL യൂണിറ്റിലെയും സെന്റ് തോമസ് ക്നാനായ മിഷന് അംഗവുമാണ്. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളി ഇടവകാംഗമായ വേങ്ങാച്ചേരില് ബെന്നിയുടെയും മോളിയുടെയും മകനാണ് അലന്. ലീഡ്സ് യുവജന പരിപാടികളിലെ അനുഭവ സമ്പത്തുമായാണ് അലന് സെന്‍ട്രല്‍ കമ്മിറ്റിയിലേക്കെത്തുന്നത്.

യുകെയിലെ 39 ഓളം വരുന്ന യൂണിറ്റുകളില്‍ നിന്നുമുള്ള കെ സി വൈ എല്‍ യൂണിറ്റ് തല ഭാരവാഹികള്‍ ആണ് അവരുടെ നാഷണല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തത് .ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിച്ച നാഷണല്‍ കൌണ്സിലില് എല്ലാ യൂണിറ്റുകളിലെ പ്രധിനിധികളും ഓരോ യൂണിറ്റിലേയും KCYL ഡിറക്ടര്സും ഉള്‍പ്പെടെ 130 ഓളം പ്രധിനിധികള്‍ പങ്കെടുക്കുകയും ചെയ്തു. പുതിയതായി രജിസ്റ്റര്‍ ചെയ്ത UKKCYL യൂണിറ്റായ ബേസിങ് സ്റ്റോക്ക് യൂണിറ്റിനെ നാഷണല്‍ കൌണ്‍സില്‍ അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു.നാലുമണിയോടെ നാഷണല്‍ കൌണ്‍സില്‍ അവസാനിച്ചു.
തുടര്‍ന്ന് UKKCYL നാഷണല്‍ ചാപ്ലയിന്‍ Very Rev ഫാ സജി മലയില്പുത്തന്പുരയില്, ഡയറക്ടര്‍മാരായ സിന്റോ വെട്ടുകല്ലേല്‍, ജോമോള്‍ സന്തോഷ് , പ്രസിഡന്റ് ടെനിന് കടുതോട്ടിലിന്റെ നേതൃത്ത്വത്തിലുള്ള നിലവിലെ കമ്മറ്റിയും KCYL ന്റെ പത്താം വാര്‍ഷിക സമ്മേളന ഉത്ഘാടനത്തിനു നേതൃത്വം നല്കി.

വ്യത്യസ്തമായ രീതിയില്‍ ഓണ്‍ലൈന്‍ ആയി പ്രയര്‍ സോങ് അവതരിപ്പിച്ചുകൊണ്ടു Shawn Tommy (Worcester), Gem Pipps, Gen Pipps, Don Pipps (Birmingham) എന്നിവര്‍ പൊതു സമ്മേളന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മലങ്കര ക്നാനായ കത്തോലിക്ക പിതാവ് ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവ് സമ്മേളനത്തില്‍ ഓണ്‍ലൈന്‍ ആയി പങ്കെടുത്തകൊണ്ട് സംസാരിച്ചു. UKKCYL ന്റെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം പിതാവ് നിര്‍വഹിച്ചു.
UKKCYL ന്റെ കഴിഞ്ഞ 10 വര്‍ഷമായുള്ള ഭൂരിഭാഗം മുന്‍കാല National Executive കമ്മറ്റി അംഗങ്ങളും മുന്‍ നാഷണല്‍ ഡിറക്ടര്‍സ് ആയിരുന്ന. സാബു കുരിയാക്കോസ് , .ഷെറി ബേബി എന്നിവരും പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തു. UKKCYL നാഷണല്‍ ചാപ്ലയിന്‍ Very Rev. Fr. സജി മലയില്‍ പുത്തന്‍പുരയില്‍ , ഡിറക്ടര്‍സ് ആയ ജോമോള്‍ സന്തോഷ് , സിന്റോ ജോണ്‍, ആദ്യ UKKCYL പ്രസിഡന്റ് സുബിന് ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Parental സംഘടനയായ UKKCA പ്രധിനിധി പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട്, വുമന്സ്ഫോറം പ്രസിഡന്റ് ഡാര്‍ലി ടോമി എന്നിവരും സമ്മേളനത്തില്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. തുടര്‍ന്ന് നിയുക്ത പ്രസിഡണ്ട് ടോം ജോസഫ് സംസാരിച്ചു. അവസാനം വൈസ് പ്രസിഡന്റ് സെറിന്‍ സിബി ജോസഫ് എല്ലാവര്ക്കും നന്ദിയും രേഖപ്പെടുത്തി. പത്താം വാര്‍ഷിക ആഘോഷങ്ങളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ടോം വഞ്ചിന്താനത്തിന്റെ കമ്മറ്റിയായിരിക്കും ഇനി പൂര്‍ത്തികരിക്കുക.
പൊതു സമ്മേളനം കൃത്യമായി ക്രമീകരിച്ചു വളരെ തന്മയത്തില് ലൈവ് ആയി അവതരിപ്പിച്ചതു നിലവിലെ ട്രെഷറര്‍ യേശുദാസും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിന്നുമുള്ള മേഘ സിബി യുമായിരുന്നു. കഴിഞ്ഞ UKKCYL ഓണ്‍ലൈന്‍ യൂത്ഫെസ്റ്റിവെല്ലില് സമ്മാനങ്ങള്‍ നേടിയ നമിത മാത്യു (Birmingham) സംഗീതവും, മരിയ സോജന് (Liverpool) നൃത്തവും അവതരിപ്പിച്ചു സമ്മേളനത്തിന് ചാരുത പകര്‍ന്നുകൊണ്ട് ഈ ഓണ്‍ലൈന്‍ സമ്മേളനം പ്രൗഢ ഗംഭീരമാക്കി.

മാതൃകാ പരമായ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി , യുകെയിലെ ക്നാനായ യുവജനങ്ങളുടെ അഭിമാനമായി മാറി 2 വര്‍ഷ-കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ Tenin & Blaize നേതൃത്വത്തിലുള്ള ഈ സ്വപ്ന കമ്മറ്റി UKKCYL എന്ന സംഘടനയെ വേറെ ഒരു ലെവലില്‍ എത്തിച്ചു എന്നുതന്നെ പറയാം. ടെക്നോളജി യുടെ നിരവധി സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തി ഈ ലോക്കഡൗണില്‍ പോലും യുവജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ യൂത്ഫെസ്റ്റിവെല് തന്നെ നടത്തിയാണ് ഈ സെന്‍ട്രല്‍ കമ്മിറ്റി ശ്രദ്ധ നേടിയത്. അതിനു മുന്‍പ് തെക്കന്‍സ് 2019 നടത്തി യുക്കെയിലെ രണ്ടായിരത്തോളം ക്നാനായ യുവജനങ്ങളെ കോര്‍ത്തിണക്കി സംഗീതവും ഡാന്‍സും സ്കിറ്റും എല്ലാം ഉള്‍പ്പെടുത്തി ആവേശത്തിലാറാടിച്ചതു ഈ കമ്മറ്റിയുടെ വേറൊരു വമ്പന്‍ നേട്ടമായിരുന്നു.

President: Tom Joseph Vanchinthanam (Leicester Unit)
Vice President: Sheethal Shaji Maliakel (Nottingham Unit)
Secretary: Sneha Benni Mavelil (Birmingham Unit)
Joint Secretary: Alan Joseph Vengacheril (Leeds Unit)
Treasurer: Ashin Anil Nellamattam (Leicester Unit)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam